Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു മാസങ്ങൾ നീണ്ട മരുഭൂമി വാസത്തിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തി; പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മൂന്നു മാസങ്ങൾ നീണ്ട മരുഭൂമി വാസത്തിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തി; പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ ഡെസ്‌ക്‌

സമൂഹ മാധ്യമങ്ങളിൽ വൈറലായി പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങൾ. മൂന്നു മാസങ്ങൾ നീണ്ട മരുഭൂമി വാസത്തിന് ശേഷമുള്ള താരത്തിന്റെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാകുന്നത്. ജോർദാനിലെ വാദിറാം മരുഭൂമിയിലെ ഷെഡ്യൂളിന് ഇന്നലെയാണ് പാക്ക്അപ്പ് ആയിരുന്നു. തുടർന്ന് താരം ജോർദാനിലെ ഹോട്ടലിൽ തിരിച്ചെത്തി. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോർദാനിലെ ഷൂട്ട്. ജോർദാൻ വിമാനത്താവളത്തിൽ ഉള്ള ഹോട്ടലിൽ ആണ് പൃഥ്വിയും സംഘവും ഇപ്പോഴുള്ളത്. സിവിൽ ഏവിയേഷന്റെ അനുമതി കിട്ടിയാൽ ഉടൻ നാട്ടിലേയ്ക്കു തിരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.

തീരെ മെലിഞ്ഞ ലുക്കിലാണ് പൃഥ്വിരാജ്. ഷൂട്ടിനായി നാട്ടിൽ നിന്ന് ജോർദാനിലേക്ക് തിരിക്കുന്നപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ വണ്ണം കുറഞ്ഞല്ലോ എന്നാണ് ആരാധകർ പറയുന്നത്. സംവിധായകൻ ബ്ലെസിയും സിനിമാസംഘവും താരത്തിനൊപ്പമുണ്ടായിരുന്നു. താരത്തെ ഹോട്ടലിലേക്ക് സ്വീകരിക്കുന്നതിന്റെ വിഡിയോകളും ശ്രദ്ധ നേടുന്നുണ്ട്. ഇന്നലെയാണ് ഷെഡ്യൂൾ പാക്ക്അപ്പ് ആയ വിവരം പൃഥ്വിരാജ് ആരാധകരെ അറിയിച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ള 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തിൽ പൃഥ്വി നജീബായി എത്തുമ്പോൾ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസൻ, അപർണാ ബാലമുരളി, സന്തോഷ് കീഴാറ്റൂർ, ലെന തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു.

മാർച്ച് 16 നാണ് ജോർദാനിലെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. സിനിമ സംഘത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജോർദാൻ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. ജോർദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അൾജീരിയയിലും ചിത്രീകരണമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP