Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ബെന്നാർഘട്ട സർക്കിളിലെ കടയ്ക്കു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നൂറനാട് പണയിൽ കേശവനിവാസിൽ എസ്. ബിനുവിനെ

ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ബെന്നാർഘട്ട സർക്കിളിലെ കടയ്ക്കു മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നൂറനാട് പണയിൽ കേശവനിവാസിൽ എസ്. ബിനുവിനെ

സ്വന്തം ലേഖകൻ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറനാട് പണയിൽ കേശവനിവാസിൽ ശിവദാസിന്റെ മകൻ എസ്. ബിനു(39) വിന്റെ മൃതദേഹമാണ് ബെന്നാർഘട്ട സർക്കിളിലെ കടയ്ക്കുമുന്നിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തിയത്്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിൽനിന്ന് വോട്ടേഴ്‌സ് കാർഡ് ലഭിച്ചതിനെത്തുടർന്ന് അധികൃതർ കർണാടക പ്രവാസി കോൺഗ്രസ് പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിൽനിന്ന് ബന്ധുക്കൾ എത്തിയതിനുശേഷം മൃതദേഹപരിശോധന നടത്തും. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാവൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP