Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം കത്തിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് മൂന്നുവർഷം മുമ്പ്; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പില്ല; മൃതദേഹം ശ്മശാനത്തിൽനിന്ന് പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി രേഖാ ചിത്രം തയ്യാറാക്കി; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും ; കോഴിക്കോട് പോലൂരിലെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ അത്യപൂർവ പരീക്ഷണം

കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയശേഷം കത്തിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത് മൂന്നുവർഷം മുമ്പ്; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പില്ല; മൃതദേഹം ശ്മശാനത്തിൽനിന്ന് പുറത്തെടുത്ത്  ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി രേഖാ ചിത്രം തയ്യാറാക്കി; വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും ; കോഴിക്കോട് പോലൂരിലെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ അത്യപൂർവ പരീക്ഷണം

കെ വി നിരഞ്ജൻ

കോഴിക്കോട്: 2017 സെപ്റ്റംബർ 14നായിരുന്നു കോഴിക്കോട് പറമ്പിൽ ബസാർ പോലൂരിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. അന്വേഷണം പല വഴിക്ക് നടന്നെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കു ശേഷം ഇപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. പറമ്പിൽ ബസാർ പോലൂർ പയിമ്പ്ര റോഡിനു സമീപത്തെ ചെറുവറ്റ സായിബാബ ആശ്രമത്തിനടത്തുള്ള കാടുമൂടിയ പ്രദേശത്ത് കണ്ടെത്തിയ പുരുഷന്റെ മൃതദേഹമാണ് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തി മുഖം പുനഃസൃഷ്ടിച്ചത്. രണ്ടു മാസം മുമ്പാണ് മൃതദേഹം സംസ്‌കരിച്ച വെസ്റ്റ്ഹിൽ ശ്മാശനത്തിൽ നിന്ന് തഹസിൽദാർ ശാലിനിയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് ഫേഷ്യൽ റീ കൺസ്ട്രക്ഷൻ നടത്തിയത്.

ഭാഗികമായി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ലോക്കൽ പൊലീസ് മൂന്നുമാസം അന്വേഷിച്ച് ഉത്തരം കിട്ടാതിരുന്ന കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതി ഉണ്ടായിരുന്നില്ല. തുടർന്ന് ഐജി ജയരാജിന്റെ നിർദേശപ്രകാരം കേസ് ഡിവൈഎസ്‌പി ബിനോയിയുടെ കീഴിലുള്ള യൂണിറ്റിന് കൈമാറുകയായിരുന്നു. നേരത്തെ സൂപ്പർ ഇംപോസിങ് സംവിധാനത്തിലൂടെ രേഖാ ചിത്രം തയാറാക്കിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. 2015 മുതൽ 2017 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മിസിങ് കേസുകളെ കുറിച്ച് വിശദമായി അന്വേഷിച്ചെങ്കിലും മരിച്ചയാളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചില്ല. തുടർന്നാണ് പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.

ഇപ്പോൾ തയാറാക്കിയ രേഖാചിത്രം കേസിൽ നിർണായകമായ തെളിവായി മാറുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. രേഖാചിത്രവുമായി ബന്ധപ്പെട്ടുള്ളയാളുടെ വിവരങ്ങൾ അറിയുന്നവർ ക്രൈംബ്രാഞ്ചിനെ ബന്ധപ്പെടണം. നിർണായക വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികവും നൽകും. ഫോൺ: 9497987306 (ഡിവൈഎസ്‌പി), 9497965007(സബ് ഇൻസ്പക്ടർ), 04952725106 (ക്രൈംബ്രാഞ്ച് ഓഫീസ്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP