Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബസിൽ കയറാവുന്നത് 12 പേർക്കു മാത്രം; ട്രെയിനിന്റെ ഒരു കാരിയറിൽ പ്രവേശനം 32 പേർക്കു മാത്രം; ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച പൊതുഗതാഗത നിയന്ത്രണം ഇങ്ങനെ

ബസിൽ കയറാവുന്നത് 12 പേർക്കു മാത്രം; ട്രെയിനിന്റെ ഒരു കാരിയറിൽ പ്രവേശനം 32 പേർക്കു മാത്രം; ന്യൂ സൗത്ത് വെയിൽസിൽ പ്രഖ്യാപിച്ച പൊതുഗതാഗത നിയന്ത്രണം ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂ സൗത്ത് വെയിൽസിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുഗതാഗത സംവിധാനത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. സാമൂഹിക അകലം പാലിക്കാതെ കൂടുതൽ പേർ ഒരേസമയം വാഹനത്തിൽ കയറുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

സംസ്ഥാന സർക്കാറിന്റെ പുതിയ നിർദ്ദേശങ്ങൾ പ്രകാരം, 12 പേർക്ക് മാത്രമേ ഒരു ബസ്സിൽ യാത്ര ചെയ്യാൻ കഴിയൂ. ഡ്രൈവർക്കാണ് യാത്രക്കാരുടെ എണ്ണം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം. കൂടാതെ ട്രെയിനിന്റെ ഒരു കാരിയറിൽ 32 പേരെ മാത്രമേ അനുവദിക്കൂ എന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. ട്രെയിനിലെയും ബസിലെയും തിരക്കു കുറയ്ക്കുകയും രോഗവ്യാപനം തടയുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രി ആൻഡ്രൂ കോൺസ്റ്റൻസ് പറഞ്ഞു.

മാത്രമല്ല, ഒരു ബസിൽ 12 യാത്രക്കാർ എന്ന നിയന്ത്രണം തെറ്റിച്ച് പതിമൂന്നാമതൊരാൾ കയറിയാൽ ബസ് ഓടാൻ അനുവദിക്കുകയുമില്ല. ബസിനും ട്രെയിനിനും പുറമെ ഫെറിയിൽ യാത്ര ചെയ്യുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 245 പേർക്ക് മാത്രമേ ഒരേസമയം ഫെറിയിൽ യാത്ര ചെയ്യാൻ അനുമതിയുള്ളൂ.

കൂടാതെ സാമൂഹിക നിയന്ത്രണം പാലിക്കുന്നതിനായി സീറ്റുകളിൽ പച്ച നിറത്തിലുള്ള സ്റ്റിക്കറുകൾ ഒട്ടിക്കും. ഇതിന് പുറമെ പൊതുഗതാഗത സംവിധാനങ്ങളിൽ ഡ്രൈവർമാർക്ക് നേരെയുണ്ടാകുന്ന അധിക്ഷേപങ്ങളും ആക്രമണങ്ങളും തടയാൻ കൂടുതൽ പൊലീസുകാരെ വിന്യസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തുള്ളവർ തിരക്കുള്ള സമയങ്ങളിൽ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ജോലിക്കും മറ്റും ഡ്രൈവ് ചെയ്‌തോ, സൈക്കിളിലോ പോകാൻ ശ്രമിക്കണമെന്നും പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു. ഇതിനായി സിഡ്‌നി നഗരത്തിലും മൂർ പാർക്കിലുമായി കൂടുതൽ പോപ്പ് അപ് കാർ പാർക്കുകളും അധിക ബൈക്ക് ലെയ്നുകളും അനുവദിക്കാനാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP