Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുൻ സിപിഎം നേതാവിനെതിരെയുള്ള വധശ്രമക്കേസിൽ അന്വേഷണം ഇഴയുന്നു; സി.ഒ.ടി.നസീറിനെ ആക്രമിച്ച് ഒരുവർഷമായിട്ടും കുറ്റപത്രം നൽകിയില്ല

മുൻ സിപിഎം നേതാവിനെതിരെയുള്ള വധശ്രമക്കേസിൽ അന്വേഷണം ഇഴയുന്നു; സി.ഒ.ടി.നസീറിനെ ആക്രമിച്ച് ഒരുവർഷമായിട്ടും കുറ്റപത്രം നൽകിയില്ല

മറുനാടൻ മലയാളി ബ്യൂറോ

തലശ്ശേരി: സിപിഎം. മുൻ നേതാവായ സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ഇഴയുന്നു. സംഭവം നടന്ന് ഒരുവർഷമായിട്ടും കുറ്റപത്രം നൽകിയില്ല. 2019 മെയ്‌ 18-ന് രാത്രി ഏഴുമണിയോടെ, സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ കായ്യത്ത് റോഡിൽവച്ചാണ്‌ ആക്രമിക്കപ്പെട്ടത്. എ.എൻ.ഷംസീർ എംഎൽഎ.യുടെ നിർദ്ദേശപ്രകാരമാണ്‌ വധശ്രമം നടത്തിയതെന്ന് നസീർ ആരോപിച്ചതോടെ കേസ് ചൂടേറിയ രാഷ്ട്രീയചർച്ചകൾക്ക് വഴിയൊരുക്കി. വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരിക്കെയാണ്‌ നസീർ ആക്രമിക്കപ്പെട്ടത്.

ഗൂഢാലോചന നടത്തിയതിന് സിപിഎം. പ്രവർത്തകൻ പൊട്ടി സന്തോഷ്(വി.പി.സന്തോഷ്) പിടിയിലായി. തുടർന്ന് സിപിഎം. ഏരിയാ കമ്മിറ്റി ഓഫീസ് മുൻ സെക്രട്ടറി എ.കെ.രാജേഷ് അറസ്റ്റിലായി. ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ എംഎൽഎ. ഉപയോഗിക്കുന്ന കാറിൽവച്ചാണെന്ന് പ്രതികൾ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സിഐ. വി.കെ.വിശ്വംഭരനായിരുന്നു കേസന്വേഷിച്ചത്. എംഎൽഎ.യ്ക്കെതിരായി മൊഴിനൽകിയിട്ടും സിഐ. രേഖപ്പെടുത്തിയില്ലെന്ന നസീറിന്റെ ആരോപണത്തെ തുടർന്ന് വീണ്ടും മൊഴിയെടുത്തു. പ്രതികളെ അറസ്റ്റുചെയ്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ വിശ്വംഭരനെ മാറ്റി.

അന്വേഷണോദ്യോഗസ്ഥനായി സിഐ. കെ.സനൽകുമാർ എത്തി. തുടർന്ന് ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള കാർ വിളിച്ചുവരുത്തി തെളിവെടുത്തു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്നാവശ്യപ്പെട്ട് നസീർ തലശ്ശേരി കോടതിയിൽ നൽകിയ ഹർജി തള്ളി. അന്വേഷണം കുറ്റമറ്റ രീതിയിൽ നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.ഒ.ടി.നസീർ പറഞ്ഞു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ചില ഫോൺവിളികളുടെ വിശകലനവും മറ്റും പൂർത്തിയാക്കേണ്ടതുണ്ടെന്നും അന്വേഷണോദ്യോഗസ്ഥനായ ഇൻസ്പെക്ടർ സനൽകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP