Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്വാറന്റൈനിലിരിക്കെ മരിച്ച വൃദ്ധയുടെ മൃതദേ​ഹം ആശുപത്രിയിലേക്ക് മാറ്റാൻ പോലും സുരക്ഷാ ഉപകരണങ്ങൾ ധരിച്ചവരില്ല; കൈമലർത്തി ജില്ലാ ഭരണകൂടവും ആരോ​ഗ്യ വകുപ്പും; ലോകം പുകഴ്‌ത്തുമ്പോഴും സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയിൽ ​ഗുരുതര പിഴവുകൾ; കോവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും വർധിക്കുമ്പോഴും കേരളത്തിൽ പിപിഇ കിറ്റുകളുടെ ദൗർലഭ്യം വെല്ലുവിളിയാകുന്നു

ക്വാറന്റൈനിലിരിക്കെ മരിച്ച വൃദ്ധയുടെ മൃതദേ​ഹം ആശുപത്രിയിലേക്ക് മാറ്റാൻ പോലും സുരക്ഷാ ഉപകരണങ്ങൾ ധരിച്ചവരില്ല; കൈമലർത്തി ജില്ലാ ഭരണകൂടവും ആരോ​ഗ്യ വകുപ്പും; ലോകം പുകഴ്‌ത്തുമ്പോഴും സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയിൽ ​ഗുരുതര പിഴവുകൾ; കോവിഡ് രോ​ഗികളുടെ എണ്ണം വീണ്ടും വർധിക്കുമ്പോഴും കേരളത്തിൽ പിപിഇ കിറ്റുകളുടെ ദൗർലഭ്യം വെല്ലുവിളിയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ആരോ​ഗ്യ മേഖല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോക മാധ്യമങ്ങൾ പോലും ചർച്ച ചെയ്യുമ്പോഴും ആരോ​ഗ്യ- സന്നദ്ധ പ്രവർത്തകർക്ക് പ്രാഥമിക സുരക്ഷാ ഉപകരണങ്ങൾ ഇന്നും അപ്രാപ്യം. ക്വാറന്റൈനിലുള്ള ആളുകൾക്ക് പരസഹായം ആവശ്യം വരുമ്പോഴോ മരണപ്പെടുന്ന സാഹചര്യത്തിലോ പോലും ആരോ​ഗ്യ-സന്നദ്ധ പ്രവർത്തകർക്ക് അവരെ സമീപിക്കാൻ ആകുന്നില്ല. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ പിപിഇ കിറ്റുകളുടെ ക്ഷാമം ആണ് സംസ്ഥാനത്തെ ആരോ​ഗ്യ- സന്നദ്ധ പ്രവർത്തകർ നേരിടുന്നത്.

എരുമേലി പഞ്ചായത്തിലെ ക്വാറന്റനിൽ കഴിഞ്ഞിരുന്ന വൃദ്ധയുടെ മരണവുമായി ബന്ധപ്പെട്ടാണ് പിപിഇ കിറ്റുകളുടെ ദൗർലഭ്യം ഇപ്പോൾ ചർ‌ച്ചയാകുന്നത്. പഞ്ചായത്തിലെ 7-ാം വാർഡിൽ ക്വാറന്റിനിൽ ഉണ്ടായിരുന്നഫാത്തിമ (65) ഇന്ന് രാവിലെ 5 30 നാണ് മരണമടഞ്ഞത്. തുടർന്ന് ബന്ധുക്കൾ മെഡിക്കവ്‍ ഓഫീസറെയും ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള ആരോ​ഗ്യ പ്രവർത്തകരെയും പഞ്ചായത്ത്‌ പ്രസിഡന്റ്‌, മെമ്പർ എന്നിവരെയും വിവരം അറിയിച്ചു. വിവരമറിഞ്ഞ് അധികൃതരും കാഞ്ഞിരപ്പള്ളിജനറൽ ആശുപത്രിയിൽ നിന്നും ആംബുലൻസും എത്തി. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിൽ എത്തിക്കണം. എന്നാൽ, മൃതദേഹം എടുക്ക് ആംബുലൻസിൽ കയറ്റാൻ പിപിഇ കിറ്റ് ധരിച്ച ആരോ​ഗ്യ പ്രവർത്തകരാരും ഇല്ല. സന്നദ്ധ പ്രവർത്തകർക്കും പിപിഇ കിറ്റ് ഇല്ല.

ബോഡി എടുത്തു കയറ്റാൻ ആംബുലൻസിൽ ആരും ഇല്ലാത്തസാഹചര്യത്തിൽ വിവരം DMO തലത്തിൽ അറിയിച്ചെങ്കിലും 10മണിആയിട്ടും ഒരു തീരുമാനം ആയില്ല. തുടർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കളക്ടർ, DMO, എന്നിവരെ വിളിച്ചു. ജില്ലാ ആശുപത്രിയിൽ നിന്നും ആംബുലൻസ് നൽകാം എന്ന്ധാരണ ആയെങ്കിലും ബോഡി എടുക്കാൻ ആരെയും വിടാൻ ഇല്ലെന്ന നിലപാടാണ് അവരും സ്വീകരിച്ചത്. ഒടുവിൽ അവിടെയുണ്ടായിരുന്ന ആരോ​ഗ്യ പ്രവർത്തകരും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെയുള്ളവർ പിപിഇ കിറ്റ് സംഘടിപ്പിച്ച് ധരിച്ച ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

കൊവിഡ് രോഗികളെ നേരിട്ട് പരിചരിക്കുന്നവർക്ക് വേണ്ടിയുള്ള സുരക്ഷാ കവചമാണ് പിപിഇ കിറ്റ്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്നവർ നിർബന്ധമായി പിപിഇ (പേഴ്‌സണൽ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ്) കിറ്റ് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ധരിക്കുന്ന ഒരു പിപിഇ കിറ്റിൽ മാസ്‌ക്, ഐ ഷീൽഡ്, ഷൂ കവർ, ഗൗൺ ഗ്ലൗസുകൾ എന്നിവയാണുള്ളത്. പല ചെറുകിട കമ്പനികളും സർക്കാരിനായി കിറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഒരു പിപിഇ കിറ്റ് പോലും നിർമ്മിക്കാതിരുന്ന രാജ്യമാണ് ഇന്ത്യ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ പിപിഇ കിറ്റുകൾ നിർമ്മിക്കാൻ ആരംഭിച്ചത്. നേരത്തെ, എല്ലാ പിപിഇ കിറ്റുകളും രാജ്യം ഇറക്കുമതി ചെയ്യുകയായിരുന്നു. മെയ് 5 ന് പ്രതിദിനം 2.06 ലക്ഷം പിപിഇ കിറ്റുകൾ രാജ്യത്ത് ഉത്പാദിപ്പിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഉത്പാദന നിരക്ക് ഇരട്ടിയാക്കാക്കാനും സാധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP