Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊവിഡ് പ്രതിരോധത്തിന് മിഠായിവാങ്ങാതെ കുട്ടികൾ കൂട്ടിവെച്ച ഒറ്റരൂപ നാണയങ്ങളും; കണ്ണശ മിഷൻ സ്കൂളിലെ കുട്ടികൾ അശരണരെ സഹായിക്കാൻ ആരംഭിച്ച നന്മ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50,000 രൂപ

കൊവിഡ് പ്രതിരോധത്തിന് മിഠായിവാങ്ങാതെ കുട്ടികൾ കൂട്ടിവെച്ച ഒറ്റരൂപ നാണയങ്ങളും; കണ്ണശ മിഷൻ സ്കൂളിലെ കുട്ടികൾ അശരണരെ സഹായിക്കാൻ ആരംഭിച്ച നന്മ പദ്ധതിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 50,000 രൂപ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മിഠായി തിന്നാതെ അവർ സ്വരൂപിച്ച ഒറ്റരൂപ നാണയങ്ങളും കോവിഡ് പ്രതിരോധത്തിന്. തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷൻ സ്കൂളിലെ കുട്ടികളാണ് തങ്ങൾ ഓരോ ദിവസവും കരുതി വെച്ച ഒറ്റ രൂപ നാണയങ്ങളിൽ നിന്നും 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തങ്ങളുടെ ജീവകാരുണ്യ പദ്ധതിയായ നന്മക്കായി സ്വരൂപിച്ച പണത്തിൽ നിന്നും 50,000 രൂപ കുട്ടികളുടെ പ്രതിനിധിയായ അദ്വൈത് എഎസിൽ നിന്നും കാട്ടാക്കട എംഎൽഎ ഐ ബി സതീഷ് ഏറ്റുവാങ്ങി. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, സിപിഐ സംസ്ഥാന കൗൺസിൽ അം​ഗം വിളപ്പിൽ രാധാകൃഷ്ണൻ, പിടിഎ പ്രസിഡന്റ് ശ്രീകാന്ത്, ഹെഡ്‌മിസ്ട്രസ് ശ്രീദേവി എന്നിവർ പങ്കെടുത്തു.

പാവങ്ങളായ സഹജീവികളെ സഹായിക്കുന്നതിനായി കുട്ടികൾ ഓരോ ദിവസവും ക്ലാസ് മുറിയിൽ വെച്ചിട്ടുള്ള നന്മ പെട്ടിയിൽ നിക്ഷേപിക്കുന്ന ഒറ്റരൂപ നാണയങ്ങളാണ് ഇപ്പോൾ 50,000 രൂപയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. നിർധനരായ 40 പേർക്ക് പ്രതിമാസം 500 രൂപ വീതം പെൻഷൻ നൽകിയതിന് ശേഷം മിച്ചം വന്ന തുകയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിദ്യാർത്ഥികൾ നൽകിയത്.

കണ്ണശ മിഷൻ സ്‌കൂളിൽ ഓരോ ക്ലാസ് മുറികളിലും ഓരോ നന്മപെട്ടികൾ വെച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും എല്ലാ ദിവസവും ഇതിൽ ഓരോ ഒറ്റ രൂപ നാണയങ്ങൾ നിക്ഷേപിക്കും. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൊണ്ട് സമീപത്തെ മൂന്ന് പഞ്ചായത്തുകളിലായി 40 നിരാലംബരും നിർധനരുമായ വ്യക്തികൾക്ക് പ്രതിമാസം 500 രൂപ വീതം ഈ കുട്ടികൾ പെൻഷൻ നൽകുന്നുണ്ട്. കൂടാതെ സമീപ പ്രദേശത്തെ രണ്ട് അനാഥലായങ്ങൾക്ക് എല്ലാ മാസവും ആയിരം രൂപ വീതം ഈ കുട്ടികൾ തങ്ങളുടെ നന്മ ഫണ്ടിൽ നിന്നും സംഭാവന നൽകുന്നുണ്ട്. ജീവിത യാത്രയിൽ തനിച്ചായി പോയവരും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നവരും രോഗികളുമായിട്ടുള്ള 40 അഗതികൾക്ക് പ്രതിമാസ പെൻഷൻ നൽകുന്നത് കണ്ണശയിലെ കുട്ടികൾ സമാഹരിക്കുന്ന ഈ ഒറ്റരൂപ നാണയം കൊണ്ടാണ്. ഇത് കഴിഞ്ഞിട്ടും മിച്ചം വന്ന തുകയിൽ നിന്നാണ് ഇപ്പോൾ കുട്ടികൾ 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP