Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സി.ബി.എസ്.ഇ ബോർഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; വിദ്യാർത്ഥികൾ മാസ്‌ക് ധരിക്കണമെന്ന് നിബന്ധന; കോവിഡില്ലെന്ന ഉറപ്പാക്കാനും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ്-19 വ്യാപനത്തെത്തുടർന്ന് മാറ്റവെച്ച സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതൽ 15 വരെയാണ് പരീക്ഷകൾ. നോർത്ത്-ഈസ്റ്റ് ഡൽഹിയിൽ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.

വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിലേക്ക് സുതാര്യമായ കുപ്പികളിൽ സാനിറ്റൈസർ കൊണ്ടുപോകാം. മൂക്കും വായയും മൂടത്തക്ക വിധത്തിലുള്ള മുഖാവരണം ധരിച്ചാകണം പരീക്ഷയ്ക്ക് എത്തേണ്ടത്. വിദ്യാർത്ഥികൾക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. സാമൂഹിക അകലം പാലിച്ചാകും പരീക്ഷകൾ നടത്തുകയെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.

അഖിലേന്ത്യാ തലത്തിൽ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷകൾ:

ജൂലായ് 1 - ഹോം സയൻസ്
ജൂലായ് 2 - ഹിന്ദി ഇക്ടീവ്, ഹിന്ദി കോർ
ജൂലായ് 3 - ഫിസിക്സ്
ജൂലായ് 4 - അക്കൗണ്ടൻസി
ജൂലായ് 6 - കെമിസ്ട്രി
ജൂലായ് 7 - ഇൻഫോമാറ്റിക്സ് പ്രാക്ടിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻഫോർമേഷൻ ടെക്
ജൂലായ് 9 - ബിസിനസ് സ്റ്റഡീസ്
ജൂലായ് 10 - ബയോ ടെക്നോളജി
ജൂലായ് 11 - ജ്യോഗ്രഫി
ജൂലായ് 13 - സോഷ്യോളജി

എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.cbse.nic.in സന്ദർശിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP