Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂപ്പർമാർക്കറ്റിന്റെ ക്യൂവിൽ പോർച്ചുഗൽ പ്രസിഡന്റ്; ധരിച്ചിരിക്കുന്നത് ടീഷർട്ടും നിക്കറും; ചിത്രം അത്ഭുതത്തോടെ നോക്കിക്കണ്ട് ലോകം

സൂപ്പർമാർക്കറ്റിന്റെ ക്യൂവിൽ പോർച്ചുഗൽ പ്രസിഡന്റ്; ധരിച്ചിരിക്കുന്നത് ടീഷർട്ടും നിക്കറും; ചിത്രം അത്ഭുതത്തോടെ നോക്കിക്കണ്ട് ലോകം

സ്വന്തം ലേഖകൻ

സാധാരണക്കാരനെപ്പോലെ മാസ്‌ക്കും ധരിച്ച് സാധനങ്ങൾ വാങ്ങുവാൻ സൂപ്പർ മാർക്കറ്റിൽ തന്റെ ഊഴവും കാത്തു നിൽക്കുകയാണ് പോർച്ചുഗൽ പ്രസിഡന്റ് മാർസെലോ റെബെലോ ഡിസൂസ. എഴുപത്തിയൊന്നുകാരനായ മാർസെലോ ഈ ചിത്രത്തിന്റെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ താരമായിരിക്കുകയാണ്. മറ്റ് രാജ്യങ്ങളിലെ തലവന്മാർക്ക് മാർസെലോ മാതൃകയാണെന്നാണ് എല്ലാവരും പറയുന്നത്.

വി ഐ പി ഗണത്തിലൊക്കെ പെടുത്താവുന്ന ഒരാൾ ഇങ്ങനെ സൂപ്പർമാർക്കറ്റിൽ മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് ഒരു അത്യപൂർവ്വ കാഴ്ചയായാണ് ലോകം വിലയിരുന്നത്. യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ കൊവിഡ് ആക്രമണം അൽപമെങ്കിലും ചെറുത്തുനിൽക്കാൻ കഴിഞ്ഞ രാജ്യമാണ് പോർച്ചുഗൽ. 1,218 പേരാണ് പോർച്ചുഗലിൽ കൊവിഡ് 19 മൂലം മരിച്ചത്. ആകെ 29,000 കേസുകൾ മാത്രമേ ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നുള്ളൂ.

രോഗം പടർന്നുതുടങ്ങിയ ആദ്യഘട്ടങ്ങളിൽ തന്നെ പോർച്ചുഗൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് കടന്നിരുന്നു. ഇപ്പോൾ ദിവസങ്ങളോളം തുടർന്ന നിയന്ത്രങ്ങളിൽ അൽപം അയവ് വരുത്തിയ സാഹചര്യമാണ് പോർച്ചുഗലിലുള്ളത്. എങ്കിലും വൻകിട സ്റ്റോറുകൾ, ഷോപ്പിങ് മാളുകൾ, പ്രീ സ്‌കൂൾ സ്ഥാപനങ്ങൾ, ജിം, തിയേറ്ററുകൾ ബാറുകൾ തുടങ്ങിയവയെല്ലാം ജൂണിൽ മാത്രമേ തുറക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP