Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ആരും കൊറോണയെ പേടിക്കേണ്ട; ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു; കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന് ചൈന: പീക്കിങ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച മരുന്ന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കുമെന്ന് ശാസ്ത്രജ്ഞർ

ഇനി ആരും കൊറോണയെ പേടിക്കേണ്ട; ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു; കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന് ചൈന: പീക്കിങ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച മരുന്ന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കുമെന്ന് ശാസ്ത്രജ്ഞർ

സ്വന്തം ലേഖകൻ

ബെയ്ജിങ്: ഇനി ആരും കൊറോണ വൈറസിനെ പേടിച്ചു ജീവിക്കേണ്ട. കൊറോണ വൈറസിനെ തുരത്താനുള്ള ആ അത്ഭുത മരുന്ന് ചൈന കണ്ടെത്തിക്കഴിഞ്ഞു. ചൈനയാണ് കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊറോണ വൈറസിനെ പെട്ടെന്ന് പിടിച്ചുകെട്ടാനുള്ള മരുന്ന് ചൈനീസ് ലബോറട്ടറിയിൽ വികസിപ്പിച്ചെന്ന വാദവുമായാണ് ചൈന രംഗത്ത് എത്തിയിരിക്കുന്നത്.

ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നൽകാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. മംരുന്ന് ഫലപ്രദമായാൽ കൊറോണ എന്ന മഹാമാരിയെ മനുഷ്യന് ഇനി പേടിക്കേണ്ട. കഴിഞ്ഞ വർഷം അവസാനം ചൈനയിൽനിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് വ്യാപനത്തിനു മരുന്നു കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകമെമ്പാടുമുള്ള ഗവേഷകർ. അമേരിക്കയും ഇറ്റലിയും മരുന്നു കണ്ട് പിടിച്ചതായി അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണാ ആ അത്ഭുത മരുന്ന് കണ്ടുപിടിച്ചെന്ന് വ്യക്തമാക്കി ചൈനയും എത്തിയിരിക്കുന്നത്.

മൃഗങ്ങളിൽ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സർവകലാശാലയിലെ ബെയ്ജിങ് അഡ്വാൻസ്ഡ് ഇന്നവേഷൻ സെന്റർ ഫോർ ജെനോമിക്സ് ഡയറക്ടർ സണ്ണെ ഷി പറഞ്ഞു. നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് എലികളിൽ കുത്തിവച്ചപ്പോൾ അഞ്ചു ദിവസത്തിനു ശേഷം വൈറൽ ലോഡ് ഗണ്യമായി കുറഞ്ഞുവെന്ന് സണ്ണെ ഷി പറഞ്ഞു. മരുന്നിനു ഗുണമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

കോവിഡ് രോഗമുക്തി നേടിയ 60 പേരുടെ രക്തത്തിൽനിന്നു വേർതിരിച്ച ആന്റിബോഡി ഉപയോഗിച്ചാണു മരുന്നു നിർമ്മിച്ചിരിക്കുന്നത്. ഈ മരുന്ന് ഉപയോഗിച്ചാൽ രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നും സെൽ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം തന്നെ മരുന്ന് വിപണിയിലെത്തും. ശൈത്യകാലത്ത് വൈറസ്ബാധ തടയാൻ ഇത് ഏറെ ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലും മറ്റു രാജ്യങ്ങളിലുമാണു മരുന്നിന്റെ ക്ലിനിക്കൽ ട്രയൽ നടത്തുന്നത്. ചൈനയിൽ അഞ്ചു വാക്സിനുകളാണ് ഇപ്പോൾ മനുഷ്യരിൽ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP