Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈദ്യുതി ചാർജജിലെ അമിത വർദ്ധനക്കെതിരെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുന്നിൽ വെൽഫെയർ പാർട്ടി പ്രതിഷേധം

വൈദ്യുതി ചാർജജിലെ അമിത വർദ്ധനക്കെതിരെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുന്നിൽ വെൽഫെയർ പാർട്ടി പ്രതിഷേധം

സ്വന്തം ലേഖകൻ

മുക്കം: ലോക്ക്ഡൗണിൽ തൊഴിലില്ലാതെ വലയുന്ന ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് അമിതമായി വർധിപ്പിച്ച കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ ഇരുട്ടടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി കെ.എ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിൽ പ്രതിഷേധം നടന്നു. വൈദ്യുതി ചാർജ്ജിലെ അമിത വർധനവ് ഇളവ് ചെയ്യുക, ഗാർഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാർജ് പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ സമരം.

മുക്കം മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലും കൊടിയത്തൂർ, തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്നിക്കോട്, തിരുവമ്പാടി കെ.എസ്.ഇ.ബി കാര്യാലയങ്ങൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു.

ലോക്ക്ഡൗൺ കാലത്ത് ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്കുള്ള സർക്കാറിന്റെ പ്രഹരമാണ് വൈദ്യുതി ചാർജ് വർദ്ധനവ്. ചാർജ് വർദ്ധനവിന്റെ കാരണവും ന്യായങ്ങളും വിശദീകരിക്കാൻ പോലും വൈദ്യുതി ബോർഡിനും അധികൃതർക്കും കഴിയുന്നില്ല. ഈ അന്യായമായ നിരക്ക് വർദ്ധന പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച മുക്കം നഗരസഭാ കൗൺസിലറും പാർട്ടി മുക്കം മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ടുമായ എ. ഗഫൂർ മാസ്റ്റർ ആവശ്യപ്പെട്ടു.

വിവിധ സ്ഥലങ്ങളിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം മീഡിയ സെക്രട്ടറി സാലിം ജീറോഡ്, മണ്ഡലം കമ്മിറ്റി അംഗം കെ.സി അൻവർ, വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നാസർ പുല്ലൂരാംപറ, ഉബൈദ് കൊടപ്പന, അൻവർ, അബ്ദുമാസ്റ്റർ, സിയാഉൽ ഹഖ്, റഫീഖ് കുറ്റ്യോട്ട്, മുഹമ്മദ് കന്നുമ്മൽ, അബ്ദുൽ ഗഫൂർ, സി.വി അബ്ദുറഹിമാൻ, മുനവ്വർ എന്നിവർ നേതൃത്വം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP