Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടുക്കയിൽ നിധി പോലെ കാത്ത സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്; അഞ്ചാം ക്ലാസുകാരിയുടെ നല്ലമനസിന് സൈക്കിൾ സമ്മാനം നൽകി സിപിഎം നെല്ലിക്കുഴി ലോക്കൽ കമ്മിറ്റി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഫിദാ ഷിഹാബിന് പുതിയ സൈക്കിൾ സമ്മാനം.മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം മുടങ്ങാതെ കണ്ടിരുന്ന ഈ 5-ാം ക്ലാസ്സുകാരി തനിക്ക് സ്വന്തമായി സൈക്കിൾ വാങ്ങുന്നതിനായി കാശുക്കുടുക്കയിൽ സ്വരുക്കൂട്ടിയ മുഴുവൻ സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. പഞ്ചായത്തിൽ പത്താം വാർഡിൽ ഇന്ദിരാഗാന്ധി കോളേജിന് സമീപം താമസിക്കുന്ന കാരയിൽ ഷിഹാബിന്റെ മകളാണ് ഫിദാ. കോതമംഗലം ശോഭന സ്‌കൂളിലാണ് പഠിക്കുന്നത്.ഫിദയുടെ നല്ല മനസ്റ്റിന് നന്ദി അറിയിച്ച് സി പി എം നെല്ലിക്കുഴി നോർത്ത് ലേക്കൽ കമ്മിറ്റിയാണ് ഇന്ന് പുത്തൻ സൈക്കിൾ സമ്മാനിച്ചത്.ആന്റണി ജോൺ എംഎൽഎ വീട്ടിലെത്തിയാണ് ഫിദയ്ക്ക് സൈക്കിൾ കൈമാറിയത്.

ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലിം,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി,വാർഡ് മെമ്പർ സി ഇ നാസർ,സിപിഐ എം കോതമംഗലം ഏരിയാ കമ്മിറ്റി അംഗം അസീസ് റാവുത്തർ,നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി പി എം മജീദ്,ബ്രാഞ്ച് സെക്രട്ടറി ഇ എം നൂറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP