Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗണായതോടെ ദഫും ചീനിയുമായി ഉഠോബാബമാർ എത്തിയില്ല; നോമ്പെടുക്കുന്ന വിശ്വാസികളെ വിളിച്ചുണർത്താൻ ഇക്കുറി ആ പാട്ടുമില്ല

ലോക് ഡൗണായതോടെ ദഫും ചീനിയുമായി ഉഠോബാബമാർ എത്തിയില്ല; നോമ്പെടുക്കുന്ന വിശ്വാസികളെ വിളിച്ചുണർത്താൻ ഇക്കുറി ആ പാട്ടുമില്ല

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: “മാഹേ റംസാൻ ജാഗേ ലഗാ ഹേ... ഖവാലി ഗാനാ ഗാ രഹാ ഹേ..” കണ്ണൂരിലും പരിസരങ്ങളിലുമായി റംസാൻ മാസത്തിൽ ഈ പാട്ട് കേട്ടവർ നിരവധിയുണ്ടാകും. ദഫും ചീനിയുമായെത്തുന്ന ഉഠോബാബമാരുടെ ഈ ഗാനം കേട്ടായിരുന്നു പഴമക്കാർ അത്താഴത്തിന് ഉറക്കമുണർന്നിരുന്നത്. ദേശങ്ങൾ താണ്ടിയെത്തി റംസാൻ കാലത്ത് നോമ്പെടുക്കുന്ന വിശ്വാസികളെ വിളിച്ചുണർത്തിയിരുന്ന ‘ഉഠോബാബ’മാർ ഇക്കുറിയില്ല. ആന്ധ്രയിലെ ചിറ്റൂർ ജില്ലയിൽനിന്നാണ് ജില്ലയിലെ ചില കേന്ദ്രങ്ങളിൽ വർഷംതോറും ഇവരെത്തിയിരുന്നത്. ലോക്ക് ഡൗണാണ് ഇക്കുറി സംഘാംഗങ്ങൾക്ക് ജില്ലയിലെത്താൻ തടസ്സമായത്.

അറക്കൽ രാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഉഠോബാബമാരുടെ ചിറ്റൂരിൽനിന്നുള്ള കുടുംബസംഘം പണ്ടേ കണ്ണൂരിലെത്തിയിരുന്നത്. നോമ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുൻപ് എത്തുന്ന ബാബമാർ രാത്രി സംഘംതിരിഞ്ഞ് വീടുകൾ സന്ദർശിക്കും. പുലർച്ചെ വീട്ടുകാരെ പാടിയുണർത്തലായിരുന്നു ഇവരുടെ പതിവ്. കണ്ണൂർ സിറ്റി, ആയിക്കര, ചാലാട്, കക്കാട്, നീർച്ചാൽ പ്രദേശങ്ങളിൽ സമീപകാലംവരെ ഇവരെത്തിയിരുന്നു. പുതുതലമുറ പൂർവികരുടെ പാത പിന്തുടരാത്തതിനാൽ ഇവരുടെ എണ്ണവും നന്നേ കുറഞ്ഞിട്ടുണ്ട്. നോമ്പുകാലമായതറിയാൻ ഇന്ന് ആധുനികമാർഗങ്ങളേറെയുണ്ടെങ്കിലും പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും പിൻബലത്തോടെയാണ് വിശ്വാസികൾ ഇവരെ സ്വീകരിച്ചുപോരുന്നത്.

ഹൈദരാബാദ്, കർണൂൽ തുടങ്ങിയ സ്ഥലങ്ങളിൽനിന്നായിരുന്നു ഉഠോബാബമാരെത്തിയിരുന്നത്. റംസാന് രണ്ടുമൂന്ന് നാളുകൾക്ക് മുമ്പുതന്നെ പുരുഷന്മാരടങ്ങുന്ന സംഘം ഇവിടെയെത്തും. പകൽസമയവും ഇവർ വീടുകളിലെത്തി പാടും. ഉർദുവിലാണ് പാട്ട്. പുലർച്ചെ മൂന്നുവരെ ഇത് നീളും. വീട്ടുകാർ ഇവർക്ക് ചായയും പലഹാരങ്ങളും കൊടുക്കും. പെരുന്നാൾ ദിവസം പണമായും അരിയായും ഉപഹാരങ്ങൾ വേറെയും. തലശ്ശേരിയിലെ കേയി ഭവനങ്ങളിലും കായ്യത്ത്, ജൂബിലി റോഡ്, മട്ടാമ്പ്രം, സൈദാർപള്ളി, ചിറക്കര തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം ഇവർ വന്ന് പാടിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP