Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊവിഡ് 19 - പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു: ഒബാമ

കൊവിഡ് 19 - പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് അടിവരയിടുന്നു: ഒബാമ

പി.പി. ചെറിയാൻ

വാഷിങ്ടൺ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്.

കൊവിഡ് പോലൊരു രോഗം കറുത്ത വംശജർ ചരിത്രപരമായി ഈ രാജ്യത്ത് നേരിടേണ്ടി വന്ന അസമത്വങ്ങളിലേക്കും വിരൽ ചൂണ്ടുന്നുവെന്ന് ഒബാമ അഭിപ്രായപ്പെട്ടു.

''ഞങ്ങളുടെ കമ്മ്യൂണിറ്റികളിൽ കൊവിഡ് 19 വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു കറുത്ത വംശജൻ ജോ?ഗിങ്ങിന് പോകുമ്പോൾ ചില ആളുകൾക്ക് അവരെ തടയണമെന്ന് തോന്നിയാൽ ഉടൻ അത് ചെയ്യാം. അവർക്ക് ഞങ്ങളെ നിർത്താനും ചോദ്യം ചെയ്യാനും വെടിവെക്കാനും പറ്റുമെന്ന് തോന്നുന്നു. ഒബാമ പറഞ്ഞു''. അർബറിയുടെ പേര് പ്രതിപാദിക്കാതെയായിരുന്നു ഒബാമയുടെ പ്രതികരണം.

അമേരിക്കയിൽ ഇപ്പോൾ നേരിടുന്ന കടുത്ത ആരോഗ്യ പ്രതിസന്ധിയേയും ഒബാമ രൂക്ഷമായി വിമർശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന പലർക്കും തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോലും അറിയില്ല. ഒബാമ പറഞ്ഞു.

ശനിയാഴ്‌ച്ച ഒരു വെർച്ച്വൽ ഗ്രാഡുവേഷൻ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളോട് സംസാരിക്കുമ്പോഴായിരുന്നു നിർണായകമായ പ്രതികരണങ്ങളുമായി ഒബാമ രംഗത്ത് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP