Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊള്ളരുതായ്മകൾ ചോദ്യം ചെയ്താൽ ചാരായം വീട്ടിൽ കൊണ്ടു വച്ച് അച്ഛനെ ജാമ്യമില്ലാ കേസിൽ കുടുക്കുന്ന മക്കൾ; ജീവൻ പണയം വച്ച് ബൈക്ക് സ്റ്റണ്ടിംഗും അഭ്യാസങ്ങളും നടു റോഡിൽ തുടർക്കഥ; ശത്രുവിനെ വിളിപ്പുറത്തെത്തിക്കാൻ അനുജനെ തട്ടിക്കൊണ്ടു പോകുന്ന ഗുണ്ടാ പക; വീടു തകർത്തും വാഹനം അടിച്ചു പൊളിക്കും കരുത്തു കാട്ടുന്ന കുട്ടിക്രമിനലുകൾ; കോടിക്കുളവും നെയ്യശേരിയും തൊടുപുഴയെ ഭയപ്പെടുത്തുന്നു; കൊറോണക്കാലത്ത് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രിമിനൽ ചിത്രങ്ങൾ

കൊള്ളരുതായ്മകൾ ചോദ്യം ചെയ്താൽ ചാരായം വീട്ടിൽ കൊണ്ടു വച്ച് അച്ഛനെ ജാമ്യമില്ലാ കേസിൽ കുടുക്കുന്ന മക്കൾ; ജീവൻ പണയം വച്ച് ബൈക്ക് സ്റ്റണ്ടിംഗും അഭ്യാസങ്ങളും നടു റോഡിൽ തുടർക്കഥ; ശത്രുവിനെ വിളിപ്പുറത്തെത്തിക്കാൻ അനുജനെ തട്ടിക്കൊണ്ടു പോകുന്ന ഗുണ്ടാ പക; വീടു തകർത്തും വാഹനം അടിച്ചു പൊളിക്കും കരുത്തു കാട്ടുന്ന കുട്ടിക്രമിനലുകൾ; കോടിക്കുളവും നെയ്യശേരിയും തൊടുപുഴയെ ഭയപ്പെടുത്തുന്നു; കൊറോണക്കാലത്ത് പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രിമിനൽ ചിത്രങ്ങൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ; കൊള്ളരുതായ്മകൾ ചോദ്യം ചെയ്താൽ ഉറ്റവരോട് മക്കളുടെ മറുപടി എക്സൈസ് കേസ്സിൽ കുടുക്കുമെന്ന്. കൂട്ടം ചേർന്നാൽ അരങ്ങേറുന്നത് ലഹരി ഉപയോഗവും തമ്മിൽ തല്ലും മുതൽ തട്ടിക്കൊണ്ട് പോകൽ വരെയെന്നും വെളിപ്പെടുത്തൽ. പാതകളിൽ ജീവന് പുല്ലുവിലകൽപ്പിച്ച് ബൈക്ക് സ്റ്റണ്ടിംഗും അഭ്യാസ പ്രകടവും തുടർക്കഥ.

തൊടുപുഴയ്ക്ക് സമീത്തെ ഉൾഗ്രാമങ്ങളായ കോടിക്കുളത്തു നിന്നും നെയ്യശേരിയിൽ നിന്നുമാണ് ഈ ഞട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. കരിമണ്ണൂർ സ്റ്റേഷൻ പരിധിയിൽപ്പെടുന്ന നെയ്യശേരിയിലും കാളിയാർ സ്റ്റേഷൻ പിരിധിയിൽപ്പെടുന്ന പടിഞ്ഞാറെ കോടിക്കുളത്തുമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടന്ന ക്രിമിനൽ പ്രവർത്തനങ്ങളുടെ പിന്നാമ്പുറത്തെക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് പങ്കിട്ട സൂചനകളുടെ അടിസ്ഥാനത്തിൽ മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് മേൽവിവരിച്ച സംഭവങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിച്ചത്.

പാതവക്കിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ ചില്ല് തകർത്തതിലും ഏതാനും വീടുകളുടെ ജനൽച്ചില്ല് തകർത്തതിലും കാളിയാർ പൊലീസ് കെസെടുത്തിട്ടുണ്ട് .17 കാരനെ തട്ടിക്കൊണ്ടുപോയതായി പ്രചരിച്ച സംഭവത്തിൽ കരിമണ്ണൂർ പൊലീസും കേസെടുത്തിട്ടുണ്ട്. നെയ്യശേരി സ്വദേശി അർജ്ജുനും ഇയാളുടെ സുഹൃത്തുക്കാളും കണ്ടാലറിയാവുന്നവരുമായ 4 പേരുമാണ് വീടുകളുടെ ജനൽച്ചില്ലുകളും ലോറിയുടെ ചില്ലും എറിഞ്ഞ തകർത്ത കേസ്സിലെ പ്രതികൾ. അർജ്ജുന്റെ പിതാവ് അജിയുടെതാണ് ചില്ലുതകർക്കപ്പെട്ട ചേട്ടായീസ് ലോറി.

അർജ്ജുന്റെ സഹോദരനും 17 കാരനുമായ അരുണിനെ സമീപവാസിയും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തി, കഴുത്തിൽ കത്തിവച്ച് തട്ടിക്കൊണ്ടുപോയതായും വിവരമറിഞ്ഞ കാളിയാർ പൊലീസ് വാഹനം പിൻതുടർന്ന് അരുണിനെ രക്ഷിച്ചതായും മറ്റുമുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു. തട്ടിക്കൊണ്ട് പോകലിന് നേതൃത്വം നൽകിയത് അരുണിന്റെ സഹോദരനും വാഹനത്തിന്റെയും വീടുകളുടെയും ചില്ലുകൾ തകർത്ത കേസ്സിൽ കാളിയാർ പൊലീസ് പ്രതിചേർക്കപ്പെട്ടിട്ടുള്ള ആളുമായ അർജ്ജുന്റെ ശത്രു അഖിൽ ബിനോയിയായാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതെത്തുടർന്ന് പെട്രോളിംഗിലായിരുന്ന കാളിയാർ പൊലീസ് പിടിഞ്ഞാറെ കോടിക്കുളത്തുവച്ച് അരുണിനെ മോചിപ്പിക്കുകയും അഖിൽ ബിനോയിയെ കസ്റ്റഡിയിൽ എടുത്ത് കേസ്സ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. തുടർന്ന് കേസ്സ് കരിമണ്ണൂർ പൊലീസിന് കൈമാറി. അരുണിന്റെ വീട് സ്ഥിതിചെയ്യുന്ന നെയ്യശേരി കരിണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ അഖിലിന് ജാമ്യം ലഭിച്ചിട്ടുണ്ട്. അരുണിന്റെ പിതാവ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തട്ടിക്കൊണ്ട് പോകൽ വിഷയത്തിൽ പൊലീസ് കേസെടുത്തിട്ടുള്ളത്.

അർജ്ജുനെ തന്റെ വിളിപ്പുറത്തെത്തിക്കുന്നതിനുള്ള തന്ത്രമെന്ന നിലയിലാണ് അഖിൽ അരുണിനെ തട്ടിക്കൊണ്ട് പോയതെന്നും ഇതിന്റെ തുടർച്ചയാണ് കോടിക്കുളത്തെ അക്രമ സംഭവമെന്നുമാണ് പൊലീസ് അനുമാനം. 17 വയസ്സുമുതലുള്ള ഒരു കൂട്ടം യുവാക്കളുടെ പ്രദേശത്തെ ഒത്തുചേരലാണ് അക്രസംഭവങ്ങൾക്ക് കാരണമാവുന്നതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ. എതിർക്കുന്നത് വീട്ടുകാരായാൽപ്പോലും പകയോടെ നേരിടുന്നവരാണ് ഇവരിൽപ്പലരുമെന്നാണ് നാട്ടിൽ പ്രചരിച്ചിട്ടുള്ള വിവരം.

രക്ഷിതാക്കളിൽ ഒരാൾ ഈ വിവരം പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർത്ഥർത്ഥനയോടെ മറുനാടനോട് വിശദമാക്കുകയും ചെയ്തിട്ടുണ്ട്. വഴിവിട്ട പോക്ക് ചോദ്യം ചെയ്താൽ എക്സൈസ് കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി ഉറ്റവരുടെ വായടപ്പിക്കുന്നതാണ് ഇവർക്കിടയിലെ പതിവ് രീതിയെന്നാണ് ഇയാൾ വ്യക്തമാക്കുന്നത്. ഇത്തരത്തിൽ വീട്ടിൽ ചാരായം കൊണ്ട് വച്ച് മകൻ പിതാവിനെ എക്സൈസ് കേസ്സിൽ കുടുക്കിയെന്നും മറ്റുമുള്ള അഭൂഹങ്ങളും നാട്ടിൽ പചരിക്കുന്നുണ്ട്.

കാര്യമായ പണിയൊന്നുമില്ലങ്കിലും ഇവർ പിൻതുടരുന്നത് ആഡംമ്പര ജീവിതമാണെന്നും ഇക്കൂട്ടിരിൽ ചിലർക്ക് ലക്ഷങ്ങൾ വിലപിടിപ്പുള്ള ബൈക്കുകൾ സ്വന്തമായുണ്ടെന്നും ഇതിനുള്ള സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതാണെന്നുമാണ് നാട്ടുകാരിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. പൊലീസ് കേസ്സുകളിൽ കുടുങ്ങിയാൽ രക്ഷിക്കുന്നതിനും നിയമസഹായം നൽകുന്നതിനും രാഷ്ട്രീയ പാർട്ടിനേതാക്കൾ അരയും തലയും മുറുക്കി രംഗത്തെത്തുന്നതിൽ ദുരൂഹതയുണ്ടെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

മക്കളുടെ എല്ലാകൊള്ളരുതായ്കളും വിഷമത്തോടെ കണ്ടുനിൽക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ ഒരുപറ്റം മാതാപിതാക്കളെന്നും അപമാനവും ഭീതിയും മൂലം ഇവരാരും ഒന്നും പുറത്തുപറയാതെ ഉള്ളിൽത്തന്നെ ഒതുക്കകയാണെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. എന്തുചെയ്യുന്നതിനും മടിയില്ലാതെ വളർന്നുവരുന്ന ഈ വിഭാഗത്തിൽപ്പെട്ട ചെറുപ്പക്കാരുടെ ലീലാവിലാസങ്ങൾ അവസാനിപ്പിക്കാൻ പൊലീസ് ഇടപെട്ടില്ലങ്കിൽ മേഖലയിലെ സമാധാനന്തരീക്ഷം പാടെ തകർക്കപ്പെടുമെന്നാണ് പരക്കെ ഉയരുന്ന ആശങ്ക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP