Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ഭേദമാകും മുമ്പ് വീട്ടിൽ പറഞ്ഞു വിട്ടു; റീ അഡ്‌മിറ്റ് ചെയ്തത് മരണത്തിന്റെ പാസ്പോർട്ട് എടുക്കാൻ; മകളുടെയും കൊച്ചുമകളുടെയും ചിത്രങ്ങൾ മുറുക്കിപ്പിടിച്ച് മരണത്തിന് കീഴടങ്ങിയ കെയറർ നൊമ്പരമാവുമ്പോൾ

കൊറോണ ഭേദമാകും മുമ്പ് വീട്ടിൽ പറഞ്ഞു വിട്ടു; റീ അഡ്‌മിറ്റ് ചെയ്തത് മരണത്തിന്റെ പാസ്പോർട്ട് എടുക്കാൻ; മകളുടെയും കൊച്ചുമകളുടെയും ചിത്രങ്ങൾ മുറുക്കിപ്പിടിച്ച് മരണത്തിന് കീഴടങ്ങിയ കെയറർ നൊമ്പരമാവുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: യുകെയിൽ കൊറോണ ബാധിച്ചവരെ അസുഖം ഭേദമാകുന്നതിന് മുമ്പ് ആശുപത്രികളിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന പ്രവണത ശക്തമാകുന്നുവെന്നും തൽഫലമായി അവരിൽ മിക്കവരും കൊറോണ മൂർച്ഛിച്ച് മരിക്കുന്ന ദയനീയമായ അവസ്ഥ നിലവിലുണ്ടെന്നുമുള്ള റിപ്പോർട്ട് പുറത്ത് വന്നു. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് മെയ്‌ രണ്ടിന് മരിച്ച കൊറോണ രോഗിയായ കെന്റിലെ മാൻസ്റ്റണിലെ കെയററായ സ്യൂ കെയിൺസ്. 18 ദിവസങ്ങൾ കൊറോണയോട് പൊരുതിയാണ് അവർ ബലിയാടായിത്തീർന്നിരിക്കുന്നത്.

കോവിഡ് 19 ബാധിച്ച ഈ 58കാരിയെ നേരത്തെ ആശുപത്രിയിലാക്കിയിരുന്നുവെങ്കിലും അസുഖം ഭേദമാകുന്നതിന് മുമ്പ് വീട്ടിൽ പറഞ്ഞ് വിടുകയും തൽഫലമായി അസുഖം മൂർച്ഛിച്ച് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരിക്കുകയുമായിരുന്നു. ഇവരെ റീ അഡ്‌മിറ്റ് ചെയ്തത് മരണത്തിന്റെ പാസ്പോർട്ട് എടുക്കാനെന്ന മട്ടിലായിരുന്നു.മകളുടെയും കൊച്ചുമകളുടെയും ചിത്രങ്ങൾ മുറുക്കിപ്പിടിച്ച് മരണത്തിന് കീഴടങ്ങിയ കെയർഹോം വർക്കർ ലോകത്തിന്റെ തന്റെ നൊമ്പരമാവുകയാണിപ്പോൾ.

മാർഗററ്റിലെ ക്യൂൻ എലിസബത്ത് ദി ക്യൂൻ മദർ ഹോസ്പിറ്റലിൽ വച്ചായിരുന്നു സ്യൂയുടെ ദയനീയമായ അന്ത്യമുണ്ടായിരിക്കുന്നത്.തന്റെ 29 കാരിയായ മകൽ ലോറ എത്തുന്നതിന് മുമ്പായിരുന്നു സ്യൂ മരണത്തിന് കീഴടങ്ങിയത്. തനിക്ക് തീരെ സുഖമില്ലെന്നും താൻ നിങ്ങളെല്ലാവരെയും സ്നേഹിക്കുന്നുവെന്നുമുള്ള ടെക്സ്റ്റ് മെസേജായിരുന്നു അമ്മയിൽ നിന്ന് തനിക്ക് ലഭിച്ചിരുന്നതെന്ന് ലോറ വേദനയോടെ ഓർക്കുന്നു. താനെത്തുന്നതിന് മുമ്പ് കൊറോണക്ക് കീഴടങ്ങി അമ്മ മരിച്ചുവെങ്കിലും ഫുൾ പ്രൊട്ടക്ടീവ് ഗിയറിൽ അമ്മയുടെ സമീപത്ത് ചെന്ന് അന്ത്യയാത്ര പറയാൻ ലോറയ്ക്ക് സാധിച്ചിരുന്നു.

അപ്പോൽ സ്യൂവിന്റ കൈയിൽ തന്റെയും തന്റെ 15 മാസം പ്രായമുള്ള മകൾ മരിസയുടെയും ഫോട്ടോകൾ മുറുകെ പിടിച്ച നിലയിൽ കാണപ്പെട്ടിരുന്നുവെന്നും ലോറ വേദയോടെ വെളിപ്പെടുത്തുന്നു.തന്റെ അമ്മയുടെ അപ്രതീക്ഷിത മരണം താങ്ങാൻ സാധിക്കുന്നതല്ലെന്നും അവർ തനിക്ക് നല്ലൊരു സുഹൃത്ത് കൂടിയായിരുന്നുവെന്നും ലോറ സ്മരിക്കുന്നു.മരിക്കുന്നതിന് ഒരു ദിവസം മുമ്പ് താൻ വീഡിയോ കോളിൽ അമ്മയെ കണ്ടിരുന്നുവെന്നും മെരിസയെ കണ്ട് അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നുവെന്നും ലോറ പറയുന്നു. ഡിസംബറിൽ ന്യൂമോണിയ ബാധിച്ചിരുന്നതിനാൽ സ്യൂവിന്റെ പ്രതിരോധ ശേഷി ദുർബലമായിരുന്നുവെന്നും അതിനാൽ കൊറോണ അവരെ വേഗം കീഴ്പ്പെടുത്തുകയായിരുന്നുവെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഫ്രണ്ട്ലൈൻ കെയററായി ജോലി ചെയ്യുന്നതിനാൽ തനിക്ക് കൊറോണ പിടിപെടാൻ സാധ്യതയുണ്ടെന്ന് സ്യൂ ഭയപ്പെട്ടിരുന്നു. പിപിഇക്ക് ക്ഷാമമുള്ളതിനാൽ തനിക്കായി ഒരു ഫേസ് മാസ്‌ക് തയ്യാറാക്കാൻ സ്യൂ ഒരു സുഹൃത്തിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഏപ്രിൽ 14നായിരുന്നു സ്യൂ തന്റെ അവസാന ഷിഫ്റ്റിൽ ജോലി ചെയ്തിരുന്നത്. കെയർഹോമുകളിലുള്ള ജീവനക്കാരുടെ ജീവൻ സംരക്ഷിക്കാൻ സർക്കാർ പിപിഇ ലഭ്യമാക്കാത്തതാണ് തന്റെ അമ്മയുൾപ്പെടെ നിരവധി കെയറർമാരുടെ ജീവൻ കൊറോണ കവരാൻ കാരണമായതെന്നാണ് ലോറ പരിതപിക്കുന്നത്. ഇതിന് പുറമെ തന്റെ അമ്മക്ക് കൊറോണ ഭേദമാകുന്നതിന് മുമ്പ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പറഞ്ഞ് വിട്ടതും മരണത്തിന് കാരണമായെന്ന് ലോറ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP