Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അബുദാബിയിലെ കോവിഡ് പരിശോധനയിൽ പോസിറ്റീവായി; വിമാനത്താവളത്തിൽ സ്രവ പരിശോധന ഇല്ലെന്ന പഴതുപയോഗിച്ച് വിമാനത്തിൽ കയറി; നാട്ടിൽ പറന്നിറങ്ങിയിട്ടും രോഗ വിവരങ്ങൾ പുറത്തു പറഞ്ഞില്ല; എല്ലാവരേയും പറ്റിച്ച സന്തോഷത്തിൽ കൊട്ടാരക്കരയിലെ യാത്രയ്ക്കിടെ ബസിൽ വീമ്പു പറച്ചിൽ; സാമൂഹിക അകലം പാലിച്ചിട്ടും സഹയാത്രികൻ രോഗ വിവരത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ഞെട്ടി; ഒടുവിൽ കൊല്ലത്തെ മൂന്ന് പ്രവാസികളുടെ കള്ളക്കളി പുറത്തെത്തി; കൊറോണയിൽ കേസ് വന്ന വഴി ഇങ്ങനെ

അബുദാബിയിലെ കോവിഡ് പരിശോധനയിൽ പോസിറ്റീവായി; വിമാനത്താവളത്തിൽ സ്രവ പരിശോധന ഇല്ലെന്ന പഴതുപയോഗിച്ച് വിമാനത്തിൽ കയറി; നാട്ടിൽ പറന്നിറങ്ങിയിട്ടും രോഗ വിവരങ്ങൾ പുറത്തു പറഞ്ഞില്ല; എല്ലാവരേയും പറ്റിച്ച സന്തോഷത്തിൽ കൊട്ടാരക്കരയിലെ യാത്രയ്ക്കിടെ ബസിൽ വീമ്പു പറച്ചിൽ; സാമൂഹിക അകലം പാലിച്ചിട്ടും സഹയാത്രികൻ രോഗ വിവരത്തെ കുറിച്ച് സംസാരിക്കുന്നത് കേട്ട് ഞെട്ടി; ഒടുവിൽ കൊല്ലത്തെ മൂന്ന് പ്രവാസികളുടെ കള്ളക്കളി പുറത്തെത്തി; കൊറോണയിൽ കേസ് വന്ന വഴി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര : കോവിഡ് ബാധിച്ചെന്നു വ്യക്തമായിട്ടും അത് മറച്ചുവെച്ച് അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തുകയും രോഗത്തെക്കുറിച്ച് അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്ന് ആളുടെ പേരിൽ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ വിരുതന്മാർ സ്വയം കുടുങ്ങിയതാണ്. സമൂഹത്തിന്റെ കരുതലാണ് ഇതിന് കാരണം.

കോവിഡ് രോഗമുണ്ടെന്ന കാര്യം മറച്ചുെവച്ച് ബസിൽ യാത്രചെയ്ത മൂന്നു പ്രവാസികളാണ് കുടുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽനിന്ന് എത്തിയ മൂന്നുപേർക്കെതിരേയാണ് കേസ്. ബസ് യാത്രയ്ക്കിടയിൽ ഇവർ രോഗവിവരം സംസാരിക്കുന്നതുകേട്ട സഹയാത്രികനാണ് പൊലീസിനെ അറിയിച്ചത്. അബുദാബിയിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഇവർ പോസിറ്റീവ് ആയിരുന്നു. എന്നാൽ, ഇതു മറച്ചുെവച്ചാണ് ഇവർ വിമാനത്തിൽ യാത്രചെയ്ത് തിരുവനന്തപുരത്തെത്തിയത്. ബസ് യാത്രയ്ക്കിടയിലെ വീമ്പു പറച്ചിൽ അങ്ങനെ പൊലീസും അറിഞ്ഞു.

തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോഴും രോഗ വിവരം ഇവർ വിവരം മറച്ചുെവച്ചു. കെ.എസ്.ആർ.ടി.സി. ബസിൽ പൊലീസ് അകമ്പടിയോടെ ഇവരെ കൊട്ടാരക്കര കിലയിലെ ഐസൊലേഷൻ സെന്ററിൽ എത്തിച്ചു. ഇതിനിടെ ഇവർ ബസിലിരുന്ന് രോഗവിവരം സംസാരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റൊരാളാണ് വിവരം പൊലീസിന് കൈമാറിയത്. കിലയിൽ എത്തിയപ്പോഴേക്കും ഇവർ അവശരായിരുന്നു. അവിടെയുള്ള ആരോഗ്യപ്രവർത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി സ്രവം പരിശോധിച്ചു. കഴിഞ്ഞദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

രോഗവിവരം മറച്ചുവയ്ക്കുകയും മറ്റുള്ളവർക്ക് പകരുംവിധം പ്രവർത്തിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റൂറൽ എസ്‌പി. ഹരിശങ്കർ പറഞ്ഞു. ഇതിനെ ഗൗരവത്തോടെയാണ് സർക്കാരും കാണുന്നത്. ഇക്കാര്യം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. അവർക്ക് അവിടെനിന്ന് എങ്ങനെ വിമാനത്തിൽ കയറാൻകഴിഞ്ഞുവെന്നത് ഗൗരവമായി കാണുന്നു. കേന്ദ്രസർക്കാരാണ് മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അബുദാബിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ ബസുകളിൽ കൊട്ടാരക്കരയിലെ ക്വാറന്റീൻ കേന്ദ്രത്തിലേക്കു കൊണ്ടുപോകുംവഴി സംശയം തോന്നിയിരുന്നു. ഇതേത്തുടർന്ന് ക്വാറന്റീനിലാക്കാതെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്രവപരിശോധനയിലാണ് മൂവർക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് അവരെ പാരിപ്പള്ളി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. കൊല്ലം ജില്ലക്കാരായ മൂന്ന് ആളുടെപേരിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തിട്ടുണ്ടെന്നും പിണറായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസിലെ സംസാരം പുറത്തായത്.

കോവിഡ് രോഗമുള്ളവരോട് അതാത് സ്ഥലത്ത് തങ്ങാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യത്തിനുള്ള വിമാന യാത്രകൾക്കാണ് അനുമതി. രോഗം ഉള്ളവർ പോലും അവസരം മുതലെടുത്ത് നാട്ടിൽ എത്തുന്നുവെന്നത് ഗൗരവതരമാണ്. ഇത് കേരളം ഗൗരവത്തോടെയാണ് എടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP