Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്നെ തടിമാടൻ എന്നു വിളിക്കാൻ നീയാരടീ മനോരോഗി; മാനസിക രോഗിയായ നീ ആദ്യം നിന്റെ രോഗം ഭേദമാക്കൂ; ഹൈഡ്രോക്സിക്ലോറോക്വിൻ മോശമെന്ന് പറയുന്നത് എന്റെ ശത്രുക്കളാണ്; സ്പീക്കർ നാൻസി പെലോസിക്കെതിരെ ആഞ്ഞടിച്ചും മലേറിയ മരുന്നിനെ പുകഴ്‌ത്തിയും വീണ്ടും ട്രംപ്

എന്നെ തടിമാടൻ എന്നു വിളിക്കാൻ നീയാരടീ മനോരോഗി; മാനസിക രോഗിയായ നീ ആദ്യം നിന്റെ രോഗം ഭേദമാക്കൂ; ഹൈഡ്രോക്സിക്ലോറോക്വിൻ മോശമെന്ന് പറയുന്നത് എന്റെ ശത്രുക്കളാണ്; സ്പീക്കർ നാൻസി പെലോസിക്കെതിരെ ആഞ്ഞടിച്ചും മലേറിയ മരുന്നിനെ പുകഴ്‌ത്തിയും വീണ്ടും ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത് പോലെയാണ് ട്രംപിന്റെ കാര്യം. ആരും ഹൈഡ്രോക്സിക്ലോറോക്വിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. മിണ്ടിയാൽ പിന്നെ അവർ ട്രംപിന്റെ ശത്രുക്കളാകും. അതുതന്നെയാണ് സ്പീക്കർ നാൻസി പെലോസിക്ക് പറ്റിയതും. അല്ലെങ്കിൽ തന്നെ അമിതവണ്ണത്താൽ കഷ്ടപ്പെടുന്ന പ്രസിഡണ്ട് ദിവസേന ഹൈഡ്രോക്ലോറോക്വിൻ കഴിച്ച് തന്റെ ആരോഗ്യത്തിന് കൂടുതൽ ഭീഷണിയുണ്ടാക്കുകയാണ് എന്ന അവരുടെ പ്രസ്താവനയാണ് ഏറ്റവും ഒടുവിൽ ട്രംപിനെ ചൊടിപ്പിച്ചത്.

ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഒരു മാനസിക രോഗിയാണ് നാൻസി എന്നായിരുന്നു ട്രംപിന്റെ ആദ്യ പ്രതികരണം. ഹൈഡ്രോക്സിക്ലോറോക്വിനിന്റെ അപകട സാദ്ധ്യതകൾ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള ഗവേഷണ റിപ്പോർട്ടുകൾക്ക് പുറകിൽ തന്റെ ശത്രുക്കളാണെന്നും അദ്ദേഹം തുറന്നടിച്ചു. റിപ്പബ്ലിക്കൻ സെനറ്റർമാരുമൊത്തുള്ള അത്താഴത്തിനായി കാപ്പിറ്റോൾ ഹിൽ സന്ദർശിക്കുന്നതിണ്ടെയായിരുന്നു ട്രംപിന്റെ പ്രസ്താവന.

സർക്കാർ ഏജൻസികൾ ഉൾപ്പെടെയുള്ള പല ഗവേഷക കേന്ദ്രങ്ങളും ഈ മരുന്ന് കോവിഡ് 19 ചികിത്സയിൽ ഉപയോഗിക്കുന്നതിന്റെ അപകട സാദ്ധ്യതകൾ തുറന്ന് കാണിച്ചിരുന്നു. എന്നാൽ, വൈദ്യശാസ്ത്രത്തിലോ, മറ്റേതെങ്കിലും ശാസ്ത്ര വിഭാഗത്തിലോ അടിസ്ഥാന യോഗ്യതയില്ലാത്ത ട്രംപ് അതെല്ലാം തള്ളിക്കളയുകയാണ്. കൊറോണയുടെ ആദ്യനാളുകളിൽ തന്നെ അദ്ദേഹം ഈ മരുന്ന് ഉപയോഗിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. അന്ന് ഇതിനെ എതിർത്ത, വൈറ്റ്ഹൗസിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ഡൊ. ഫൗസിയുൾപ്പടെയുള്ളവർ ഇതിന്റെ എതിർത്ത് രംഗത്ത് വരികയും ചെയ്തിരുന്നു. ഒരു സന്ദർഭത്തിൽ, ഈ മരുന്നിന്റെ അപകട സാദ്ധ്യതകളെ കുറിച്ച് പത്രസമ്മേളനത്തിൽ തുറന്ന് പറയാൻ ഒരുങ്ങിയ ഫൗസിനെ നിശബ്ദനാക്കി ഇരുത്തുന്നതുവരെ പോയി ട്രംപിന്റെ ഹൈഡ്രോക്സിക്ലോറോക്വിൻ പ്രണയം.

കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പ്രായംചെന്നവരിൽ ഈ മരുന്നു നൽകിയവരിൽ മരണനിരക്ക് കൂടുതലായിരുന്നു എന്ന റിപ്പോർട്ടിനെയാണ് അദ്ദേഹം പ്രധാനമായും ഉന്നംവച്ചത്. താനും നിരവധി ഡോക്ടർമാർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും, ഈ പുറത്തുവന്ന റിപ്പോർട്ട് ഏറ്റവും മോശപ്പെട്ട ഒരു സർവ്വേയുടെ ഫലമാണെന്നും അദ്ദേഹം തുറന്നടിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിലായി ഈ മരുന്നു നൽകിയ 368 പേരിൽ 27% പേർ മരണമടഞ്ഞിരുന്നു. ഈ മരുന്നിനിപ്പം അസിത്രോമൈസിനും നൽകി പരീക്ഷണം നടത്തിയവരിൽ 22% പേരും മരണപ്പെട്ടിരുന്നു. അതേ സമയം ഈ മരുന്ന് നൽകാത്തവരുടെ മരണനിരക്ക് 11.4 ശതമാനമായിരുന്നു.

പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ ഈ മരുന്ന് കഴിക്കുന്നുണ്ടെന്നും, മലേറിയക്കായി കഴിഞ്ഞ ആറുപതിറ്റാണ്ടിലേറെക്കാലമായീ മരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് ഇതിന് അപ്കട സാദ്ധ്യതയില്ലെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചിരുന്നത്. കൊറോണ പരിശോധനയിൽ നെഗറ്റീവ് ആയിട്ടും താൻ ദിവസേന ഹൈഡ്ര്ക്സിക്ലോറോക്വിൻ കഴിക്കാറുണ്ടെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ലോകമെമ്പാടുമുള്ള ഡോക്ടർമാരിൽ നിന്നും മറ്റും കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു.

ട്രംപ് മഹാവ്യാധിയുടെ കാലത്ത് അമേരിക്കൻ ജനതയെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണെന്നും അതുതന്നെയാണ് അമേരിക്കയിൽ ഇത്രയും ജനങ്ങൾ മരിക്കാനിടയായതെന്നുമാരോപിച്ച ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക മാധ്യമം ഇത് ചൈനയിൽ ആയിരുന്നെങ്കിൽ ജനങ്ങൾ വൈറ്റ്ഹൗസിന് തീയിടുമായിരുന്നു എന്നും പറഞ്ഞു.

സെഡ് പാക്ക് ആന്റിബയോട്ടിക്കും ഹൈഡ്രോക്ലോറോക്വിനും ദിവസേന കഴിക്കുന്നതുകൊണ്ടാണ് തന്നെ വൈറസ് ബാധിക്കാത്തത് എന്ന് പ്രസിഡണ്ട് നേരത്തേ പറഞ്ഞിരുന്നു. അത് പ്രസിഡണ്ടിന്റെ വ്യക്തിപരമായ കാര്യമാണെന്നും, വ്യക്തി ജീവിതത്തിൽ കൂടി സുതാര്യത കാത്തുസൂക്ഷിക്കണമെന്ന് നിർബന്ധമുള്ളതുകൊണ്ടാണ് അദ്ദേഹം അത് വെളിപ്പെടുത്തിയത് എന്നുമായിരുന്നു വൈറ്റ്ഹൗസ് വൃത്തങ്ങൾ ഇതേക്കുറിച്ച് പറഞ്ഞത്.

നേരത്തേ തന്നെ ഹൈഡ്രോക്സിക്ലോറോക്വിനിന്റെ കാര്യത്തിൽ ട്രംപ് അമിതാവേശം കാണിച്ചിരുന്നു. ഇത് കോവിഡിനെ തടുക്കാൻ കെല്പുള്ള മരുന്നാണെന്ന് അദ്ദേഹം പല വേദികളിലും ആവർത്തിച്ചിരുന്നു. ഈ മരുന്ന് നിർമ്മിക്കുന്ന ഒരു കമ്പനിയിൽ അദ്ദേഹത്തിനും റിപ്പബ്ലിക്കൻ പ്രതിനിധികൾക്കും ചില സാമ്പത്തിക താത്പര്യങ്ങളുണ്ടേന്ന റിപ്പോർട്ടും ഉണ്ടായിരുന്നു.

ഈ വിവാദങ്ങൾ നിലനിൽക്കെ തന്നെയാണ് അദ്ദേഹം ഇന്ത്യയിൽ നിന്നും ഹൈഡ്രോക്സിക്ലോറോക്വിൻ ഇറക്കുമതി ചെയ്തത്. ഈ മരുന്ന് ഉപയോഗിക്കാതെ കെട്ടിക്കിടക്കുകയാണെന്ന് നേരത്തേ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP