Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാന്റിയാഗോ മാർട്ടിന്റെ സഹോദരനെയും ഭാര്യയേയും കെട്ടിയിട്ട് മോഷണം; 30 പവന്റെ ആഭരണങ്ങളും 45,000 രൂപയും കവർന്നു

സാന്റിയാഗോ മാർട്ടിന്റെ സഹോദരനെയും ഭാര്യയേയും കെട്ടിയിട്ട് മോഷണം; 30 പവന്റെ ആഭരണങ്ങളും 45,000 രൂപയും കവർന്നു

സ്വന്തം ലേഖകൻ

കോയമ്പത്തൂർ: ലോട്ടറിനടത്തിപ്പുകാരനും വ്യവസായിയുമായ സാന്റിയാഗോ മാർട്ടിന്റെ സഹോദരന്റെ വീട്ടിൽ മോഷണം. തമിഴ്‌നാട്ടിലെ ഉരുമണ്ടംപാളയം രാഘവേന്ദ്ര കോളനിയിലെ ഇരുനിലവീട്ടിലാണ് മോഷണം നടന്നത്. സാന്റിയാഗോ മാർട്ടിന്റെ സഹോദരൻ വേദമുത്തുവിനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം 30 പവന്റെ ആഭരണങ്ങളും 45,000 രൂപയുമാണ് കവർന്നത്.

വേദമുത്തു, ഭാര്യ സെബാസ്റ്റി, വീട്ടുജോലിക്കാരി അരുൾമേരി എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. അഞ്ചംഗസംഘം മതിൽ ചാടിക്കടന്ന് ഇരുമ്പുദണ്ഡുകൊണ്ട് മുൻവാതിൽ പൊളിച്ചാണ് വീടിനകത്ത് കയറിയത്. വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കെട്ടിയിട്ടാണ് കവർച്ച നടത്തിയത്.

വേദമുത്തുവും സെബാസ്റ്റ്യും അരുൾമേരിയും പരസ്പരം സഹായിച്ച് കെട്ടഴിക്കുകയായിരുന്നു. ഉടൻ തുടിയല്ലൂർ സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് എത്തി. മോഷണ സംഘത്തിലെ നാലുപേർ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി സുജിത് കുമാർ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വിരലടയാളവിദഗ്ദ്ധർ പരിശോധന നടത്തി. പൊലീസ് നായയെയും കൊണ്ടുവന്നിരുന്നു.

ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മോഷണസംഘത്തിലെന്ന പ്രാഥമികനിഗമനത്തിലാണ് അന്വേഷണം. സമീപത്തെ സി.സി.ടി.വി. ദശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP