Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയുടെ മാനം കെടുത്തുന്ന ഒന്നിനും കൊള്ളാത്ത പ്രസിഡന്റെന്ന് കുറ്റപ്പെടുത്തി ഒബാമ; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ ക്രിമിനലുകളായ ഒബാമയേയും ജോ ബിഡെനേയും 50 വർഷത്തേക്ക് ജയിലിൽ അടക്കണമെന്ന് ട്രംപ്; കൊറോണ കാലത്ത് അമേരിക്കയിൽ രാഷ്ട്രീയവൈര്യം നിറഞ്ഞൊഴുകുമ്പോൾ

അമേരിക്കയുടെ മാനം കെടുത്തുന്ന ഒന്നിനും കൊള്ളാത്ത പ്രസിഡന്റെന്ന് കുറ്റപ്പെടുത്തി ഒബാമ; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ ക്രിമിനലുകളായ ഒബാമയേയും ജോ ബിഡെനേയും 50 വർഷത്തേക്ക് ജയിലിൽ അടക്കണമെന്ന് ട്രംപ്; കൊറോണ കാലത്ത് അമേരിക്കയിൽ രാഷ്ട്രീയവൈര്യം നിറഞ്ഞൊഴുകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: 15 ലക്ഷത്തിലേറെ കോവിഡ് രോഗികളുമായി കോവിഡ് ബാധിതരുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ മുൻപന്തിയിൽ നിൽക്കുകയാണ് അമേരിക്ക. കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണത്തിലും അമേരിക്ക മുന്നിൽത്തന്നെ. ഇതുവരെ 90,973 പേരാണ് അമേരിക്കയിൽ ഈ മഹാവ്യാധിക്ക് കീഴടങ്ങി മരണം വരിച്ചത്. ഈ ദുരന്തങ്ങൾക്ക് നടുവിലും അമേരിക്കയിലെ രാഷ്ട്രീയ രംഗം തിളച്ചുമറിയുകയാണ് . നവംബറിൽ നടക്കുന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഡെമൊക്രാറ്റിക് പാർട്ടിക്ക് വേണ്ടി മുൻ പ്രസിഡണ്ട് ബാരക്ക് ഒബാമ രംഗത്തിറങ്ങിയതോടെ വാക്പോര് മൂർച്ഛിച്ചിരിക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്‌ച്ച സ്‌കൂൾ വിദ്യാർത്ഥികളുടെ ബിരുദദാനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിൽ ഒബാമ ട്രംപിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി, ട്രംപിന്റെ നടപടികളീൽ നിശബ്ദത പാലിച്ചിരുന്ന ഒബാമ ഇപ്പോൾ അതിശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. കൊറോണാ പ്രതിരോധത്തിൽ സർക്കാർ കൈക്കൊണ്ട നടപടികളെ നിശിതമായി വിമർശിച്ചുകൊണ്ടായിരുന്നു ഒബാമയുടെ രംഗപ്രവേശം.

ട്രംപിനെ കഴിവുകെട്ട പ്രസിഡെണ്ടെന്നും, ലോകത്തിന് മുന്നിൽ അമേരിക്കയുടെ മാനം കെടുത്തിയ വ്യക്തിയെന്നും ആക്ഷേപിച്ച ഒബാമ മുതിർന്നവരെന്ന് സ്വയം അവകാശപ്പെടുന്നവരും, ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരും ചെയ്ത ചെയ്ത്തികളുടെ ഫലം അനുഭവിക്കുന്നത് പുതിയ തലമുറയാണെന്ന് ആരോപിച്ചു. പ്രസിഡണ്ട് ട്രംപിന്റെ പേരെടുത്തുപറഞ്ഞില്ലെങ്കിലും അദ്ദേഹം ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമായിരുന്നു.

എന്നാൽ തിരക്ക് പിടിച്ച ഒരാഴ്‌ച്ചക്കകമാണ് താൻ വൈറ്റ്ഹൗസിൽ എത്തിയിരിക്കുന്നതെന്നും അതിനാൽൻ ഒബാമയുടെ പരാമർശം കേട്ടില്ല എന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഡൊണാൾഡ് ട്രംപിന്റെ ആദ്യ പ്രതികരണം. എന്നാൽ പത്രപ്രവർത്തകർ ഇതേക്കുറിച്ച് വിശദീകരിച്ചപ്പോൾ അമേരിക്ക കണ്ട ഏറ്റവും കഴിവുകെട്ട പ്രസിഡണ്ടായിരുന്നു ഒബാമ എന്നായിരുന്നു ട്രംപിന്റെ മറുപടി. പിന്നീടാണ് അമേരിക്ക കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് ഒബാമയുടെ കാലത്തായിരുന്നു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്.

മുൻ പ്രസിഡണ്ട് ബാരക്ക് ഒബാമയേയും വൈസ് പ്രസിഡണ്ട് ജോ ബിഡനേയും മൈക്കൽ ഫ്ലുന്ന് കേസിൽ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്വീറ്ററിലൂടെ അഴിമതി ആരോപണവുമായി ട്രംപ് രംഗത്തെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യമായിരുന്നു അതെന്നും അദ്ദേഹം പറയുന്നു. 2016 ലെ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ സ്വാധീനമുണ്ടായി എന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് ഈ കേസ്.

അഴിമതിയിൽ കുളിച്ചു നിന്ന ഒബാമയും ബിഡനുമായിരുന്നു തനിക്കെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചതെന്ന് ആരോപിച്ച പ്രസിഡണ്ട്, താൻ ഒരു ഡെമോക്രാറ്റിക് പാർട്ടി അംഗമായിരുന്നെങ്കിൽ അവർക്ക് 50 വർഷം വരെ ജയിൽശിക്ഷ വാങ്ങിക്കൊടുക്കുമായിരുന്നു എന്നും പറഞ്ഞു. എന്നാൽ മൈക്കൽ ഫ്ലിന്നിനെതിരെയുള്ള അന്വേഷണത്തെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്നും, ഭരണകൂടത്തിന്റെ കഴിവ് കേട് ചർച്ചയാകാതിരിക്കാൻ വിഷയം മാറ്റിവിടുകയാണ് പ്രസിഡണ്ട് എന്നുമായിരുന്നു ബിഡന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP