Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് കാലത്ത് മൈലേജ് ഇരട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ട്രംപിനേക്കാളും വ്‌ളാഡിമിർ പുടിനേക്കാളും കോവിഡ് പ്രതിസന്ധിയെ നേരിട്ടത് മോദി തന്നെയെന്ന് ന്യൂയോർക്ക് ടൈംസിന്റെ സർവേ ഫലം; കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞാൽ ബിജെപി സർക്കാരിന്റെ മൈലേജ് കൂടുമെന്നും സർവേ; മോദിയെ അനുകൂലിക്കുന്നവർ 90 ശതമാനം ഉയർന്നതായും പഠനം

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ലോകത്തെ ആശങ്കയിലാഴ്‌ത്തിയ കോവിഡ് -19 വ്യാപനം തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച നെടുനായകത്വത്തിന് ജനസമ്മതി വർധിച്ചതായി സർവേ ഫലം. ഏതാനും ആഴ്ചകളായി മോദിയുടെ ജനപ്രീതി 90 ശതമാനമായി ഉയർന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നീ ലോകനേതാക്കളെ അപേക്ഷിച്ച് വളരെ ഫലപ്രദമായാണു മോദി കോവിഡ് പ്രതിസന്ധിയെ നേരിടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് തുടക്കത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമമായി ഉയരുമ്പോൾ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വളർച്ചാനിരക്ക് കുറഞ്ഞ സാമ്പത്തിക വ്യവസ്ഥയിലൂടെയാണു മോദി സർക്കാർ കടന്നുപോയിരുന്നത്. പൗരത്വ നിയമത്തെ ചൊല്ലി തെരുവുകൾ യുദ്ധക്കളങ്ങളായി മാറി.

കോവിഡ് പ്രതിരോധ നടപടികൾ മുന്നിൽനിന്നു നയിക്കാൻ തുടങ്ങിയതോടെ മോദിയെ അനുകൂലിക്കുന്നവർ 80 ശതമാനത്തിലേക്കും 90 ശതമാനത്തിലേക്കും ഉയർന്നുവെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞാൽ ബിജെപി സർക്കാരിന്റെ ജനപ്രീതി ഇനിയും വർധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആയിരക്കണക്കിന് ആളുകൾക്കു തൊഴിൽ നഷ്ടമാകുകയും ചെറുകിട വ്യവസായം വൻതകർച്ച നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിയേറ്റ തൊഴിലാളികളുടെ പലായനം ഉൾപ്പെടെയുള്ള വിഷയങ്ങൾ മോദി സർക്കാരിന് വെല്ലുവിളി ഉയർത്തും. 'ആത്മനിർഭർ ഭാരത്' എന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പര്യാപ്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP