Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇവിടെ നമുക്ക് കാലത്തെ പഴിക്കാം, അല്ലെങ്കിൽ രാഷ്ട്രീയം പറയാം.. ഭരണകൂടത്തെ വേട്ടയാടാം; പക്ഷേ അതല്ലാ പരിഹാരമെന്നും വിമർശിക്കുന്നവർക്കും അറിയാം; പണ്ട് നമ്മുടെ നാട്ടിൽ സ്ഥാപിച്ചിരുന്ന വഴിയോര പൊതു പൈപ്പ് നിലനിർത്തിയിരുന്നെങ്കിൽ.. ഫോട്ടോ ജേണലിസ്റ്റ് അജയ് മധു എടുത്ത കണ്ണ് നനയിക്കുന്ന ചിത്രത്തെ കുറിച്ച് മംഗളം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ എഴുതുന്നു

ഇവിടെ നമുക്ക് കാലത്തെ പഴിക്കാം, അല്ലെങ്കിൽ രാഷ്ട്രീയം പറയാം.. ഭരണകൂടത്തെ വേട്ടയാടാം; പക്ഷേ അതല്ലാ പരിഹാരമെന്നും വിമർശിക്കുന്നവർക്കും അറിയാം; പണ്ട് നമ്മുടെ നാട്ടിൽ സ്ഥാപിച്ചിരുന്ന വഴിയോര പൊതു പൈപ്പ് നിലനിർത്തിയിരുന്നെങ്കിൽ.. ഫോട്ടോ ജേണലിസ്റ്റ് അജയ് മധു എടുത്ത കണ്ണ് നനയിക്കുന്ന ചിത്രത്തെ കുറിച്ച് മംഗളം ബ്യൂറോ ചീഫ് ആർ. ജയചന്ദ്രൻ എഴുതുന്നു

ആർ. ജയചന്ദ്രൻ

മൃത് എന്തിന് ഒരു കുടം; ഒരു തുള്ളി ധാരാളം.

കഴുകനും കുഞ്ഞും; അജയ് മധുവിന്റെ ചിത്രവും

അക്ഷാരാർത്ഥത്തിൽ ഞെട്ടിപ്പോയി, സ്തംഭിച്ചു പോയി, വാക്കുകൾ തൊണ്ടയിൽ കുടുങ്ങിപ്പോയി എന്നിങ്ങനെ കേട്ടിട്ടുണ്ട്. പലപ്പോഴും എഴുതുമ്പോൾ മറ്റൊരു തരത്തിൽ ഈ വാക്കുകൾ പ്രയോഗിച്ചിട്ടുമുണ്ട്. എന്നാൽ ഫോട്ടോ ജേണലിസ്റ്റ് അജയ് മധുവിന്റെ ഈ ചിത്രം കണ്ടപ്പോൾ കസേരയിൽ നിന്ന് അറിയാതെ എഴുന്നേറ്റു. പുണ്ണിൽ കൊള്ളി വച്ച വേദന ശരീരത്തിലൂടെ പടർന്നു. ആ സമയം സീനിയർ റിപ്പോർട്ടർ ജി.അരുണും ചന്ദ്രബാബു സാറും ബ്യൂറോയിലുണ്ടായിരുന്നു. ഞങ്ങൾ അല്പ സമയം നിശബ്ദരായി. പിന്നിട് പടത്തെ കുറിച്ച് ചർച്ചയായി. അരുണും ഞാനും കുറച്ചു സമയം വേദനയോടെ ചിത്രത്തെ നോക്കി നിന്നു. സബ്ബ് എഡിറ്റർമാരായ അനിരുദ്ധൻ, കവി വിനു ശ്രീലകം, അൻസീർ എന്നിവർ നൊമ്പരം പങ്ക് വച്ചു. ചീഫ് ന്യൂസ് എഡിറ്റർ ശ്രീ.ഇ.പി.ഷാജുദീനെ വിവരം ധരിപ്പിച്ചു. അദ്ദേഹം ഫോട്ടോ വാട്ട്സാപ്പിലേക്ക് അയക്കാൻ പറഞ്ഞു. സെൻട്രൽ ഡസ്കും വേണ്ട രീതിയിൽ പ്രതികരിച്ചു.

സംഭവത്തെക്കുറിച്ച് അജയ് പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ വായിച്ച മറ്റൊരു കാര്യം മനസിൽ കടന്നു വന്നു. 1993 കാലഘട്ടത്തിൽ സുഡാനിലെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് ചിത്രങ്ങൾ പകർത്താനെത്തിയ ഫോട്ടോ ജേണലിസ്റ്റ് കെവിൻ കാർട്ടറുടെ വിഖ്യാത ചിത്രമായ കഴുകനും കുഞ്ഞും...... രണ്ട് പേർക്കും വിശപ്പ്.ഐ ക്യ രാഷ്ട്രസഭയുടെ ഭക്ഷ്യ വിതരണ കേന്ദ്രത്തിൽ എത്താൻ അര മൈൽ മാത്രം അകലെ വച്ചാണു തളർന്നു വീണ കുഞ്ഞിനെ കാണുന്നത്. കമഴ്ന്നു കിടക്കുന്ന... ശബ്ദമില്ലാതെ കേഴുന്ന കുഞ്ഞിനെ നോക്കി കഴുകൻ ഇരിക്കുന്ന ചിത്രം മന:സാക്ഷിയെ വെല്ലുവിളിച്ചിരുന്നു. അത്തരം സമാനതകൾ പൂർണമായി അവകാശപ്പെടാനാവില്ലെങ്കിലും ഇവിടെയും വിശപ്പ് തന്നെ വില്ലൻ. ദേശം മാറി, നൂറ്റാണ്ട് മാറി... പക്ഷേ ദാരിദ്ര്യം സർവ്വ വ്യാപി.

കോവിഡ് കാലത്തിൽ എന്ത് സംഭവിക്കുന്നുവെന്നു അറിയാനായിരുന്നു അജയ് തലസ്ഥാനത്തെ കോവളം ബൈപാസിലൂടെ വച്ച് പിടിച്ചത്. പെട്ടെന്ന് അജയന്റെ കണ്ണിൽ ഒരു ചാക്ക് കെട്ട് റോഡ് സൈഡിൽ കിടക്കുന്നതായി തോന്നി. അടുത്ത് ചെന്നപ്പോഴാണു അത് ചാക്ക് കെട്ടല്ല, മനുഷ്യ രൂപമാണെന്നു മനസിലായത്. ഞെട്ടിക്കുന്ന കാഴ്ച അജയ് മധു കണ്ടു. തന്റെ കൺമുന്നിൽ നടന്നുകൊണ്ടിരുന്ന ദൃശ്യത്തിലേക്ക് തുറിച്ച് നോക്കി. ആ മനുഷ്യൻ മഴയിൽ റോഡിൽ കെട്ടിക്കിടന്ന ജലം കോരിക്കോരി കുടിക്കുന്നു.....
നൊമ്പരം ജനിപ്പിക്കുന്ന കാഴ്ച. .....ഞൊടിയിടയിൽ ആ ദൃശ്യം കാമറയുടെ വരുതിയിലാക്കിയ അജയ് മുന്നോട്ട് കുതിച്ചു. ലെൻസിൽ പതിഞ്ഞ ആൾക്ക് ഒരു കുപ്പി വെള്ളവുമായി തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ല.

ഇവിടെ നമുക്ക് കാലത്തെ പഴിക്കാം, അല്ലെങ്കിൽ രാഷ്ട്രീയം പറയാം.. ഭരണകൂടത്തെ വേട്ടയാടാം . പക്ഷേ അതല്ലാ പരിഹാരമെന്നും വിമർശിക്കുന്നവർക്കും അറിയാം. ഇത്തരം വിമർശനങ്ങൾക്ക് പകരം പണ്ട് നമ്മുടെ നാട്ടിൽ സ്ഥാപിച്ചിരുന്ന വഴിയോര പൊതു പൈപ്പ് നിലനിർത്തിയിരുന്നെങ്കിൽ നീണ്ട വിശാലമായ ഹൈടെക് റോഡുകളിലെ യാത്രക്കാർക്ക് ആശ്വാസമായേനെ....

എന്തായാലും അജയ് മധുവിന്റെ ചിത്രം വഴിവിളക്കായി മാറും തീർച്ച..

നൂറായിരം ചിത്രങ്ങൾ എടുത്തിട്ട് കാര്യമില്ലെന്ന് അജയ് മനസിലാക്കി തരുന്നു. അജയനാണ് താരം. അമൃത് എന്തിന് ഒരു കുടം... ഒരു തുള്ളി പോരേ... അല്ലേ അജയ് മധു...


ആർ. ജയചന്ദ്രൻ (എസ്.നാരായണൻ )

ബ്യൂറോ ചീഫ്
മംഗളം
തിരുവനന്തപുരം

(ലേഖകൻ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP