Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വാശ്രയമെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് ഇനി ചെലവ് കൂടും; ഫീസ് നിർണ്ണയ സമിതിയുടെ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കുമ്പോൾ തെളിയുന്നത് ഫീസ് വർദ്ധനവിനുള്ള സാധ്യത മാത്രം

സ്വാശ്രയമെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കോഴ്സിന് ഇനി ചെലവ് കൂടും; ഫീസ് നിർണ്ണയ സമിതിയുടെ ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കുമ്പോൾ തെളിയുന്നത് ഫീസ് വർദ്ധനവിനുള്ള സാധ്യത മാത്രം

സ്വന്തം ലേഖകൻ

കൊച്ചി: സ്വാശ്രയമെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്. കോഴ്സിന് ഫീസ് കൂടും. ഫീസ് നിർണയസമിതി നിശ്ചയിച്ച ഫീസ് ഘടന ഹൈക്കോടതി റദ്ദാക്കിയതോടെയാണ് ഫീസ് കൂടാൻ സാധ്യത തെളിയുന്നത്. കോളേജ് മാനേജ്മെന്റുകളെക്കൂടി കേട്ട് ഫീസ് പുനർനിർണയിക്കാനും ജസ്റ്റിസ് എ.എം. ഷെഫീഖ്, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ മൂന്ന് അക്കാദമികവർഷങ്ങളിലേക്ക് നിർണയിച്ച ഫീസ് അപര്യാപ്തമാണെന്നുകാട്ടി ഒരുകൂട്ടം സ്വാശ്രയ മെഡിക്കൽ കോളജുകൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. മൂന്ന് കോളേജുകളൊഴിച്ച് ബാക്കിയുള്ള കോളേജുകളെല്ലാം ഹൈക്കോടതിയെ സമീപിച്ചിരുന്നു. അതുകൊണ്ട് തന്നെ ഫീസ് കൂടുമെന്ന വിലയിരുത്തലാണ് സജീവമാകുന്നത്.

സമിതി നിശ്ചയിച്ച ഫീസ് തീരെ കുറവാണെന്നും തർക്കമുന്നയിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളജുകളോട് വരവ്-ചെലവ് കണക്കുനൽകാനും ജനുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാരിനുനേരെ വിമർശനവും ഉന്നയിച്ചു. അന്നത്തെ ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയുംചെയ്തു.

ഹൈക്കോടതിയിൽത്തന്നെ തീർപ്പാക്കാൻ നിർദേശിച്ച് സുപ്രീംകോടതി ഹർജി തിരിച്ചയച്ചു. ആ ഹർജി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. മെഡിക്കൽ, സാമ്പത്തിക, സാങ്കേതിക മേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ധസമിതിയാണ് ഫീസ് നിർണയ സമിതിയിലുള്ളതെന്നായിരുന്നു സംസ്ഥാനസർക്കാരിന്റെ വാദം.

ചെലവുൾപ്പെടെ പരിഗണിച്ചാണ് ഫീസ് നിർണയിച്ചതെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഈ വാദങ്ങളല്ലാം കോടതി തള്ളി. അതുകൊണ്ട് തന്നെ ഫീസ് കൂടാനാണ് സാധ്യത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP