Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓൺലൈൻ മദ്യ വിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കുന്നത് കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ് കമ്പനി; ആപ്പിൽ സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങൾ സജ്ജം; ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം; ഓരോ ഔട് ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടുകൾ ഉണ്ടാകും; ഗൂഗിൾ ആപ്പ് സ്റ്റോറിന്റെ അനുമതി ലഭിച്ചാൽ പരീക്ഷണടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും

ഓൺലൈൻ മദ്യ വിൽപ്പനക്കായുള്ള ആപ്പ് തയ്യാറാക്കുന്നത് കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ് കമ്പനി; ആപ്പിൽ സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങൾ സജ്ജം; ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം; ഓരോ ഔട് ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടുകൾ ഉണ്ടാകും; ഗൂഗിൾ ആപ്പ് സ്റ്റോറിന്റെ അനുമതി ലഭിച്ചാൽ പരീക്ഷണടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംസഥാനത്തെ ഓൺലൈൻ മദ്യവിൽപ്പനക്കുള്ള ആപ്ലിക്കേഷൻ തയ്യാറാക്കുന്ന ജോലികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ആപ്പിന് ഗൂഗിൾ അപ് സ്റ്റോറിന്റെ അനുമതി ലഭിച്ചാൽ ഉടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്പിന്റെ പ്രവർത്തനം തുടങ്ങും. സ്മാർട്ട് ഫോണിലും, സാധാരണ മൊബൈൽ ഫോണിലും രണ്ട് തരം സംവിധാനമാണ് ഓൺലൈൻ മദ്യ വിതരണത്തിന് ഒരുക്കുന്നത്. കൊച്ചി കടവന്ത്രയിലെ ഫെയർ കോഡ് ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ് കമ്പനിയാണ് ആപ്പ് വികസിപ്പിച്ചത്. ഈ ആപ്പിൽ സംസ്ഥാനത്തെ 301 ബിവറേജസ് ഔട്ട് ലെറ്റുകളുടേയും 500 ലേറെ ബാറുകളുടേയും 225 ബിയർ പാർലറുകളുടെയും വിശദാംശങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

സ്മാർട്ട് ഫോൺ ഉള്ളവർ പ്ലേ സ്റ്റോർ വഴി ആപ് ഡൗൺലോഡ് ചെയ്യണം. തുടർന്ന് ആപ്പിൽ നിന്ന് ആദ്യം ജില്ല തെരഞ്ഞെടുക്കണം. പിന്നീട് ഏത് സ്ഥലത്ത് നിന്നാണോ മദ്യം വാങ്ങാണ്ടത് ആ സ്ഥലത്തെ പിൻകോഡ് നൽകി കടകൾ തെരഞ്ഞെടുക്കാം. നൽകുന്ന പിൻകോഡിന്റെ പരിധിയിൽ ഔട് ലെറ്റുകൾ ഇല്ലെങ്കിൽ മറ്റൊരു പിൻകോഡ് നൽകി വീണ്ടും ബുക്ക് ചെയ്യണം.

ഓരോ ഔട് ലെറ്റുകൾക്കും രാവിലെ മുതൽ ടൈം സ്ലോട്ടുകൾ ഉണ്ടാകും. അതിനാൽ മദ്യം വാങ്ങാൻ താൽപ്പര്യമുള്ള സമയം ആപ്പിൽ നിന്ന് തെരഞ്ഞെടുത്താൽ ആ സമയത്ത് മദ്യം ലഭ്യമാകുന്ന ഔട് ലെറ്റുകൾ, ബാറുകൾ എന്നിവയുടെ വിവരങ്ങൾ ലഭിക്കും. ഇതിൽ നിന്ന് ഒരു ഔട് ലെറ്റ് തെരഞ്ഞെടുത്താൽ ക്യു ആർ കോഡ് അല്ലങ്കിൽ ടോക്കൺ നമ്പർ ലഭിക്കും. എന്നാൽ അനുവദിച്ച സമയത്ത് ഔട് ലെറ്റിൽ എത്താനായില്ലെങ്കിൽ വീണ്ടും ബുക്ക് ചെയ്യേണ്ടിവരും.

ഓൺലൈൻ വഴി മദ്യം ബുക്ക് ചെയ്യാൻ സാധിക്കുക 21 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമാണ്. അതേസമയം, സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കായി ഒരു മൊബൈൽ നമ്പർ നൽകുന്നതാണ് പരിഗണനയിലുള്ളത്. മദ്യം വാങ്ങാൻ ആഗ്രഹിക്കുന്നവർ പിൻകോഡ് അടക്കമുള്ള വിശദാംശങ്ങൾ ഈ നമ്പറിലേക്ക് എസ്എംഎസ് അയച്ചാൽ മദ്യം ലഭിക്കാനുള്ള ടോക്കൺ നമ്പർ എസ്എംഎസ് ആയി ലഭിക്കും. തലേ ദിവസം ബുക്ക് ചെയ്താൽ പിറ്റേ ദിവസം മദ്യം ലഭിക്കുന്ന രീതിയിലാണ് ആപ് ക്രമീകരിച്ചിട്ടുള്ളത്.

അതേസമയം സർക്കാറിന്റെ ഓൺലൈൻ മദ്യവിൽപ്പനക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി കോൺഗ്രസ രംഗത്തുവന്നിട്ടുണ്ട്. ഓൺലൈൻ മദ്യവിൽപ്പന ബാറുകാരെയും ഏൽപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ് കോൺഗ്രസ് രംഗത്തെത്തിയത്. സ്വകാര്യ ബാറുകളിലൂടെ ബെവ്‌കോയുടെ നിരക്കിൽ മദ്യം പാർസലായി നൽകാനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐൻ ടി യു സി യുടെ നേതൃത്ത്വത്തിൽ ബെവ്‌കോ തൊഴിലാളികൾ പ്രക്ഷോഭം തുടങ്ങി. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എക്‌സൈസ് ആസ്ഥാനങ്ങൾക്ക് മുന്നിലും തൊഴിലാളികൾ ധർണ്ണ നടത്തി. ബെവ്‌കോയേക്കാൾ ഇരട്ടിയിലേറെ സ്വകാര്യ ബാറുകൾ ഉള്ള സാഹചര്യത്തിൽ സർക്കാർ തീരുമാനം ബെവ്‌ക്കോയുടെ വരുമാനം ഗണ്യമായി കുറക്കുമെന്ന് തൊഴിലാളികൾ പരാതിപ്പെടുന്നു

സംസ്ഥാനത്ത് ബെവ്‌കോയുടെ 270 ഉം കൺസ്യൂമർഫെഡിന്റെ 30 ഉം മദ്യവിൽപ്പന കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാൽ സ്വകാര്യ മേഖലയിൽ 605 ബാറുകളും മുന്നൂറോളം ബിയർ-വൈൻ പാർലറുകളും ഉണ്ട്. കൊവിഡ് ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് സ്വകാര്യ ബാറുകൾ വഴി ബെവ്‌കോയുടെ നിരക്കിൽ മദ്യം പാർസലായി നൽകാനാണ് സർക്കാർ തീരുമാനം. ഇതിനെതിരെയാണ് തൊഴിലാളികളിൽ ഒരു വിഭാഗം പ്രതിഷേധം ശക്തമാക്കുന്നത്.

ബെവ്‌കോ പ്രതിസന്ധിയിലായാൽ മുവ്വായിരത്തോളം തൊഴിലാളികളെ അത് ബാധിക്കും. സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് 13 ജില്ലകളിൽ എക്‌സൈസ് ജോയിന്റ് കമ്മീഷണർ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് എക്‌സൈസ് ആസ്ഥാനത്തിന് മുന്നിലും തൊഴിലാളികൾ ധർണ്ണ നടത്തി.ഐൻടിയുസി അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്ത്വത്തിലായിരുന്നു ധർണ്ണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP