Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആട് ജീവിതം ക്രൂ അക്ഷരാർത്ഥത്തിൽ അനുഭവിച്ചത് മരുഭൂമിയിലെ ഒട്ടക ജീവിതം; എപ്രിൽ ആദ്യവാരം മുതൽ നീണ്ട പ്രതിസന്ധികൾക്ക് ഒടുവിൽ അതിനിർണായകമായി ഷൂട്ടിങ് പാക്ക് അപ്പും; വാദിറാം പ്രതിസന്ധികൾ തീർത്ത ചിത്രീകരണം പൂർത്തിയായതോടെ പകുതി ആശ്വാസം; കുടുങ്ങിയത് പൃഥ്വിയും ബ്ലസിയും ഉൾപ്പടെ 58 അംഗങ്ങൾ; 22ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന സംഘത്തെ മാറ്റുന്നത് സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക്; രോഗലക്ഷണമുണ്ടെങ്കിൽ മുഴുവൻ അംഗങ്ങളും ഐസൊലേഷനിലേക്ക്; ആശ്വാസ തീരത്തേക്ക് പൃഥ്വിയും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

രുവനന്തപുരം: ബന്യാമിന്റെ നോവൽ സിനിമയാകുമ്പൾ ആട് ജീവിതം ക്രൂ അക്ഷരാർത്ഥത്തിൽ അനുഭവിച്ചത് മരുഭൂമിയിലെ ആട് ജീവിത കഥതന്നെ. ലോക്ക് ഡൗൺ പ്രതിസന്ധിയും ചിത്രീകരണത്തിലെ തടസ്സങ്ങളും മാറി പാക്ക് അപ്പ് ചെയ്ത ശേഷം പൃഥ്വിയും ബ്ലസിയും അടങ്ങുന്ന 58 അഗം സംഘം ജോര്ദാനിൽ നിന്ന് 22ന് കൊച്ചിയിൽ തിരിച്ചെത്തും. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക.തുടർന്ന് ക്വാറന്റീനിൽ പോകും. തുടർന്ന് പൃഥ്വി ഉൾപ്പടെയുള്ള സംഘം സർക്കാർ നിർദ്ദേശിക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറും. കർശന പരിശോധനയ്ക്ക ശേഷമാകും സംഘത്തെ ജോർദാൻ എയർപോർട്ടിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിക്കുക.

കൊച്ചിയിലെത്തിയാൽ രണ്ട് ഘട്ടമായി എയർപോർട്ടിൽ കോവിഡ് പരിശോധന നടത്തും. രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ 14 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റാനാണ് നിർദ്ദേശം. കൊവിഡ് പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ മൂന്ന് മാസമായി നീണ്ട ചിത്രീകരണമാണ് പൂർത്തിയായിരിക്കുന്നത്. പൃഥ്വിരാജ് തന്നയാണ് സെൽഫി പങ്കുവച്ച് നിലവിലെ ഷെഡ്യൂൾ പൂർത്തിയായ വിവരം കഴിഞ്ഞ ദിവസം ആരാധകരോട് പങ്കുവച്ചത്.മാർച്ച് പതിനാറിനാണ് ബ്ലസി ചിത്രത്തിന്റെ ഷൂട്ടിങ് ജോർദാനിൽ ആരംഭിക്കുന്നത്. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഏപ്രിൽ ഒന്നിന് ചിത്രീകരണം നിർത്തി വയ്‌ക്കേണ്ടിവന്നു. തുടർന്ന് ഏപ്രിൽ 24ന് ജോർദാനിലെ വാദിറാമിൽ ചിത്രീകരണം പുനരാരംഭിച്ചിരുന്നു.

Prithviraj's Aadujeevitham team celebrates birthday of a crew ...

ഏപ്രിൽ 10 വരെ നീണ്ടു നിൽക്കുന്ന ഷൂട്ടിംഗിനായുള്ള നടപടിക്രമങ്ങൾക്കായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചിത്രീകരണത്തിനുള്ള അനുമതി ജോർദാൻ ഭരണകേന്ദ്രം റദ്ദ് ചെയ്തു. ഇതോടെ സംഘം ജോർദാനിൽ പെട്ടു. അനുമതി റദ്ദ് ചെയ്തതോടെയാണ് ജോർദാനിൽ കുടുങ്ങിയ സംഘത്തിന് തിരിച്ചു വരാനായി സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഫിലിം ചേംബറിന് കത്തയച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഫിലിം ചേംബറും അറിയിച്ചു. ജോർദാനിൽ കർഫ്യു പ്രഖ്യാപിച്ചതിനെ തുടർന്ന് ചിത്രീകരണ സംഘത്തിനും അഭിനേതാക്കൾക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഭക്ഷണ സാധനങ്ങൾക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു.

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിൽ തങ്ങളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നതല്ല അധികൃതരുടെ മുന്നിലെ വലിയ പ്രശ്‌നമെന്ന് അറിയാം. ഈസമയത്ത് ഇക്കാര്യം ഉയർത്തിക്കാട്ടുന്നത് ശരിയുമല്ല. എങ്കിലും സ്ഥിതിഗതികൾ കൃത്യമായി അധികൃതരെ അറിയിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് മുൻപ് പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചത്. '

നിലവിൽ ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിൽ എത്താൻ കഴിയാതെ വിവിധ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുകയാണ്. ഉചിതമായ സമയമാകുമ്പോൾ തങ്ങൾക്കും നാട്ടിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ഏപ്രിൽ രണ്ടാമത്തെ ആഴ്ച വരെയുള്ള ഭക്ഷണം കൈവശമുണ്ട്. അതിന് ശേഷമുള്ള കാര്യങ്ങളെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതായും പൃഥ്വിരാജ് കുറിച്ചിരുന്നത്. എന്നാൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള എംപിമാരും പ്രശ്‌നത്തിൽ ഇടപെടുകയും ചെയ്തു.

ഏപ്രിൽ 10 വരെ ഷൂട്ടിങ്ങ് തുടരാനായിരുന്നു സംഘത്തിന്റെ തിരുമാനം. എന്നാൽ 27ാം തീയതി തന്നെ ഷൂട്ടിങ്ങ് നിർത്തിവെയ്ക്കാൻ ഭരണകുടം ആവശ്യപ്പെടുകയായുകയായിരുന്നു. ഏപ്രിൽ 8 നാണ് സംഘത്തിന്റെ വിസാ കാലാവധി അവസാനിച്ചിരുന്നത്. പിന്നീട് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഇവരെ ഇവിടെ പാർപ്പിക്കുകയായിരുന്നു. അതേ സമയം കേരള സർക്കാരും ഇന്ത്യൻ എംബസിയും നടത്തിയ ശ്രമഫലമായിട്ടാണ് എയർ ഇന്ത്യവിമാനത്തിൽ നാട്ടിലേക്കുള്ള തിരികെയാത്രയ്ക്ക് കളമൊരുങ്ങിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP