Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഞാൻ വിശ്വസിക്കുന്ന ദൈവം സാക്ഷി ആയി ഞാൻ പറയുന്നു; നിങ്ങൾ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാൻ ബഹുമാനിക്കുന്നത്; നിങ്ങളുടെ ഈ സ്‌നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും; ചിത്രം വരച്ച ആരാധകനോട് മനസിൽ തൊട്ട് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

മറുനാടൻ ഡെസ്‌ക്‌

നിക്ക് പിന്തുണയും സ്‌നേഹവും തന്ന് കൂടെ നിൽക്കുന്ന ആരാധകരോട് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയുടെ എണ്ണൂറിലധികം ചിത്രങ്ങൾ വരച്ച കൊളാഷ് പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. തന്റെ ശരിക്കുമുള്ള ചിത്രങ്ങളേക്കാൾ വരച്ച ചിത്രങ്ങൾ ആണ് താൻ കണ്ടിട്ടുള്ളതെന്നും ചിത്രത്തിന് മുഖസാദൃശ്യം ഇല്ലെന്ന് സങ്കടം പറയുന്നവരോടായി തനിക്കൊന്നേ പറയാനുള്ളൂവെന്നും മുഖത്തിന്റെ സാമ്യതയെക്കാളും മറ്റാർക്കും കൊടുക്കാതെ തനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് താൻ ബഹുമാനിക്കുന്നതെന്നും ഉണ്ണി ഇൻസ്റ്റാ?ഗ്രാമിൽ കുറിച്ചു.

ഉണ്ണിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

നമസ്‌കാരം, ഇന്ന് എന്റെ ഒരു സുഹൃത്ത് ആണ് ഇതാ നിന്റെ 800-ലധികം ചിത്രങ്ങൾ വരച്ച ഒരു കൊളാഷ് എന്ന് പറഞ്ഞു ഈ ചിത്രങ്ങൾ എനിക്ക് അയച്ചു തന്നത്. നിങ്ങൾ വര്ഷങ്ങളായി എനിക്ക് തന്നു കൊണ്ടിരിക്കുന്ന വലിയ സ്‌നേഹത്തിന്റെ ഒരു ചെറിയ പങ്ക് ആണ് ഈ കാണുന്നത്. ഓരോ ദിവസവും ഞാൻ കണി കണ്ടുണരുന്നത് എന്റെ ഈ വരച്ച ചിത്രങ്ങൾ കണ്ടിട്ട് ആണ്. സത്യത്തിൽ എന്റെ ശരിക്കുമുള്ള ചിത്രങ്ങളേക്കാൾ വരച്ച ചിത്രങ്ങൾ ആണ് ഞാൻ കണ്ടിട്ടുള്ളത് .

ആ ചിത്രം ചെറുതോ, വലുതോ,സാമ്യമുണ്ടോ, സാമ്യമില്ലയോ എന്നൊന്നും നോക്കാതെ എന്നാൽ കഴിയുന്ന വിധം ഞാൻ ഷെയർ ചെയ്യാറുണ്ട്,ഞാൻ എന്ന ഒരു വളർന്ന് വരുന്ന കലാകാരന് വേണ്ടി നിങ്ങളുടെ ദിവസത്തിലെ ഒരു വലിയ സമയം എന്നെ വരയ്ക്കാനായി ചിലവഴിക്കുന്നത് എനിക്ക് അത്രയും സന്തോഷവും ആശ്ചര്യവും പ്രോത്സാഹനവും തരുന്നുണ്ട്. ഈ സ്‌നേഹത്തിനു ഒക്കെ തിരിച്ചു തരാൻ എന്റെ കയ്യിലും സ്‌നേഹം മാത്രമേ ഒള്ളു.ഈ പോസ്റ്റ് ഇടാൻ ഉള്ള പ്രധാന കാരണം ഇന്ന് അടക്കം ഒട്ടനവധി പേര് എന്റെ ചിത്രം വരയ്ക്കാൻ ശ്രമിച്ചിട്ട് മുഖത്തിനു സാമ്യം വന്നില്ല എന്ന് പറഞ്ഞു എന്റെ ഇൻബോക്‌സിൽ വിഷമിച്ചു പറയാറുണ്ട് ,പല വട്ടം ശ്രമിച്ചിട്ടും ശരി ആവുന്നില്ല എന്റെ മുന്നിൽ എത്തിക്കാൻ അഭിമാനം സമ്മതിക്കുന്നില്ല എന്നൊക്കെ ദിനംപ്രതി പലരും പറയുന്നുണ്ട്,

പക്ഷെ ഞാൻ വിശ്വസിക്കുന്ന ദൈവം സാക്ഷി ആയി ഞാൻ പറയുന്നു മുഖത്തിന്റെ സാമ്യതയെക്കാളും മറ്റാർക്കും കൊടുക്കാതെ നിങ്ങൾ എനിക്ക് വേണ്ടി ചിലവഴിക്കുന്ന ആ സമയത്തെ ആണ് ഞാൻ ബഹുമാനിക്കുന്നത്. ആദ്യമായി ഒരാൾ എന്റെ ചിത്രം വരച്ചത് കണ്ടപ്പോൾ ഉള്ള ആവേശവും സന്തോഷവും ഇന്നും എന്റെ ഒരു വരച്ച ചിത്രം കാണുമ്പോൾ അതേപടി എനിക്ക് തോന്നാറുണ്ട് .നിങ്ങളുടെ ഈ സ്‌നേഹം എന്നും എന്റെ ഒപ്പം ഉണ്ടാവും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം ഉണ്ണി മുകുന്ദൻ

unni

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP