Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാത്യു ചെരുവിൽ തോമസ് നിര്യാതനായി

മാത്യു ചെരുവിൽ തോമസ് നിര്യാതനായി

സ്വന്തം ലേഖകൻ

ന്യുയോർക്ക്: സെന്റ് ജയിംസ്, ലോംഗ് ഐലൻഡിൽ താമസിക്കുന്ന മാത്യു ചെരുവിൽ തോമസ്, 71, നിര്യാതനായി. ന്യു ഹൈഡ്പാർക്കിൽ എൽ.ഐ.ജെ. നോർത്ത് വെൽ ഹോസ്പിറ്റലിൽ എം.ആർ.ഐ. ടെക്ക്നോളജിസ്റ്റ് ആയിരുന്നു. 43 വർഷം മുൻപാണു അമേരിക്കയിലെത്തിയത്. പന്തളം കുളനട മാന്തുക ചരൂവിൽ പുതിയ വീട്ടിൽ പരേതരായ ചരിവിൽ കോരുള തോമസിന്റെയും ശോശാമ്മ തോമസിന്റെയും പുത്രനാണ്.

നോർത്ത് വെൽ ഹെല്ത്ത് സിസ്റ്റം വൈസ് പ്രസിഡന്റായ ഭാര്യ ഡോ. ലില്ലി തോമസ് മല്ലപ്പള്ളി കൈപ്പുരേടത്തു മാളിയേക്കൽ പരേതനായ കെ.എം. എബ്രഹാമിന്റെ പുത്രിയാണ്.

മക്കൾ: ആഷിഷ് തോമസ്, ടീന തോമസ്. മരുമകൻ: സന്തോഷ് സേവിയർ.

സഹോദരർ: കുരുവിള സി. തോമസ്, ഫിലഡല്ഫിയ; കോശി തോമസ്, മോണ്ട്രിയോൾ, കാനഡ; വർഗീസ് തോമസ്, മെൽ വിൽ, ന്യു യോർക്ക്; ബാബു സി. തോമസ്, ഫിലഡല്ഫിയ; ആലീസ് രാജൻ, ഈസ്റ്റ് മെഡോ, ന്യു യോർക്ക്; സജി സി. തോമസ്, ഈസ്റ്റ് മെഡോ, ന്യു യോർക്ക്

ഡോ. ലില്ലി തോമസിന്റെ സഹോദരർ: ഷർലി ഉമ്മൻ, ഡിട്രൊയിറ്റ്, ഷീല ജോർജ്, ന്യു ജെഴ്സി, റൂബി അലക്സാണ്ടർ, അറ്റ്ലാന്റ.

സംസ്‌കാരം: മെയ് 22 വെള്ളി, രാവിലെ 9:30, സെന്റ് സ്റ്റീഫൻസ് പാർക്ക്, സെന്റ് ചാൾസ് സെമിത്തേരി, ഫാർമിങ്ങ്ഡെയ്ൽ, ന്യു യോർക്ക്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP