Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന ശേഷം കുഞ്ഞിനെ കാണാതായതിന് പിന്നിൽ ഭർത്താവാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശരണ്യ ലക്ഷ്യമിട്ടു; കുഞ്ഞിനെ കൊന്നതിന്റെ തലേന്ന് അകന്നുകഴിയുന്ന ഭർത്താവിനെ ശരണ്യ വീട്ടിൽ വിളിച്ചു വരുത്തി; കുഞ്ഞിന്റെ മൃതശരീരം കടലിൽനിന്ന് കിട്ടിയതോടെ പദ്ധതി പാളി; കടലിലെറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കരുതി ശരണ്യ രണ്ടാമതും എറിഞ്ഞു; കടൽഭിത്തിയിൽ ശരണ്യയുടെ ചെരുപ്പ് കുടുങ്ങിപ്പോയത് പ്രധാന തെളിവായി; അമ്മയെയും കാമുകനെയും പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊന്ന ശേഷം കുഞ്ഞിനെ കാണാതായതിന് പിന്നിൽ ഭർത്താവാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശരണ്യ ലക്ഷ്യമിട്ടു; കുഞ്ഞിനെ കൊന്നതിന്റെ തലേന്ന് അകന്നുകഴിയുന്ന ഭർത്താവിനെ ശരണ്യ വീട്ടിൽ വിളിച്ചു വരുത്തി; കുഞ്ഞിന്റെ മൃതശരീരം കടലിൽനിന്ന് കിട്ടിയതോടെ പദ്ധതി പാളി; കടലിലെറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കരുതി ശരണ്യ രണ്ടാമതും എറിഞ്ഞു; കടൽഭിത്തിയിൽ ശരണ്യയുടെ ചെരുപ്പ് കുടുങ്ങിപ്പോയത് പ്രധാന തെളിവായി; അമ്മയെയും കാമുകനെയും പ്രതികളാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ തയ്യിലിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞു കൊന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അമ്മയെയും കാമുകനെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചരിക്കുന്നത്. കണ്ണൂർ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ (22), കാമുകൻ വലിയന്നൂർ സ്വദേശി നിധിൻ (28) എന്നിവരാണ് കേസിലെ പ്രതികൾ. 88 പേജും അനുബന്ധമായി 116 പേജുകളുമുള്ളതാണ് കുറ്റപത്രം. ലോക്ക്ഡൗണിനിടയിലെ പ്രയാസങ്ങൾ മറികടന്നാണ് മൂന്നുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.

കൊലക്കുറ്റം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ശരണ്യയുടെ പേരിൽ ചുമത്തിയത്. കൊലപാതക പ്രേരണ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിധിന്റെ പേരിലുള്ളത്. തിങ്കളാഴ്ച കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കണ്ണൂർ സിറ്റി സിഐ. പി.ആർ.സതീഷാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

ഫെബ്രുവരി 17-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകൻ വിയാനെ (ഒന്നര വയസ്സ്) എടുത്തുകൊണ്ടുപോയി ശരണ്യ വീടിനു സമീപത്തെ കടലിൽ എറിയുകയായിരുന്നു. കാമുകൻ നിധിനൊപ്പം ജീവിക്കുന്നതിന് കുഞ്ഞ് തടസ്സമാകുമെന്നതിനാലാണ് കുട്ടിയെ കൊന്നതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുഞ്ഞിനെ കാണാതായെന്നും അതിന്റെ പിന്നിൽ ഭർത്താവാണെന്നും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും ശരണ്യ ലക്ഷ്യമിട്ടിരുന്നു. ഇതിനായി കുഞ്ഞിനെ കൊന്നതിന്റെ തലേന്ന് ശരണ്യ, താനുമായി അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ വീട്ടിൽ വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കുഞ്ഞിന്റെ മൃതശരീരം കടലിൽനിന്ന് കിട്ടിയതോടെ പദ്ധതി പാളി.

കരിങ്കൽഭിത്തിയിൽ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. കൊല നടന്ന അന്നുതന്നെ ശരണ്യയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ടുദിവസത്തിനുള്ളിൽ കാമുകനും പിടിയിലായി. ശരണ്യയുടെ വസ്ത്രങ്ങളിൽനിന്ന് കടൽവെള്ളത്തിന്റെ സാന്നിധ്യം ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. കടലിലെറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കരുതി ശരണ്യ രണ്ടാമതും എറിഞ്ഞതായും പറയുന്നു. കടൽഭിത്തിയിൽ ശരണ്യയുടെ ചെരുപ്പ് കുടുങ്ങിപ്പോയിരുന്നു. ഇത് പ്രധാന തെളിവായി.

കേസിൽ ശരണ്യയുടെ ഭർത്താവ് പ്രണവിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കും. വിവാഹശേഷമാണ് ഭർത്താവിന്റെ സുഹൃത്തായ നിധിനുമായി ശരണ്യ അടുപ്പത്തിലാവുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന്റെ തലേദിവസം കാമുകൻ ശരണ്യയുടെ വീടിനുസമീപം എത്തിയതായി സാക്ഷിമൊഴിയുണ്ടായിരുന്നു. 90 ദിവസമായി ശരണ്യ കണ്ണൂർ വനിതാ ജയിലിലും 82 ദിവസമായി നിധിൻ കണ്ണൂർ സെൻട്രൽ ജയിലിലുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP