Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓരോ കൃഷിഭവനുകളിലും ശാസ്ത്രീയമായ കൃഷി പരിശീലനം നൽകുക കുറഞ്ഞത് 2000 പേർക്ക്; ഭക്ഷ്യ സ്വയം പര്യാപ്തതക്കായ് സുഭിക്ഷ കേരളം പദ്ധതി

ഓരോ കൃഷിഭവനുകളിലും ശാസ്ത്രീയമായ കൃഷി പരിശീലനം നൽകുക കുറഞ്ഞത് 2000 പേർക്ക്; ഭക്ഷ്യ സ്വയം പര്യാപ്തതക്കായ് സുഭിക്ഷ കേരളം പദ്ധതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ കൃഷിഭവനുകളിലും കുറഞ്ഞത് 2000 പേരെയെങ്കിലും ശാസ്ത്രീയമായ കൃഷി പഠിപ്പിക്കുന്നു. യുവാക്കളും മടങ്ങിവരുന്ന പ്രാവാസികളുമടക്കം പരമാവിധിപേരെ പരിശീലിപ്പിച്ച് കൃഷിയിടത്തിലിറക്കുകയാണ് ലക്ഷ്യം.കൃഷിഭവനുകളുടെ നേതൃത്വത്തിൽ നിലവിലുള്ള കൃഷിപാഠശാലകളെ ശാക്തീകരിച്ചാണ് പരിശീലനം നൽകുക. ഭക്ഷ്യ സ്വയം പര്യാപ്തതാ പദ്ധതിയായ സുഭിക്ഷ കേരളത്തിന്റെ എല്ലാ സ്കീമുകളിലും 25 ശതമാനം യുവാക്കൾക്കായി മാറ്റി വച്ചിട്ടുണ്ട്.ഇവർക്ക് കൃഷിവിദഗ്ദ്ധർ ക്ലാസ്സെടുക്കുന്നതിന് പുറമേ മുതിർന്ന കർഷകരുടെ അനുഭവപാഠങ്ങളും പകർന്നു നൽകും.അതത് വാർഡുകളിൽ പുതിയ കർഷകരെ വിളിച്ചുകൂട്ടി കൃഷിയിടങ്ങളിൽ വച്ചുതന്നെ ക്സാസ്സെടുക്കാനാണ് ഉദ്ദേശ്യം.വിദഗ്ധരുടെ പാനലും കൃഷിപഠിതാക്കളുടെ പട്ടികയും തയ്യാറാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കാർഷിക സർവകലാശാല,കൃഷി വിജ്ഞാനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർക്ക് പുറമേ വിരമിച്ച കൃഷി ഉദ്യേഗസ്ഥരേയും ക്ലാസ്സെടുക്കാൻ നിയോഗിക്കും.അതത് നാടുകളിലെ മണ്ണിനും കാലാവസ്ഥയ്ക്കുമനുസരിച്ചുള്ള കൃഷിരീതികളാവും പഠിപ്പിക്കുക.സാങ്കേതിക പദങ്ങൾ ഒഴിവാക്കി കർഷകർക്ക് മനസ്സിലാകുന്ന ഭാഷയിൽ പാഠങ്ങൾ പകർന്നു നൽകണമെന്നാണ് നിർദ്ദേശം.ഒന്നോ രണ്ടോ പരിശീലന ക്ലാസ്സുകൾ നടത്തി അവസാനിപ്പിക്കാതെ തുടർ ക്ലാസുകൾ ഉണ്ടാകും. പരിശീലന ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർ വീട്ടുവളപ്പിലെങ്കിലും കൃഷി ചെയ്യുമെന്നാണ് സർക്കാർ പ്രതീക്ഷ.ഓരോ കുടുംബത്തിനും ആവശ്യമായ പച്ചക്കറി സ്വന്തമായി ഉദ്പ്പാദിപ്പിക്കുന്നതിനായി 75 ലക്ഷം പച്ചക്കറി വിത്തു പാക്കറ്റുകളും അഞ്ചുലക്ഷം പച്ചക്കറി വിത്തുകളും നൽകും.ടെറസിലും വീട്ടുവളപ്പിലും കൃഷി ചെയ്യാനായി ഓരോ പഞ്ചായത്തിലും 1500 മണ്ണു നിറച്ച ഗ്രോബാഗുകൾ വിതരണം ചെയ്യും.നഗരസഭകളിൽ 500-ഉം കോർപ്പറേഷനുകളിൽ 5000-ഉം ഗ്രോബാഗുകൾ വീതവും വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP