Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാരുണ്യത്തിന്റെ മാലാഖമാർ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് മാപ്പിന്റെ ആദരം

കാരുണ്യത്തിന്റെ മാലാഖമാർ ഉൾപ്പെട്ട ആരോഗ്യപ്രവർത്തകർക്ക് മാപ്പിന്റെ ആദരം

രാജു ശങ്കരത്തിൽ

ഫിലഡൽഫിയ: ലോകം മുഴുവൻ ഭയന്ന് വിറയ്ക്കുന്ന കോവിഡ്19 എന്ന മഹാ വിപത്തിന്റെ സംഹാരതാണ്ഡവത്തിനു മുന്നിൽ നിന്നും ലോക ജനതയെ വീണ്ടെടുക്കുന്നതിനായി സ്വജീവൻ പോലും വകവയ്ക്കാതെ സേവനം അർപ്പിക്കുന്ന മുൻനിര പോരാളികളായ മെഡിക്കൽ വിഗ്ദരും നേഴ്സുമാരുൾപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ ത്യാഗോജ്ജലമായ സേവനങ്ങൾക്കും കരുതലിനും മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയാ (മാപ്പ്) ആദരവുകൾ അർപ്പിച്ചു.

ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു കാരണമായ കോവിഡ് 19 എന്ന മഹാമാരിക്കെതിരായുള്ള യുദ്ധമുഖത്ത് ഏറ്റവും മുൻ നിരയിൽ നിന്നുകൊണ്ട്, ആരോഗ്യരംഗത്തെ പ്രഫഷനലുകൾക്കൊപ്പം സമർപ്പണത്തിന്റെയും കരുതലിന്റെയും ചൈതന്യത്തോടെ സധൈര്യം പോരാടി സേവനം നടത്തുന്ന ഭൂമിയിലെ മാലാഖാമാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നും, നേഴ്സസ് ഡേ ആയി ലോകം ആചരിക്കുന്ന ഈ സമയം തന്നെ മാപ്പ് അവരെ ആദരിക്കുവാനായി തിരഞ്ഞെടുത്തത് ഏറ്റവും ഉചിതവും അഭിനന്ദനാർഹവുമാണെന്ന് ഏവരും അഭിപ്രായപ്പെട്ടു.

നേഴ്സിങ് സമൂഹത്തിൽ നിന്നും നിരവധി പേരുടെ ജീവനാണ് ഈ പോരാട്ടത്തിനിടയിൽ പൊലിഞ്ഞു പോയത്. അതിജീവനത്തിന്റെ പോരാട്ടത്തിൽ ജീവൻ വെടിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം ഈ മഹാമാരിയിൽ നിന്നും ലോകത്തെ വീണ്ടെടുക്കുന്നതിനായി ത്യാഗോജ്ജ്വലമായ സേവനം അർപ്പിക്കുന്ന ആരോഗ്യ രംഗത്തെ അതികായകർക്ക് അഭിവാദ്യം അർപ്പിക്കുവാൻ കൂടി ഈ സമയം വിനിയോഗിക്കുന്നതായി പ്രാസംഗികർ ഓരോരുത്തരും വ്യക്തമാക്കി.

മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത ടെലികോൺഫ്രൻസിൽ പെൻസിൽവാനിയാ സ്റ്റേറ്റ് സെനറ്റർ ഹോണറബിൾ ജോൺ സാബറ്റിനാ, എൻ.കെ. പ്രേമചന്ദ്രൻ എംപി., ടെക്സാസ് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി ഹോണറബിൾ കെ.പി. ജോർജ്ജ്, ന്യൂ യോർക്ക് അയ്യപ്പസ്വാമി ടെംപിൾ പ്രസിഡന്റ് ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, ഇന്ററ്റേർണൽ മെഡിക്കൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാത്യു മാത്യു, ടെക്സാസ് ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ഹോണറബിൾ ജൂലി എ. മാത്യു, ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫിലാഡൽഫിയാ പ്രിസൺ ഹെൽത്ത് മേധാവി ഷാരോൺ മൊണോക്കാ, ഫിലഡൽഫിയാ സെന്റ്. തോമസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ. ഫാദർ. എം.കെ.കുറിയാക്കോസ്, അനിയൻ ജോർജ്ജ് ന്യൂ ജേഴ്സി, ജോൺസി ജോസഫ്, പെൻസിൽവാനിയാ നഴ്സിങ് ബോർഡ് മെമ്പർ ബ്രിജിറ്റ് വിൻസന്റ്, നഴ്സ് പ്രാക്ടീഷണർ സിബി ചെറിയാൻ എന്നിവരും ആദരവുകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

മാപ്പ് ജനറൽ സെക്രട്ടറി ബിനു ജോസഫ്, ട്രഷറാർ ശ്രീജിത്ത് കോമാത്ത് എന്നീ ഐ റ്റി സ്പെഷ്യലിസ്റ്റുകൾ കോൺഫ്രൻസ് കോളിന്റെ പ്രോഗ്രാമുകൾ നിയന്ത്രിച്ചു ഭംഗിയായി നടപ്പാക്കി. യോഹന്നാൻ ശങ്കരത്തിൽ , ലിസി തോമസ്, ചെറിയാൻ കോശി, സാബു സ്‌കറിയാ എന്നിവർ കോർഡിനേറ്റർമാരായി പ്രോഗ്രാമിന്റെ വൻ വിജയത്തിനായി പ്രവർത്തിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP