Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാർഷിക പരീക്ഷ പൂർത്തിയാക്കാൻ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന പരിഗണിച്ച് തീരുമാനം; കണ്ടെയ്ന്മെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രം ഉണ്ടാവരുത്; വിദ്യാർത്ഥികളും അദ്ധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണം; സാമുഹിക അകലം പാലിക്കണം; വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസ് സർവീസ് ഒരുക്കണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആഭ്യന്തര സെക്രട്ടറി

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വാർഷിക പരീക്ഷ പൂർത്തിയാക്കാൻ ഇളവ് അനുവദിച്ച് കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന പരിഗണിച്ച് തീരുമാനം; കണ്ടെയ്ന്മെന്റ് സോണുകളിൽ  പരീക്ഷാ കേന്ദ്രം ഉണ്ടാവരുത്; വിദ്യാർത്ഥികളും അദ്ധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണം; സാമുഹിക അകലം പാലിക്കണം; വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസ് സർവീസ് ഒരുക്കണമെന്നും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ ആഭ്യന്തര സെക്രട്ടറി

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: കേരളം എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾ മാറ്റി വച്ചതിന് പിന്നാലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ ലോക് ഡൗണിൽ ഇളവ് അനുവദിച്ചു. സംസ്ഥാനങ്ങളുടെയും സിബിഎസ്ഇയുടെയും അഭ്യർത്ഥന പരിഗണിച്ചാണ് തീരുമാനമെന്ന് ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ പറയുന്നു.

നാലാംഘട്ട ലോക്ക് ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പരീക്ഷകൾ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. വിദ്യാർത്ഥി സമൂഹത്തിന്റെ അക്കാദമിക് താത്പര്യം കണക്കിലെടുത്ത് പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ നടത്തുന്നതിന് ഇളവ് അനുവദിക്കുകയാണെന്ന് കത്തിൽ പറയുന്നു.

കണ്ടെയ്ന്മെന്റ് സോണുകളിൽ പരീക്ഷാ കേന്ദ്രം ഉണ്ടാവരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സാമുഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ. തെർമൽ സ്‌ക്രീനിങ് സംവിധാനവും സാനിറ്റൈസറുകളും കേന്ദ്രങ്ങളിൽ ഒരുക്കണം. വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കാൻ പ്രത്യേക ബസ് സർവീസ് ഒരുക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര നിർദ്ദേശം വരുന്നതിന് മുമ്പാണ് എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പെടെ സംസ്ഥാനത്തു പ്രഖ്യാപിച്ച പരീക്ഷകൾ പൂർണമായും മാറ്റിവച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മാറ്റി വച്ച പരീക്ഷകൾ ജൂൺ ആദ്യ വാരം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

ലോക്ക്ഡൗൺ നീട്ടിയാലും ജൂൺ ആദ്യവാരം പരീക്ഷകൾ നടത്തുന്നതിന് ഇളവുകൾ നൽകാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് അറിയുന്നത്. ലോക്ക്ഡൗൺ കാലത്ത് പരീക്ഷകൾ നടത്തരുതെന്നാണ് കേന്ദ്ര മാർഗനിർദ്ദേശം. നാലാം ലോക്ക്ഡൗണിലും ഇക്കാര്യത്തിൽ ഇളവ് ഉണ്ടായിരുന്നില്ല.

പ്രതിപക്ഷം ഉൾപ്പെടെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി ഇന്ന് തീരുമാനം മാറ്റുകയായിരുന്നു. മുൻനിശ്ചയിച്ച പ്രകാരം പരീക്ഷ നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനു ശേഷമാണ് പിന്മാറ്റം. ആവശ്യമായ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കി പരീക്ഷ നടത്തുമെന്നായിരുന്നു ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽപോലും മുഖ്യമന്ത്രി പറഞ്ഞത്.

മറ്റു ജില്ലകളിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്കു പരീക്ഷയ്ക്ക് എത്താൻ ബസുകൾ ഉൾപ്പെടെ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വിദ്യാർത്ഥികളിൽനിന്ന് ഓൺലൈൻ അപേക്ഷകളും സ്വീകരിച്ചിരുന്നു. എന്നാൽ പരീക്ഷ നടത്തരുതെന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. സിബിഎസ്ഇ പരീക്ഷ ജൂലൈയിൽ മാത്രം നടത്തുന്ന പശ്ചാത്തലത്തിൽ എസ്എസ്എൽസി ഉൾപ്പെടെയുള്ള പരീക്ഷകൾ ഉടനടി നടത്തരുതെന്നു പ്രതിപക്ഷ നേതാക്കൾ ഇന്നലെ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP