Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാവിലെ എടിഎം കാർഡുമായി വന്നാൽ കാശുകിട്ടാത്ത അവസ്ഥ ഒന്ന് ഓർത്തുനോക്കൂ; 2008ലെ ആ സാമ്പത്തിക പ്രതിസന്ധി യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുകയല്ല നീട്ടിവെക്കപ്പെടുകയാണ് ഉണ്ടായത്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക് ; പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര

പി ബി ഹരിദാസൻ

രു ഇഗ്ലീഷ് വാചകത്തിലൂടെ തന്നെ തുടങ്ങേണ്ടിയിരിക്കുന്നു. Our World will never be the same again . തൊള്ളായിരത്തി തൊണ്ണൂറുകളിലെ ലോകത്തല്ല നമ്മളിന്നു ജീവിക്കുന്നത്. ഈ ചെറിയ കാലത്തിനകത്തു ലോകം ഒരുപാട് മാറിയെന്ന് നമ്മൾ അഭിമാനിക്കുന്നു ആകുലപ്പെടുന്നു. എന്നാൽ സഹയാത്രികരെ, ഇന്ന് നമ്മൾ ജീവിക്കുന്ന ലോകവും, അതായത് 2020 ലെ ലോകവും, ഒരു ഞൊടിയിടയിൽ മാറാൻ പോകുന്നു . കോവിഡിന്റെ വളർച്ചക്കൊപ്പം, മാറാൻ പോകുന്നു. കാരണം പക്ഷെ കോവിഡല്ല. കോവിഡ് ഒരു നിമിത്തം മാത്രമാണ്. സഹയാത്രികരെ പെറുക്കികെട്ടുക. തയ്യാറാകുക.

നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത് ലോകത്തു ഇതിനു മുൻപും പല മഹാമാരികളും വന്നതാണല്ലോ മാനവരാശി അതെല്ലാം തരണം ചെയ്തുവല്ലോ, നിയന്ത്രിച്ചു നിർത്തിയല്ലോ മറുമരുന്ന് കണ്ടെത്തിയല്ലോ എന്നായിരിക്കും. കാര്യം മഹാമാരിയല്ല. പ്രശ്നം ലോക സാമ്പത്തിക വ്യവസ്ഥയാണ്. ലോക സാമ്പത്തിക വ്യവസ്ഥ ഒരു പതനത്തിന്റെ വഴിക്കാണ്. അതിനു കാരണം പക്ഷെ കോവിഡ് അല്ല. മഹാമാരിയല്ല. കോവിഡ് ഒരു ക്യാറ്റലിസ്റ്റ് മാത്രമാണ്. ലോക സാമ്പത്തിക പതനം ഒരു കാരണം കാത്തിരിക്കുകയായിരുന്നു . കോവിഡ് അതിനുള്ള ഒരു നിമിത്തം മാത്രമാണ്.

മഹാമാരി അതിന്റെ താണ്ഡവം ആടിക്കഴിയുമ്പോൾ, മനുഷ്യരാശി അതിനൊരു മറുമരുന്ന് വൈകാതെ കണ്ടുപിടിച്ചാലും ഇല്ലെങ്കിലും ശരി, ലോക സാമ്പത്തിക വ്യവസ്ഥ ഒരു മഹാമാരിയിലേക്ക്, അസുഖത്തിലേക്ക് അതിവേഗം ചെന്നുപെടും. കോവിഡ് അടുത്തുതന്നെ നിയന്ത്രണത്തിലായേക്കും, പക്ഷെ ലോക സാമ്പത്തികവ്യവസ്ഥ ഒരു ഇന്റെൻസീവ് കെയറിലേക്കു മാറിയിരിക്കും.

ഫിനാഷ്യൽ എക്കോണമിയിൽ സംഭവിക്കുന്നത്

ലോകം ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നമ്മുടെയെല്ലാം ജീവിതത്തെ മാറ്റിമറിക്കുന്ന താളം തെറ്റിക്കുന്ന അവസ്ഥയിലേക്ക് അത് ഇടയാക്കും. എന്താണ് ആ പ്രതിസന്ധി. എന്താണ് അതിന്റെ വ്യാപ്തി. ഇവിടെ നമുക്ക് കുറച്ചു ബേസിക്സിലേക്ക് പോകേണ്ടതുണ്ട്. രണ്ടു വാക്കുകൾ പരിചയ പെടേണ്ടതുണ്ട്, വകതിരിച്ചു് കാണേണ്ടതുണ്ട്. റിയൽ എക്കോണമി ആൻഡ് ഫിനാൻഷ്യൽ എക്കോണമി. റിയൽ എക്കണോമി എന്ന് വച്ചാൽ നമ്മുടെ ദൈനംദിന എക്കണോമി. ബേക്കറും, ബാർബറും മേസണും തുണിമണിക്കാരനും , പല വ്യഞ്ജനക്കാരനും, ബസും കാറും മോട്ടോർ മെക്കാനിക്കും, നിർമ്മാണവും, നിർമ്മാണ തൊഴിലാളിയും, ഐടി തൊഴിലാളിയും, ടീച്ചർമാരും, പ്രൊഫസർമാരും, കമ്പനി മാനേജർമാരും, രാഷ്ട്രീയക്കാരനും തുടങ്ങി എല്ലാവരും ഉൾക്കൊള്ളുന്ന എക്കണോമി.

ഫൈനാൽഷ്യൽ എക്കണോമി എന്ന് വച്ചാൽ ഇവരെയെല്ലാം സേവിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ബാങ്കിങ്ങും, സ്റ്റോക്ക് മാർക്കറ്റും, മ്യൂച്ചൽ ഫണ്ടും ഉം, അവയുടെ ട്രേഡിങ് ഫ്ലോർകളും, എസ്‌ബിഐ, ആർബിഐ മുതലായ സ്ഥാപനങ്ങളും; Monetory Policy, Repo, Reverse Repo, Futures, Options, Hedging, Credit Default Swaps എന്നിങ്ങനെയുള്ള പദങ്ങൾ ധാരാളമായി പ്രയോഗിക്കപ്പെടുന്ന, എക്കണോമി. രണ്ടാമത് പറഞ്ഞത് വെറും പേപ്പർ  ബേസ്ഡ് എക്കണോമി ആകുന്നു. റിയൽ എക്കണോമി യുടെ സേവകനാണെങ്കിലും സാധാരണക്കാരന് മനസ്സിലാകാത്ത ഈ പദങ്ങൾ ധാരാളമായി ഉപയോഗിക്കപ്പെടുന്ന, ഒരിടം . അതാണ് ഫൈനാൽഷ്യൽ ഇക്കോണമി.

കമ്പ്യൂട്ടറിന്റെ വരവോടുകൂടി, വിജയത്തോടുകൂടി ഈ ഫൈനാൽഷ്യൽ ഇക്കോണമിക്ക് ഒരു വല്ലാത്ത മാനം കൈവന്നു. അതൊരു കരാള ഭീഭത്സ ജന്തുവായി റിയൽ എക്കണോമിയുടെ ലോക ജനതയുടെ മുകളിൽ ആരാലും നിയന്ത്രിക്കാൻ പറ്റാത്ത ഒരു ജാനാധിപത്യത്തിന്റെയും വരുതിക്ക് നിൽക്കാത്ത ജന്തുവായി അതെല്ലായിടത്തും നിറഞ്ഞു നിൽക്കുന്നു.

ഇവിടെ ഗ്ലോബൽ എക്കണോമിയിലെ നിലനിൽക്കുന്ന മൂന്ന് അവസ്ഥകൾ വിശദീകരിക്കേണ്ടിയിരിക്കുന്നു. ഒന്ന് Sub prime mortgage crisis എന്നു വിളിക്കുന്ന രണ്ടായിരത്തി ഏട്ടിലെ സാമ്പത്തിക പ്രതിസന്ധി. രണ്ട് Derivative Market എന്ന ലോക സാമ്പത്തിക വ്യവസ്ഥയിൽ നിലനിൽക്കുന്ന ഒരു ഭീമാകാരമായ ഫിനാൻഷ്യൽ ബബിൾ. മൂന്ന് ലോക രാഷ്ട്രങ്ങൾ വരുത്തിക്കൂട്ടിയിരിക്കുന്ന കടത്തിന്റെ കയം. ഈ അവസ്ഥകളിലേക്കാണ് കോവിഡ് 19 കടന്നു വരുന്നത് എന്നുള്ളതുകൊണ്ട് ഇത് വിശദീകരിക്കേണ്ടിയിരിക്കുന്നു.

2008ൽ സംഭവിച്ചത്

രണ്ടായിരത്തി എട്ടിലെ അമേരിക്കയിൽ നടന്ന SubPrime Mortgage Crisis, ഫിനാൻഷ്യൽ എക്കണോമിയിൽ നടന്ന ഒരു അസന്തുലിതാവസ്ഥയിൽ നിന്നും ഉണ്ടായതാണ്. ആ സാമ്പത്തിക പ്രതിസന്ധിയെ ഏകദേശം ഇങ്ങനെ വിശദീകരിക്കാം. moneyയുടെ ഓവർ സപ്ലൈ കാരണം പലിശ നിരക്ക് പൂജ്യത്തിനടുത്തെത്തി. എന്താണ് മണിയുടെ ഓവർ സപ്ലൈ. നമ്മൾ ഡെഫിസിറ്റ് ഫിനാൻസ് എന്ന് വിളിക്കുന്ന, അമേരിക്കക്കാരൻ Q E , Quantitative Easing, എന്ന ചന്തം പേരിട്ടു വിളിക്കുന്ന, stimulation, liquidity creation എന്നൊക്കെ പറയുന്ന, കടലാസു മണി അച്ചടിച്ച് വിടുന്ന സൂത്രം. 'I Promise to Pay The Bearer ' എന്ന് നമ്മൾ അച്ചടിച്ചിട്ടുള്ള , In God We Trust എന്ന് അമേരിക്കക്കാരൻ അച്ചടിച്ചു ഇറക്കുന്ന Fiat money. മാർക്കറ്റിലുള്ള ഈ മണിയുടെ ഓവർ സപ്ലൈ കാരണം, അമേരിക്കയിലെ റേറ്റ് ഓഫ് ഇൻട്രസ്റ്റ്‌ പൂജ്യത്തിനടുത്തെത്തി. ബാങ്കുകൾക്ക് അമേരിക്കൻ സെൻട്രൽ ബാങ്കായ ഫെഡറൽ റിസർവിൽ ൽ നിന്നും തുച്ചമായ പലിശക്ക് കടമെടുക്കാം. പലിശ നിരക്ക് 0.13 % വരെ താണിരുന്നു.

മറിച്ചു ഹോം പ്രോപ്പർട്ടി മാർക്കറ്റ് വർഷത്തിൽ പത്തിനും പതിനഞ്ചിനും ഇടക്ക് ശതമാന വളർച്ച ഉണ്ടാകുന്നു. റിയൽ എസ്റ്റേറ്റ് മേഖല മുകളിലേക്ക് മുകളിലേക്ക് പോകുന്നു. അമേരിക്കൻ ബാങ്കുകൾ ഹോം ലോൺ എന്നു നമ്മൾ വിളിക്കുന്ന Mortgage Loan, ലക്കും ലഗാനുമില്ലാതെ കൊടുത്തു. കടമെടുക്കാൻ വരുന്നവർ ആരാണെന്ന് നോട്ടമില്ല. നിങ്ങളൊരു ടാക്സി ഡ്രൈവർ ആയാലുംകൊള്ളാം ബേക്കർ ആയാലും കൊള്ളാം ലിഫ്റ്റ് ഓപ്പറേറ്റർ
ആയാലും കൊള്ളാം Mortgage കിട്ടും. ബോറോവർ, മാർജിൻ മണിയായി ഒന്നും കൊണ്ടുവന്നില്ലെങ്കിലും കൊള്ളാം നിങ്ങൾക്ക് ലോൺ കിട്ടും. കുറച്ചുകാലം കഴിഞ്ഞു നിങ്ങൾക്ക് അടക്കാൻ കഴിയാതെ വന്നാൽ ആ ലോൺ, പ്രോപ്പർട്ടി എടുത്തു വേറൊരു ഗാർഡനർക്ക് കൊ ടുക്കും. കടമെടുക്കുന്നവന്റെ തിരിച്ചടക്കാൻ ഉള്ള കഴിവിനെ കുറിച്ച് വലിയ വിലയിരുത്തൽ ഇല്ല. Prime അല്ലാത്തവർക്ക് കൊടുത്ത കടം.. Sub prime Lending. ഭൂമി വില മുകളിലേക്ക് മുകളിലേക്ക് പോയികൊണ്ടിരുന്നു. പഴയ കടം തിരിച്ചടക്കാൻ കഴിയാതെ പോയാൽക്കും വലിയ സങ്കടമില്ല അടച്ചകാശ് തിരിച്ചുകിട്ടും. അടക്കാൻ കഴിയാതിരുന്നവനും ഹാപ്പി, ബാങ്കും ഹാപ്പി, പുതിയ ഗാർഡനരും ഹാപ്പി. ഒരു റിയൽ എസ്റ്റേറ്റ് ബബിൾ

വലുതായി വലുതായി വന്നു. കുറെ Mortgage കൊടുത്തു കഴിയുമ്പോൾ ആ ബാങ്കിന് ഫണ്ട് ഞെരുക്കം വരുന്നു. മുകളിൽ പറഞ്ഞ കുറെ Mortgage document കൾ കൂട്ടി കെട്ടി, ചെറിയ ചെറിയ പല കെട്ടുകളാക്കി ആ ഡോകുമെന്റുകൾ ഒരു ഇൻവെസ്റ്റ്മെന്റ് ബാങ്കിന് വില്ക്കുന്നു. ( MBS -- Mortgage Backed Securities എന്നാണ് അവർ അതിനെ വിളിച്ചത്). അങ്ങനെകിട്ടിയ ഫണ്ട് ഉപയോഗിച്ച് ബാങ്കുകൾക്ക് വീണ്ടും house mortgage കടം കൊടുക്കാം. വീണ്ടും കുറെ Mortgage document കൾ കൂട്ടി കെട്ടി, ഇവവെസ്റ്റ്മെന്റ് ബാങ്കിന് വിൽക്കുന്നു. ഇൻവ്സ്റ്റ്മെന്റ് ബാങ്കിന് ഉദാഹരണം Goldman Sachs, Morgan Stanly, Lehman Brothers, Bear Sterns എന്നിങ്ങനെ. ഈ ഇൻവെസ്റ്റ്മെന്റുകൾ അവര്ക്ക് കിട്ടിയ, അവരുടെ കൈവശം വന്ന MBS വീണ്ടും  bundleകളാക്കി പല നിക്ഷേപകർക്കും വിറ്റു. അവരതിനെ CDO- Collateralised Debt Obligation എന്നു വിളിച്ചു.

 

അമേരിക്കയിലെ പ്രശസ്തമായ ക്രെഡിറ്റ് റേറ്റിങ്ങ് ഏജൻസികൾ ഈ പേപ്പർ ഡോക്യുമെന്റുകൾക്ക് AAA rating കൊടുത്ത് സമ്പുഷ്ടമാക്കി. ഇന്ത്യയുടെ കട പത്രങ്ങളെ BBB- bpw Baa2 എന്നിങ്ങനെ കഷ്ടപ്പെട്ട് നല്കുന്ന അതേ റേറ്റിങ്ങ് എജെൻസികളാണ് toxic asset എന്ന് അമേരിക്കക്കാർ തന്നെ വിളിച്ച CDO കൾക്ക് AAA rating കൊടുത്തത് എന്നറിയുക. ഈ mortgage ലോണുകൾ, കടക്കാരനെ വിലയിരുത്താതെയുള്ള, ആരെന്നു അധികം ഗൗനിക്കാതെയുള്ള ഈ കടങ്ങൾ ( Sub prime) പല തവണ പല വര്ഷങ്ങളോളം അമേരിക്ക മുഴുവൻ ആവർത്തിച്ചപ്പോൾ
ഒരു വലിയ ബബിൾ ഉണ്ടായി. റിയൽ എസ്റ്റേറ്റ് വില മുകളിലേക്ക് മുകളിലേക്ക് പോയി. കുറച്ചു കൂടി ലളിത മായി പറഞ്ഞാൽ പത്തു ലക്ഷം വിലയുള്ള വീട്. പതിനഞ്ചു ലക്ഷം ആണ് ബാങ്കിന്റെ പുസ്തകത്തിലുള്ള കടം. ബാങ്കിന്റെ പുസ്തകത്തിൽ വീടിന്റെ വില പതിനഞ്ചുലക്ഷം. ഇതിന്റെ മുകളിലാണ് ഇൻഷൂറൻസ് അടക്കം വലിയൊരു സാമ്പത്തിക വ്യവസ്ഥ നില നില്ക്കുന്നത്.

ഒരുനാള് ഇതാരെങ്കിലും ശ്രദ്ധിക്കും. പാരീസിൽഉള്ള യൂറോപ്പിലുള്ള ചില നിക്ഷേപ ബാങ്കുകൾ സംശയിച്ചു. എന്താണ് ഈ CDO- Collateralised Debt Obligation. അതോടെ ഈ ചീട്ടു കൊട്ടാരത്തിനു ബലമില്ല. ഒരുനാൾ ഇതു പൊട്ടും. പൊട്ടി. നേരത്തെ പറഞ്ഞ സിഡിഒ
വാങ്ങാൻ ആരുമില്ല. പുതിയ ഇൻവെസ്റ്റെർസ് ആരുമില്ല. റിയൽ എസ്റ്റേറ്റ് വില കുത്തനെ താഴേക്ക് വീണു. വാങ്ങാൻ ആളില്ല. പുതിയ കടം എടുക്കാൻ ആർക്കും താല്പര്യവുമില്ല. അമേരിക്കയുടെ പ്രശസ്തമായ പല ഇൻവെസ്റ്റ്‌മെന്റ്‌ ബാങ്കു കളുടെ കൈവശം ഈ പേപ്പർ കെട്ടുകൾ ആർക്കും വേണ്ടാതെ കിടപ്പായി. മണി പുക പോലെ അപ്രക്ത്യക്ഷമായി. ശക്തമെന്നു കരുതിയിരുന്ന പല പ്രശസ്ത അമേരിക്കൻ ഫിനാൻഷ്യൽ സ്ഥാപനങ്ങളുടെയും ബാലൻസ് ഷീറ്റുകൾ വെറും അക്കങ്ങളായി. ഏതൊക്കെയാണ് ശരി. എത്ര എഴുതിത്ത്ത്ത്ത്ത്തള്ളണം. എവിടെയൊക്കെയാണ് ഓട്ട. ഏതൊക്കെ ബാങ്കറപ്സിയിലേക്കു പോകും ഒരു നിശ്ചയവുമില്ല. ബാങ്കുകൾ തമ്മിൽ പരസ്പരം ആർക്കും ആരെയും വിശ്വാസമില്ല. അമേരിക്കക്കാര.ന്റെ അഭിമാനമായ പല സാമ്പത്തികസ്ഥാപനങ്ങളും, Bear Sterns, Lehman Brothers, മുതലായ വൻ ബാങ്കുകളും മറ്റു സാമ്പത്തിക സ്ഥാപനങ്ങളും കടലാസു കൊട്ടാരം പോലെ വീണു. 8.5 ദശലക്ഷം മനുഷ്യരുടെ തൊഴിൽ നഷ്ടപെട്ടു. ഒരു കണക്കനുസരിച്ച് 2008 നും 2012നും ഇടക്ക് 465 അമേരിക്കൻ ബാങ്കുകൾ പൂട്ടിപോയി. എന്നുവച്ചാൽ നിങ്ങൾ രാവിലെ എടിഎം കാർഡ് കൊണ്ട് ചെന്നാൽ കാശുകിട്ടില്ല. ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിന്നു. ഇന്ത്യയിൽ ബാങ്ക് ഫെയിലിയർ എന്ന പദം നിങ്ങൾ കേട്ടിട്ട് പോലുമില്ല. നിങ്ങൾക്ക് അതൊരു പേടിയെ അല്ല. ഇതാണ് അമേരിക്കയിലെ Subprime Prime Mortgage Crisis അഥവാ 2008 ലെ ഫിനാൻഷ്യൽ ക്രൈസിസ്.

രണ്ടായിരത്തി ഏട്ടിലെ ആ സാമ്പത്തിക പ്രതിസന്ധി യഥാർത്ഥത്തിൽ പരിഹരിക്കപ്പെടുകയല്ല ഉണ്ടായത്. നീട്ടിവെക്കപ്പെടുകയാണ് ഉണ്ടായത്. അമേരിക്കൻ എഫിഷ്യസിയും മാനേജീരിയൽ സാമർഥ്യവും ചേർന്ന് അന്നത്തെ പ്രതിസന്ധിയെ 'contain ' ചെയ്തു. പ്രതിസന്ധി തുടങ്ങിയ ഉടനെ 787 ബില്യൺ ഡോളർ നോട്ടടിച്ചു ലിക്വിഡിറ്റി ഉണ്ടാക്കി. പ്രതിസന്ധിയിലായ പ്രൈവറ്റ് കോര്പറേറ്റ് ബാങ്കുകൾക്ക് ലിക്വിഡിറ്റി ഉണ്ടാക്കിക്കൊടുത്തു ഫണ്ടിങ് നടത്തി. ആ പ്രതിസന്ധി കഴിയുമ്പോഴേക്ക് അവരുടെ Federal Reserve Insurance Corporation, പുതിയ കടങ്ങൾ, അച്ചടിച്ചിറക്കിയ പേപ്പർ മണി എല്ലാം ചേർന്ന് 5 ട്രില്ല്യൺ ഡോളർ മാർക്കറ്റ് ൽ ഇറക്കിയാണ് അമേരിക്ക അന്നത് തരണം ചെയ്തത്. അതിനു പുറമെ പല യൂറോപ്യൻ രാജ്യങ്ങളും വലിയ തോതിലുള്ള നോട്ടടിയിലൂടെയാണ് അവരവരുടെ സാമ്പത്തിക വ്യവസ്ഥിതിയെ താങ്ങി നിർത്തിയത്. അന്നു നീട്ടിവെച്ച പ്രശ്നങ്ങളും പിന്നീടുരുത്തിരിഞ്ഞ കടക്കൂമ്പാരങ്ങളും പ്രശ്നങ്ങളും കൂടി ചേർന്നതാണ് ഇനി 2020 ൽ തുടങ്ങാൻ പോകുന്ന മാനവരാശിയുടെ കൊടും വിപത്ത് (Catastrophe,. ഈ വാക്കുതന്നെ ഉപയോഗിക്കേണ്ടിയിരിക്കുന്നു) ഈ വരാൻ പോകുന്ന വിപത്തിനു മുൻപിൽ കൊറോണ ഒരു ചെറു ചുടു കാറ്റ് മാത്രമാകുന്നു. ഇനിയൊരു നീട്ടിവെപ്പ്, പ്രതിസന്ധിയുടെ തരണം ചെയ്യൽ, സാധ്യമാണോ ? മിക്ക രാജ്യങ്ങളും രണ്ടായിരത്തി എട്ടിൽ തന്നെ കൈവശമുള്ള എല്ലാ ആയുധങ്ങളും, സാമ്പത്തിക ആയുധങ്ങൾ, എടുത്തു പ്രയോഗിച്ചിട്ടാണ് ആ നീട്ടിവെക്കൽ വിജയിച്ചത്. കൊറോണയുടെ പുറകിലേറി പടിവാതിലിൽ എത്തി നിൽക്കുന്ന ഈ സാമ്പത്തിക വിപത്തിനെ ഇനി ലോക രാഷ്ട്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാൻ പോകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വരാൻ പോകുന്ന ലോകം. മാറ്റം കുഴമറിച്ചിൽ ഉടൻ ഉണ്ടാകും.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP