Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോതമംഗലം ചെറിയ പള്ളിയിൽ ആരാധനയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷം നൽകിയ ഹർജി മുൻസിഫ് കോടതി തള്ളി; നിരസിച്ചത് പള്ളിയിൽ കയറാൻ സുരക്ഷ തേടിയുള്ള തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട്; വിധിയോടെ റമ്പാന് അനുകൂലമായ വിധികൾ അസാധുവാകുമെന്ന് യാക്കോബായ പക്ഷം; തെറ്റായ വിലയിരുത്തലെന്ന് റമ്പാൻ; സോഷ്യൽ മീഡിയയിലും ചൂടേറിയ വാദം

കോതമംഗലം ചെറിയ പള്ളിയിൽ ആരാധനയ്ക്ക് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷം നൽകിയ ഹർജി മുൻസിഫ് കോടതി തള്ളി; നിരസിച്ചത് പള്ളിയിൽ കയറാൻ സുരക്ഷ തേടിയുള്ള തോമസ് പോൾ റമ്പാന്റെ ഒറിജിനൽ സ്യൂട്ട്; വിധിയോടെ റമ്പാന് അനുകൂലമായ വിധികൾ അസാധുവാകുമെന്ന് യാക്കോബായ പക്ഷം; തെറ്റായ വിലയിരുത്തലെന്ന് റമ്പാൻ; സോഷ്യൽ മീഡിയയിലും ചൂടേറിയ വാദം

പ്രകാശ് ചന്ദ്രശേഖർ

 കോതമംഗലം:മാർത്തോമ ചെറിയപള്ളി 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ട പള്ളിയാണെന്നും വികാരിയായ തനിക്ക് പള്ളിയിൽ പ്രവേശിച്ച് ആരാധനാകാര്യങ്ങൾ നിർവ്വഹിക്കുന്നതിന് അവസരമൊരുക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ നൽകിയിരുന്ന ഹർജി കോതമംഗലം മുൻസിഫ് കോടതി തള്ളി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം പള്ളിയിൽ പ്രവേശിക്കുന്നതിന് ആവശ്യമായ സുരക്ഷയൊരുക്കണമെന്നും ആരാധനാകാര്യങ്ങൾ തടസ്സംകൂടാതെ നടത്തുന്നതിന് നിയമപരമായി ലഭിക്കേണ്ട് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഒറിജിനൽ സൂട്ടാണ് കോതമംഗലം മുൻസിഫ് കോടതി മജിസ്ട്രേറ്റ് മനോജ് എം എൻ തള്ളിയത്.

കോടതിവിധിയെ സംമ്പന്ധിച്ച് ഇരുപക്ഷവും ശക്തമായ വാദമുഖങ്ങളാണ് നിരത്തുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇത് സംമ്പന്ധിച്ച ചർച്ച ചൂടുപിടിച്ചിട്ടുണ്ട്. വിധി പകർപ്പ് നാളെ ലഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും പ്രതിനിധികൾ അവകാശപ്പെടുന്നത്. ഒറുജിനൽ സൂട്ട് തള്ളിയതിനാൽ ഇതുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ നിന്നും തോമസ്സ് പോൾ റമ്പാന് അനുകൂലമായി ലഭിച്ച വിധികൾ അസാധുവാകും എന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഇത് കേസിലെ നിർണ്ണായക വിധിയാണെന്നാണ് കരുതുന്നതെന്നും കോതമംഗലം മാർത്തോമ ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി അറിയിച്ചു.

1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ട പള്ളികളിൽ കോതമംഗലം ചെറിയ പള്ളിയും ഉൾപ്പെടുമെന്നും ഇക്കാര്യത്തിൽ സുപ്രീം കോടതി വിധി നിലവിലുള്ള സാഹചര്യത്തിൽ മറ്റൊരു വിധി ആവശ്യമില്ലെന്ന് മുൻസിഫ് കോടതി വിലയിരുത്തിയെന്നും തുടർന്നാണ് ഹർജി തള്ളിയതെന്നുമാണ് മനസ്സിലായിട്ടുള്ളതെന്ന് ഹർജിക്കാരനായ തോമസ് പോൾ റമ്പാൻ മറുനാടനോട് പ്രതികരിച്ചു.

മൂവാറ്റുപുഴ മുൻസിഫ് കോടതിയിലാണ് തോമസ്സ് പോൾ റമ്പാൻ ഇതു സംബന്ധിച്ച് ഹർജി ഫയൽ ചെയ്തിരുന്നത്. കോതമംഗലത്ത് മുൻസിഫ് കോടതി പ്രവർത്തനമാരഭിച്ചപ്പോൾ മൂവാറ്റുപുഴ കോടതിയിൽ നിന്നും കോതമംഗലത്തേയ്ക്ക് മാറ്റപ്പെട്ട കേസുകളിൽ ഇതും ഉൾപ്പെട്ടിരുന്നു. നേരത്തെ വാദം പൂർത്തിയായ കേസ്സ് ഇന്ന് വിധിപറയുന്നതിനായി മാറ്റിവച്ചിരിക്കുകയായിരുന്നു. ആദ്യമായിട്ടാണ് ചെറിയ പള്ളി ക്കേസിൽ ഇത്തരത്തിൽ ഒരു വിധി പുറത്തുവന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP