Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലാരിവട്ടം അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു; റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡിയെ ചോദ്യം ചെയ്യുന്നത് തിരുവനന്തപുരത്ത്; കേസിൽ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്റെ നിയമനം ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് ആക്ഷേപം ഹനീഷിന് തിരിച്ചടിയാകും; കള്ളപ്പണം വെളുപ്പിക്കൽ കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയും; കോവിഡ് കാലത്ത് മുങ്ങി പോകാതെ അഴിമതി കേസുകൾ

പാലാരിവട്ടം അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു; റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡിയെ ചോദ്യം ചെയ്യുന്നത് തിരുവനന്തപുരത്ത്; കേസിൽ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്റെ നിയമനം ചട്ടങ്ങൾ കാറ്റിൽപ്പറത്തിയാണെന്ന് ആക്ഷേപം ഹനീഷിന് തിരിച്ചടിയാകും; കള്ളപ്പണം വെളുപ്പിക്കൽ കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് പരാതിിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയും; കോവിഡ് കാലത്ത് മുങ്ങി പോകാതെ അഴിമതി കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് കാലമായതിനാൽ അഴിമതി കേസുകളിൽ അടക്കം കാര്യമായ അന്വേഷണങ്ങളൊന്നും ഇതുവരെ നടുന്നിരുന്നില്ല. ലോക്ക് ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചില അഴിമതി കേസുകളിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രതിയായ പാലാരിവട്ടം പാലം അഴിമതി കേസിൽ വിജിലൻസ് റോഡ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുൻ എംഡി മുഹമ്മദ് ഹനീഷിനെ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരത്തു വച്ചാണ് മുഹമ്മദ് ഹനീഷിനെ വിജിലൻസ് ചോദ്യം ചെയ്യുന്നത്.

ഗൂഢാലോചനാ കേസിൽ ആരോപണ വിധേയനാണ് മുൻ എം ഡി മുഹമ്മദ് ഹനീഷ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ. വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് സംഘം തീരുമാനിച്ചിരുന്നു. കേസിൽ നേരത്തെ അറസ്റ്റിലായ എം ടി തങ്കച്ചന്റെ ആർബിഡിസികെയിലെ നിയമനവും ചട്ടങ്ങൽ കാറ്റിൽപ്പറത്തിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. പാലാരിവട്ടം പാലം കേസ് അട്ടിമറിക്കാൻ ശ്രമിച്ച മുൻ അന്വേഷണ സംഘത്തലവൻ അശോക് കുമാറിനെ മാറ്റി പുതിയ സംഘം വന്നതോടെയാണ് അന്വേഷണം വീണ്ടും സജീവമായത്. കരാറുകാരനുള്ള വായ്പ, ടെണ്ടർ എന്നിവയിലാണ് പ്രധാനമായും ക്രമക്കേട് നടന്നതെന്നാണ് വിജിലൻസ് ആദ്യം കരുതിയത്. എന്നാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കലിൽ ഉൾപ്പെടെ സകല മേഖലകളിലും അഴിമതി നടന്നുവെന്ന് വിജിലൻസിന് ഇപ്പോൾ തെളിവ് ലഭിച്ചിട്ടുണ്ട്.

സ്വകാര്യവ്യക്തികളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിന് റോഡിന്റെ അലൈന്മെന്റിൽ വരെ മാറ്റം വരുത്തിയതായി തെളിഞ്ഞിട്ടുണ്ട്. കരാർ നൽകുന്‌പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്പറേഷന്റെ എംഡി ആയിരുന്നു മുഹമ്മദ് ഹനീഷ്. അദ്ദേഹത്തിന് മേൽനോട്ടത്തിൽ പിഴവുണ്ടായി എന്ന് മാത്രമായിരുന്നുവിജിലൻസ് ആദ്യം ധരിച്ചിരുന്നത്. എന്നാൽ വിശദമായ അന്വേഷണത്തിൽ മുഹമ്മദ് ഹനീഷിനെ സംശയത്തിന്റെ നിഴലിലാക്കുന്ന ചില മൊഴികളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കേസിൽ ആദ്യം അറസ്റ്റിലായ ആർബിഡിസികെ അഡീഷണൽ ജനറൽ മാനേജർ എംടി തങ്കച്ചനെ ചട്ടങ്ങൾ ലംഘിച്ചാണ് നിയമിച്ചതെന്നും വിജിലൻസ് കണ്ടെത്തി. പത്രപരസ്യം നൽകി ബോർഡ് അഭിമുഖം നടത്തിയാണ് ആർബിഡിസകെയിലെ മറ്റ് കരാർ നിയമനങ്ങളെല്ലാം നടത്തിയിരിക്കുന്നന്നത്. എന്നാൽ പി ഡബ്ല്യൂഡി സൂപ്രണ്ടിങ് എൻജിനീയർ സ്ഥാനത്ത് നിന്ന് വിരമിച്ച തങ്കച്ചനെ മുൻ മന്ത്രിയുടെ നിർദേശപ്രകാരം എം ഡിയുടെ വിവേചനധികാരം ഉപയോഗിച്ച് നേരിട്ട് നിയമിക്കുകയായിരുന്നു എന്ന് വിജിലൻസ് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് മുഹമ്മദ് ഹനീഷിനെതിരെ കൂടുതൽ അന്വേഷണം നടക്കുന്നത്.

അതേസമയം മുന്മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരായ കള്ളപ്പണക്കേസിൽ പരാതി നൽകിയ ആളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് ഐജി സംഭവം അന്വേഷിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് കോടതി ഉത്തരവിട്ടത്. ലോക്ക്ഡൗണിനിടെ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും, പരാതി പിൻവലിച്ചാൽ അഞ്ചുലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം നൽകിയെന്നുമാണ് ഹർജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു കോടതിയെ അറിയിച്ചത്.

ച്രന്ദിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ മുന്മന്ത്രി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതിയിന്മേൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കം കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അതിനിടെയാണ് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിംകുഞ്ഞ് അടക്കമുള്ളവർ ഭീഷണിയും സമ്മർദ്ദവും ചെലുത്തിയതെന്ന് ഗിരീഷ് ബാബു കോടതിയെ അറിയിച്ചത്.

തെറ്റിദ്ധാരണയുടെ പുറത്താണ് താൻ പരാതി നൽകിയതെന്ന് രേഖമൂലം എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ തന്നെ സമീപിച്ചു എന്നാണ് ഹർജിക്കാരൻ കോടതിയെ അറിയിച്ചത്. പരാതിക്കാരന്റെ വെളിപ്പെടുത്തൽ അന്വേഷിച്ച് രണഅടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് സുനിൽ തോമസ് വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന് നിർദ്ദേശം നൽകുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP