Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് രോഗത്തിൽ നിന്നും സുഖം പ്രാപിച്ച് നിയമസഭാംഗം വീട്ടിലെത്തി; പാമ്പു കടിയേറ്റ് വീണ്ടും ആശുപത്രിയിലായി

കോവിഡ് രോഗത്തിൽ നിന്നും സുഖം പ്രാപിച്ച് നിയമസഭാംഗം വീട്ടിലെത്തി; പാമ്പു കടിയേറ്റ് വീണ്ടും ആശുപത്രിയിലായി

സ്വന്തം ലേഖകൻ

മുംബൈ: കോവിഡ്-19 ൽനിന്ന് സുഖം പ്രാപിച്ച് വീട്ടിലെത്തിയ നിയമസഭാംഗം പാമ്പു കടിയേറ്റ് വീണ്ടും ആശുപത്രിയിലായി. മഹാരാഷ്ട്രയിലാണ് സംഭവം. മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ അംഗമാണ് പാമ്പുകടിയേറ്റ് വീണ്ടും ആശുപത്രിയിലായത്. താനെയിൽനിന്നുള്ള ശിവസേന അംഗത്തിനാണ് പാമ്പുകടിയേറ്റത്.

കഴിഞ്ഞ എട്ടാം തീയതിയാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഭേദമായതിനെ തുടർന്ന് വെള്ളിയാഴ്ച ആശുപത്രി വിട്ട അദ്ദേഹം യേയൂരിലെ ബംഗ്ലാവിലേക്ക് മടങ്ങി.

എന്നാൽ കഴിഞ്ഞദിവസം വീടിനു പുറത്തുവച്ച് അദ്ദേഹത്തിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഇതേതുടർന്ന് മുലുന്ദിലെ സ്വകാര്യ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP