Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക് ഡൗൺ കാലത്തെ സഹാവാസത്തിനിടെയിലെ ആദ്യ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്; കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറുമായി മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ ത്രില്ലു നശിപ്പിച്ചതും പൊലീസ് ഇടപെടൽ തന്നെ; മക്കളെ ഒപ്പം കൂട്ടിയത് ഭർത്താവിൽ നിന്നും എളുപ്പത്തിൽ ഡിവോഴ്‌സ് കിട്ടാൻ വേണ്ടി; മൂവാറ്റുപുഴയിലെ കൊറോണ കാലത്തെ ഒളിച്ചോട്ട ക്കഥയിൽ ക്ലൈമാക്‌സായത് കുട്ടികളെ ഭർത്താവിനു വിട്ടു കൊടുത്തു യുവതി കാമുകനൊപ്പം പോയതോടെ

ലോക്ക് ഡൗൺ കാലത്തെ സഹാവാസത്തിനിടെയിലെ ആദ്യ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്; കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറുമായി മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ഒളിച്ചോട്ടത്തിന്റെ ത്രില്ലു നശിപ്പിച്ചതും പൊലീസ് ഇടപെടൽ തന്നെ; മക്കളെ ഒപ്പം കൂട്ടിയത് ഭർത്താവിൽ നിന്നും എളുപ്പത്തിൽ ഡിവോഴ്‌സ് കിട്ടാൻ വേണ്ടി; മൂവാറ്റുപുഴയിലെ കൊറോണ കാലത്തെ ഒളിച്ചോട്ട ക്കഥയിൽ ക്ലൈമാക്‌സായത് കുട്ടികളെ ഭർത്താവിനു വിട്ടു കൊടുത്തു യുവതി കാമുകനൊപ്പം പോയതോടെ

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: ആദ്യത്തെ ഒളിച്ചോട്ടം പൊളിച്ചത് പൊലീസ്. ഭർത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ 35 പവനും കാറും മക്കളെയും കൂട്ടിയുള്ള രണ്ടാമത്തെ ശ്രമത്തിന്റെ ത്രില്ല് നശിപ്പിച്ചതും പൊലീസ് തന്നെ. വിവാഹബന്ധം വേർപെടുത്താൻ മക്കളെ വച്ചുള്ള വിലപേശലിന് വിലങ്ങുതടിയായതും ഇതെ നിയമപാലകർ. ഒടുവിൽ മക്കളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് സലാം പറഞ്ഞ് വീണ്ടും കാമുകനൊപ്പം മടക്കം. ഇനിയെങ്കിലും എന്റെ പിന്നാലെ വരല്ലെയെന്ന ഭാവപകർച്ചയോടെ.

നാല് ദിവസം മുമ്പ് ഭർത്താവിന്റെ സുഹൃത്തിനൊപ്പം നാടുവിട്ട രണ്ട് കുട്ടികളുടെ മാതാവും മൂവാറ്റുപുഴയിൽ സിറ്റിച്ചിങ് യൂണിറ്റ് നടത്തിവരികയും ചെയ്തിരുന്ന 30 കാരിയാണ് പൊലീസിന്റെ നിരന്തര ഇടപെടലിൽ നിന്നും രക്ഷനേടാൻ മക്കളെ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഭർത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം യാത്രയായത്. 8 ഉം 6 ഉം വയസുള്ള കുട്ടികളെയാണ് യുവതി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. യുവതിയുടെ ഭർത്താവ് കൂട്ടികളെ ഏറ്റുവാങ്ങി. തന്റെ മക്കളെ തന്നിട്ട് ഭാര്യ ആരുടെ കൂടെപ്പോയാലും പരാതിയില്ലെന്ന നിലപാടായിരുന്നു ഭർത്താവ് പൊലീസ് മുമ്പാകെ സ്വീകരിച്ചത്.

ലോക് ഡൗൺ സമയത്ത് മൂന്നാറിലേയ്ക്കുള്ള യാത്ര മുടങ്ങിയതിനാൽ അഭയം നൽകണമെന്ന അഭ്യർത്ഥ മാനിച്ചാണ് യുവതിയുടെ ഭർത്താവ് മൂന്നാർ സ്വദേശിയായി സുഹൃത്തിന് വീട്ടിൽ കഴിയാൻ അവസരമൊരുക്കിയത്. ഒന്നര മാസത്തോളം ഇയാൾ വീട്ടിൽ താമസിച്ചു. ഇതിനിടയിൽ തമ്മിൽ അടുത്തെന്നും പിന്നീട് തുടർന്നുവന്നിരുന്നത് ഭാര്യ ഭർത്തൃ ബന്ധമായിരുന്നെന്നുമാണ് പൊലീസിനോട് യുവതി വിവരിച്ചത്. ഇതിന് തെളിവായ ഭർത്താവ് യുവതിയുടെ ഫോണിൽ നിന്നുള്ള ദൃശ്യങ്ങളും കണ്ടെത്തി.

ഭാര്യയിൽ നിന്നും ഇത്തരമൊരു നീക്കം പ്രതീക്ഷിക്കാതിരുന്ന ഭർത്താവിന് ഇത് കടുത്ത മാനസിക ആഘാതമായി. തുടർന്ന് വീട്ടിൽ വച്ച് ദമ്പതികൾ വഴക്കിട്ടു. ഇതിന് പിന്നാലെയാണ് യുവതി കാമുകനൊപ്പം ഓട്ടോറിക്ഷയിൽ സ്ഥലം വിട്ടത്. ഉടൻ ഭർത്താവ് വിവരം മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ അറിയച്ചു. പൊലീസ് അന്വേഷണത്തിൽ ഓട്ടോറിക്ഷക്കാരന്റെ മൊബൈൽ നമ്പർ ലഭിച്ചു. തുടർന്ന് പൊലീസ് ഇയാളെ മൊബൈലിൽ വിളിച്ച് ഇരുവരെയും സ്റ്റേഷനിലെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതുപ്രകാരം ഓട്ടോറിക്ഷക്കാരൻ ഇരുവരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ ഒത്തുതീർപ്പ് നീക്കങ്ങളുടെ ഭാഗമായി യുവതി ഭർത്താവിനൊപ്പം പോകാൻ തയ്യാറായി. ഇതിന് ശേഷം നാലാമത്തെ ദിവസമായിരുന്നു രണ്ടാമത്തെ ഒളിച്ചോട്ടം.

ഇക്കുറി അൽപ്പം കരുതലോടെയാണ് യുവതി യാത്ര പുറപ്പെട്ടത്. സ്വന്തം പേരിൽ ഭർത്താവ് വാങ്ങി നൽകിയ മാരുതി ആൾട്ടോ കാറും 35 പവൻ സ്വർണ്ണാഭരണങ്ങളും കൈവശപ്പെടുത്തിയായിരുന്നു യാത്രപുറപ്പെട്ടത്. ഒപ്പം മക്കളെ കൂടെകൂട്ടാനും മറന്നില്ല. ഇതറിഞ്ഞതോടെ ഭർത്താവ് വീണ്ടും പൊലീസ് സ്‌റ്റേഷനിലെത്തി, വിവരമറിയിച്ചു. ഭാര്യ പോണെങ്കിൽ പോട്ടെ മക്കളെയെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു ഭർത്താവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് എസ് ഐ ടി എം സൂഫി യുവതിയെ മൊബൈലിൽ വിളിച്ച് വിഷയം അവതരിപ്പിച്ചു.

ഈയവസരത്തിൽ മക്കളെ നൽകണമെങ്കിൽ വിവാഹബന്ധം വേർപെടുത്തണമെന്ന നിബന്ധന യുവതി മുന്നോട്ടുവച്ചു. നിയമവശങ്ങൾ സംസാരിക്കാൻ യുവതി അഭിഭാഷകനെയും കൂട്ടിയിരുന്നു. എന്നാൽ കുട്ടികൾ എവിടെക്കഴിയുന്നു എന്നറിയാൻ ഭർത്താവിനും അവകാശമുണ്ടെന്നും അവരെ ഒളിവിൽ പാർപ്പിക്കാനാണ് നീക്കമെങ്കിൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും എസ് ഐ വ്യക്തമാക്കിയതോടെ ഇവർ കടുംപിടുത്തം ഉപേക്ഷിച്ചു. ഇന്നലെ രാത്രി 8 മണിയോടടുത്ത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെത്തി ഇവർ കുട്ടികളെ ഏൽപ്പിച്ചു. തുടർന്ന് കാത്തുനിന്ന കാമുകനൊപ്പം മടങ്ങി. പിന്നാലെ ഇവരുടെ ഭർത്താവെത്തി മക്കളെ ഏറ്റുവാങ്ങി. താനിപ്പോൾ ഏറെ സന്തോഷവാനായികാണപ്പെട്ട ഇയാൾ നന്ദിയറിച്ചാണ് മക്കളെയും കൊണ്ട് സ്റ്റേഷനിൽ നിന്നും യാത്രയായത് എന്ന് എസ് ഐ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP