Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മനുഷ്യത്വത്തിന്റെ പേരിൽ സഹായം ചെയ്തിട്ടും പാക്കിസ്ഥാനിയുടെ തനി സ്വഭാവം പുറത്തെടുത്ത് അഫ്രിദി; ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷംചീറ്റി രംഗത്ത്; ചുട്ട മറുപടി നൽകിയ വായടപ്പിച്ച് ഹർഭജൻ സിംഗും ഗൗതം ഗംഭീറും; എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ, രാജ്യത്തിനു വേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കുമെന്ന് ഹർഭജൻ; ബംഗ്ലാദേശിന്റെ കാര്യം ഓർമ്മയില്ലേയെന്നും; സൈനിക ശേഷി ഉണ്ടായിട്ടും എന്തിനാണ് 70 വർഷമായി കശ്മീരിനു വേണ്ടി യാചിക്കുന്നതെന്ന് അഫ്രീദിയോട് ഗംഭീറും

മനുഷ്യത്വത്തിന്റെ പേരിൽ സഹായം ചെയ്തിട്ടും പാക്കിസ്ഥാനിയുടെ തനി സ്വഭാവം പുറത്തെടുത്ത് അഫ്രിദി; ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷംചീറ്റി രംഗത്ത്; ചുട്ട മറുപടി നൽകിയ വായടപ്പിച്ച് ഹർഭജൻ സിംഗും ഗൗതം ഗംഭീറും; എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ, രാജ്യത്തിനു വേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കുമെന്ന് ഹർഭജൻ; ബംഗ്ലാദേശിന്റെ കാര്യം ഓർമ്മയില്ലേയെന്നും; സൈനിക ശേഷി ഉണ്ടായിട്ടും എന്തിനാണ് 70 വർഷമായി കശ്മീരിനു വേണ്ടി യാചിക്കുന്നതെന്ന് അഫ്രീദിയോട് ഗംഭീറും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാനുമായി സമാധാനത്തിന്റെ വഴിയേ നീങ്ങണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കാതെ പോകുന്നത് ചതി പ്രവർത്തിക്കുന്നതു കൊണ്ടാണ്. ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിയും അത്തരമൊരു ചതി പ്രയോഗം നടത്തിയപ്പോൾ പൊട്ടിത്തെറിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരങ്ങൾ. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ട്വീറ്റു ചെയ്തതോടെയാണ് ഗംഭീറും ഹർഭജൻ സിംഗും ഉരുളയ്ക്കുപ്പേരി മറുപടിയുമായി രംഗത്തുവരികയായിരുന്നു.

അഫ്രീദി നടത്തിയ പരാമർശങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹർഭജൻ തുറന്നടിച്ച ഹർഭജൻ താൻ വേണ്ടി വന്നാൽ രാജ്യത്തിന് വേണ്ടി തോക്കെടുക്കുമെന്നും പ്രഖ്യാപിച്ചു. ഏതാനും ആഴ്ചകൾക്കു മുൻപ് കോവിഡ് പ്രതിരോധ രംഗത്തുള്ള അഫ്രീദിയെയും അഫ്രീദിയുടെ പേരിലുള്ള ഫൗണ്ടേഷനെയും സഹായിച്ചതിന്റെ പേരിൽ ഒരു വിഭാഗം ആരാധകരുടെ രൂക്ഷ വിമർശനത്തിന് പാത്രമായ വ്യക്തിയാണ് ഹർഭജൻ. അഫ്രീദിയുടെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീറും രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പാക്ക് അധീന കശ്മീരിൽവച്ച് അഫ്രീദി ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഈ വീഡിയോയാണ് ഹർഭജൻ സിംഗിനെ ചൊടിപ്പിച്ചത്. 'ഇന്നിതാ ഞാൻ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് ദീർഘനാളായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്' അഫ്രീദി പറഞ്ഞു. ഇന്ത്യയിലെ കശ്മീരികളും പാക്കിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്ന് അഫ്രീദി അവകാശപ്പെട്ടിരുന്നു.

അഫ്രീദിയുടെ ഇന്ത്യാവിരുദ്ധ പരാമർശം അദ്ദേഹവുമായുള്ള തന്റെ സൗഹൃദത്തെയും ബാധിക്കുമെന്ന് ഹർഭജൻ വ്യക്തമാക്കി. 'കഴിഞ്ഞ ദിവസം അഫ്രീദി നടത്തിയ പരാമർശം ഏവരെയും അസ്വസ്ഥരാക്കുന്നതാണ്. നമ്മുടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും കുറിച്ച് വിദ്വേഷം നിറഞ്ഞ വാക്കുകളാണ് അഫ്രീദിയുടേത്. ഇത് അംഗീകരിക്കാനാകില്ല' ഹർഭജൻ വ്യക്തമാക്കി.

ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവരെ സഹായിക്കാനുള്ള ആഗ്രഹത്തോടെയാണ് അഫ്രീദിയെയും അഫ്രീദി ഫൗണ്ടേഷനെയും സഹായിച്ചതെന്ന് ഹർഭജൻ പറഞ്ഞു. എന്നാൽ, പാക്ക് അധീന കശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണെന്ന് ഹർഭജൻ കുറ്റപ്പെടുത്തി. 'സത്യത്തിൽ അഫ്രീദി ഞങ്ങളോട് അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചിരുന്നു. മനുഷ്യത്വത്തിന്റെ പേരിലാണ് അദ്ദേഹത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിച്ചത്. കോവിഡ് 19 നിമിത്തം ആളുകൾ ദുരിതമനുഭവിക്കുന്നതും ഞങ്ങളെ വേദനിപ്പിച്ചു' ഹർഭജൻ പറഞ്ഞു.

'അതിർത്തിക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായ പോരാട്ടമാണ് കൊറണ വൈറസിനെതിരെ വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞില്ലേ? അതുകൊണ്ടുതന്നെ അഫ്രീദിയേയും അദ്ദേഹത്തിന്റെ ഫൗണ്ടേഷനെയും സഹായിച്ചതിൽ ഞങ്ങൾക്ക് സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറ്റവും ലളിതമായി പറഞ്ഞാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം' ഹർഭജൻ വിശദീകരിച്ചു. 'എന്നിട്ടും ഇയാൾ (അഫ്രീദി) നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയുന്നു. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധ സഹകരണത്തിനുമില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെക്കുറിച്ച് മോശം പറയാൻ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. മാത്രമല്ല, അയാൾ സ്വന്തം രാജ്യത്തും അതിന്റെ പരിധിക്കുമുള്ളിൽ നിൽക്കുന്നതാണ് നല്ലത്' ഹർഭജൻ മുന്നറിയിപ്പു നൽകി.

അഫ്രീദിയുടെ പുതിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ഹർഭജനും യുവരാജ് സിങ്ങും അഫ്രീദി ഫൗണ്ടേഷനു നൽകിയ സഹായം വീണ്ടും വിവാദമായിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ആളുകൾ സമൂഹമാധ്യമങ്ങളിലൂടെ ഉയർത്തുന്ന പ്രതിഷേധത്തോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ ഹർഭജൻ, തന്റെ രാജ്യസ്‌നേഹം ഇവർക്കു മുന്നിൽ തെളിയിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. 'ഈ രാജ്യത്താണ് ഞാൻ ജനിച്ചത്. ഇവിടെത്തന്നെ മരിക്കുകയും ചെയ്യും. 20 വർഷത്തിലധികം കാലമാണ് ഈ രാജ്യത്തിനു വേണ്ടി ഞാൻ കളിച്ചത്. ഒട്ടേറെ മത്സരങ്ങളിൽ വിജയവും നേടിക്കൊടുത്തു. എന്റെ രാജ്യത്തിനെതിരായി ഞാൻ എന്തെങ്കിലും ചെയ്‌തെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. ഇന്നല്ലെങ്കിൽ നാളെ എന്റെ രാജ്യത്തിന് എന്നെക്കൊണ്ട് എന്തെങ്കിലും ആവശ്യം വന്നാൽ, അതിപ്പോൾ അതിർത്തി കാക്കാനായാലും, രാജ്യത്തിനുവേണ്ടി ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും' ഹർഭജൻ വ്യക്തമാക്കി.

അഫ്രീദിയുമായുള്ള തന്റെ ബന്ധം അടഞ്ഞ അധ്യായമാണെന്നും ഹർഭജൻ പ്രഖ്യാപിച്ചു: മനുഷ്യത്വത്തിന്റെ പേരിൽ ഒരു മനുഷ്യൻ എന്നോട് സഹായം ചോദിച്ചു, ഞാൻ സഹായിച്ചു. അതാണ് അഫ്രീദിയുടെ വിഷയത്തിൽ സംഭവിച്ചത്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധത്തിലുള്ള സഹകരണത്തിനുമില്ല' ഹർഭജൻ പറഞ്ഞു. അതേസമയം ഷാഹിദ് അഫ്രീദിക്ക് കടുത്ത ഭാഷയിലുള്ള മറുപടിയാണ് മുൻ ഇന്ത്യൻ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീർ നൽകിയത്. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരായ അഫ്രീദിയുടെ പ്രസ്താവനകളെ വിമർശിച്ച ഗംഭീർ, ബംഗ്ലാദേശിന്റെ കാര്യം ഓർമയിലുണ്ടാകണമെന്നും പരിഹസിച്ചു. ഏഴു ലക്ഷത്തോളം വരുന്ന പാക്കിസ്ഥാൻ ആർമിക്ക് പാക്കിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെയും ഗംഭീർ പരിഹസിച്ചു.

അഫ്രിദിയുടെ വീഡിയോയോട് രൂക്ഷമായ ഭാഷയിലാണ് ഗംഭീർ പ്രതികരിച്ചത്. '20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്നാണ് 16 വയസ്സുകാരനായ ഷാഹിദ് അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്വ തുടങ്ങിയവർ ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി ദിവസം വരെ കശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലാദേശ് ഓർയുണ്ടല്ലോ അല്ലേ?' ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

ഷാഹിദ് അഫ്രീദിയുടെ പ്രായവുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉടലെടുത്തിരുന്നു. എല്ലാവരും കരുതുന്നതുപോലെ 1980ൽ അല്ല തന്റെ ജനനമെന്നും 1975ലാണെന്നും അഫ്രീദി ഗെയിം ചെയ്ഞ്ചർ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. 1996ൽ ശ്രീലങ്കയ്‌ക്കെതിരെ നയ്‌റോബിയിൽ 37 പന്തിൽനിന്ന് സെഞ്ചുറി നേടുമ്പോൾ തനിക്ക് 16 അല്ല 19 ആയിരുന്നു പ്രായമെന്നും അഫ്രീദി അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരോക്ഷമായി പരാമർശിച്ചാണ് പതിനാറുകാരൻ അഫ്രീദി എന്ന പ്രയോഗം)

ഇതിന് മുമ്പും ഗംഭീറും അഫ്രിദിയും നേർക്കുനേർ വന്നിരുന്നു. നേരത്തെ, കശ്മീർ വിഷയത്തെച്ചൊല്ലി പലതവണ പരസ്യമായി ഇടഞ്ഞവരാണ് ബിജെപി എംപി കൂടിയായ ഗൗതം ഗംഭീറും ഷാഹിദ് അഫ്രീദിയും. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനു പിന്നാലെ ഇരുവരും നേർക്കുനേരെത്തിയിരുന്നു. അന്ന് വാക്പോരിനിടെ അഫ്രീദിയെ 'പ്രായമായിട്ടും ബുദ്ധി ഉറയ്ക്കാത്ത' ആളായി ചിത്രീകരിച്ച് ഗംഭീർ രംഗത്തെത്തിയത് വിവാദമായി.

'ഇന്ത്യൻ ടീമിൽ താൻ കണ്ട ഏറ്റവും ദുർബലൻ ഗൗതം ഗംഭീറായിരുന്നു'വെന്ന ഇന്ത്യൻ ടീമിന്റെ മുൻ മെന്റൽ കണ്ടിഷനിങ് പരിശീലകൻ പാഡി അപ്ടന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഇതിനെതിരെ അഫ്രീദി തിരിച്ചടിച്ചത്. കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പ്രഖ്യാപനത്തെ അഫ്രീദി പിന്തുണച്ചിരുന്നു. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. പ്രായമിത്രയായിട്ടും അഫ്രീദിയുടെ ബുദ്ധി ഉറയ്ക്കുന്ന ലക്ഷണമില്ലെന്ന പരിഹാസത്തോടെയാണ് ഗംഭീർ ഇതിനോടു പ്രതികരിച്ചത്. അഫ്രീദിയെ സഹായിക്കാൻ പ്രത്യേക കിന്റർഗാർട്ടൻ ട്യൂഷൻ ഏർപ്പെടുത്താമെന്നും ഗംഭീർ പരിഹസിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP