Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആദ്യ ടിക്കറ്റ് കൈമാറി

ആദ്യ ടിക്കറ്റ് കൈമാറി

സ്വന്തം ലേഖകൻ

മനാമ: ഐ വൈ സി സി ബഹ്റൈൻ യൂത്ത് കെയറിന്റെ ഭാഗമായി നാട്ടിൽ പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനായി ആദ്യ ഘട്ടമായി നൽകുന്ന അഞ്ചു ടിക്കറ്റിൽ ആദ്യ ടിക്കറ്റ് കൈമാറി. ഐവൈസിസി പ്രവർത്തകർ അവരുടെ വരുമാനത്തിൽ നിന്നുള്ള പണം നീക്കി വച്ചാണ് ടിക്കറ്റുകൾ നൽകുന്നത്.

വിസിറ്റിങ് വിസക്ക് എത്തിയ മലപ്പുറം കാവനൂർ സ്വദേശിക്കാണ് ടിക്കറ്റ് നൽകിയത്. ബഹറിനിൽ എത്തി നാല് മാസമായിട്ടും ജോലി കണ്ടെത്തുവാൻ അദ്ദേഹത്തിന് സാധിച്ചില്ല.ഇതിനിടയിൽ കയ്യിലുണ്ടായിരുന്ന കാശ് തീരുകയും ഭക്ഷണത്തിനു പോലും ഗതിയില്ലാതെ മറ്റുള്ളവരുടെ സഹായത്താൽ ആയിരുന്നു താമസിച്ചിരുന്നത്.

ഒരു കാലിന് സ്വാധീനക്കുറവുള്ള അദ്ദേഹം വളരെ ബുദ്ധിമുട്ടിയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. ഏറ്റവും അർഹനായ വ്യക്തിക്കാണ് സഹായം എത്തിച്ചത് എന്ന് ഐ വൈ സി സി ദേശീയ പ്രസിഡണ്ട് അനസ് റഹിം അഭിപ്രായപ്പെട്ടു. ദേശീയ സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, ട്രഷർ നിധീഷ് ചന്ദ്രൻ, ചാരിറ്റി വിങ് കൺവീനർ മണിക്കുട്ടൻ, ദേശീയ കമ്മറ്റി അംഗം ഷിഹാബ് കരുകപുത്തൂർ, മുഹറഖ് ഏരിയ സെക്രട്ടറി രജീഷ് പി സി എന്നിവരും സന്നിഹിതരായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP