Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പദ്ധതിയുടെ ഉദ്ദേശം തിരിച്ചറിഞ്ഞതിൽ നന്ദി; സാമ്പത്തിക പാക്കേജിൽ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാ​ഗതം ചെയ്ത് രാഹുൽ ​ഗാന്ധി

പദ്ധതിയുടെ ഉദ്ദേശം തിരിച്ചറിഞ്ഞതിൽ നന്ദി; സാമ്പത്തിക പാക്കേജിൽ തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാ​ഗതം ചെയ്ത് രാഹുൽ ​ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. പദ്ധതിയുടെ ഉദ്ദേശം തിരിച്ചറിഞ്ഞതിൽ നന്ദി പറയുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. യുപിഎ സർക്കാരിന്റെ കാലത്താണ് തൊഴിലുറപ്പ് പദ്ധതി(MNREGA) നടപ്പാലാക്കിയത്. പദ്ധതിയുടെ ദീർഘവീഷണവും ഉദ്ദേശവും തിരിച്ചറിഞ്ഞതിൽ നന്ദി- രാഹുൽ കുറിച്ചു. #ModiUturnOnMNREGA എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ്. കോവിഡ് പ്രതിസന്ധിയിൽ ഉണ്ടായ തൊഴിൽ നഷ്ടം കുറയ്ക്കുന്നതിനായി 40,000 കോടി അധിക തുക അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. നേരത്തെ അനുവദിച്ച 69,000 കോടിക്ക് പുറമേയാണ് പുതിയ പ്രഖ്യാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP