Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കരുത്; നാലാം ഘട്ടത്തിൽ വ്യാപകഇളവുകൾ നൽകിയിട്ടുണ്ട്; ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെള്ളം ചേർക്കരുത്; കർശന നിർദ്ദേശങ്ങളുമായി കേന്ദ്രം; ഇളവുകൾ പിൻവലിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികാരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം; കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി കർണാടകം

ലോക് ഡൗൺ നിയന്ത്രണങ്ങൾ  വെട്ടിക്കുറയ്ക്കരുത്; നാലാം ഘട്ടത്തിൽ വ്യാപകഇളവുകൾ നൽകിയിട്ടുണ്ട്; ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വെള്ളം ചേർക്കരുത്; കർശന നിർദ്ദേശങ്ങളുമായി കേന്ദ്രം; ഇളവുകൾ പിൻവലിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും അധികാരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം; കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി കർണാടകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക് ഡൗൺ നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെട്ടിക്കുറക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നാലാം ലോക്ക്ഡൗണിൽ നിയന്ത്രണങ്ങൾക്ക് വ്യാപകമായ ഇളവുകൾ നൽകിയിട്ടുണ്ട്. ആ സാഹചര്യം നിലനിൽക്കെ ആഭ്യന്തര മന്ത്രാലയ മാർഗനിർദ്ദേശങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇളവുകൾ നൽകാൻ കഴിയില്ലെന്നാണ് പ്രസ്താവനയിലൂടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

ഇളവുകൾ പിൻവലിക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുമതിയുണ്ടെന്നും കേന്ദ്രം അറിയിച്ചു. വൈറസ് വ്യാപനത്തിനനുസരിച്ച് സംസ്ഥാനങ്ങൾ ചുവപ്പ്, പച്ച, ഓറഞ്ച് മേഖലകളായി തിരിക്കണം. റെഡ് സോണുകളിലും കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലും കണ്ടയ്ന്റ്മെന്റ് സോണുകൾ, ബഫർ സോണുകൾ എന്നിവ ജില്ലാ തലത്തിൽ അടയാളപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്. 28 ദിവസത്തിനുള്ളിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ കണ്ടെയ്ന്മെന്റ് പ്രവർത്തനം വിജയമായി കണക്കാക്കും. മെയ് 31 വരെയാണ് നാലാം ഘട്ട ലോക്ക്ഡൗൺ കാലയളവ്.

അതേസമയം, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യാന്തര, ആഭ്യന്തര യാത്രക്കാർക്ക് കർണാടകം വിലക്ക് ഏർപ്പെടുത്തി. മെയ്‌ 31 വരെയാണ് വിലക്ക്. ഇരു സംസ്ഥാനങ്ങളും അനുമതി നൽകിയാൽ മാത്രമേ അന്തർസംസ്ഥാന യാത്ര അനുവദിക്കുകയുള്ളുവെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു. കർണാടകം നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിൽനിന്നു കർണാടകത്തിലേക്കു യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടാകും.

സംസ്ഥാനത്ത് ട്രെയിൻ സർവീസ് അനുവദിക്കുമെന്നും സർക്കാർ ബസ് സർവീസ് സാമൂഹിക അകലം പാലിച്ച് സർവീസ് നടത്താൻ അനുമതി നൽകുമെന്നും മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ പറഞ്ഞു. 30 യാത്രക്കാരെ മാത്രമേ ബസുകളിൽ അനുവദിക്കുകയുള്ളു. ഒല, ഊബർ സർവീസുകളും നാളെ മുതൽ അനുവദിക്കും. കൺടെയ്ന്മെന്റ് സോണിനു പുറത്ത് എല്ലാ കടകളും തുറക്കും. മാൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ എന്നിവ അടഞ്ഞു കിടക്കും.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പാലിക്കുമെന്നും അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂവെന്നും ഉപമുഖ്യമന്ത്രി അശ്വത് നാരായണൻ പറഞ്ഞു. കർണാടകയിൽ ഇതുവരെ 1,147 കോവിഡ് 19 കേസുകളും 37 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP