Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉച്ചത്തിലുള്ള ശബ്ദം കേട്ട് പുറത്തേക്കോടിയ റെജിയും ഭാര്യയും കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന പൊന്നോമനയെ; പത്ത് മിനറ്റ് മുമ്പ് ബിസ്‌ക്കറ്റ് വാങ്ങാൻ കടയിലേക്ക് പോയ കിച്ചു പിടഞ്ഞ് മരിച്ചത് അച്ഛനും അമ്മയ്ക്കും മുന്നിൽ

ഉച്ചത്തിലുള്ള ശബ്ദം കേട്ട് പുറത്തേക്കോടിയ റെജിയും ഭാര്യയും കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന പൊന്നോമനയെ; പത്ത് മിനറ്റ് മുമ്പ് ബിസ്‌ക്കറ്റ് വാങ്ങാൻ കടയിലേക്ക് പോയ കിച്ചു പിടഞ്ഞ് മരിച്ചത് അച്ഛനും അമ്മയ്ക്കും മുന്നിൽ

സ്വന്തം ലേഖകൻ

വാകത്താനം: ഒരു പായ്ക്കറ്റ് ബിസ്‌ക്കറ്റ് വാങ്ങാമെന്ന സന്തോഷത്തോടെയാണ് കിച്ചു മുത്തശ്ശിയുടെ കൈ പിടിച്ച് കടയിലേക്ക് പോയത്. അച്ഛനും അമ്മയോടും സന്തോഷത്തോടെ യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അത് വലിയ ഒരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് ആരും അറിഞ്ഞില്ല. 10 മിനിറ്റിനുശേഷം ഉച്ചത്തിലുള്ള ശബ്ദം കേട്ടു പുറത്തേക്കോടിയ റെജിയും ഭാര്യ മിനിയും മൂത്ത മകൻ റോബിനും കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന കിച്ചുവിനെയാണ്. അച്ഛനും അമ്മയ്ക്കും മുന്നിൽ തന്നെ അവൻ പിടഞ്ഞ് ഇല്ലാതായി.

കടയിൽനിന്നു വാങ്ങിയ ചായപ്പൊടിയും ബിസ്‌ക്റ്റും കപ്പയുമടങ്ങിയ പ്ലാസ്റ്റിക് കവർ അടുത്ത് കിടപ്പുണ്ടായിരുന്നു. വീട്ടിൽനിന്നു കഷ്ടിച്ചു 100 മീറ്റർ മാത്രം അകലെയായിരുന്നു പലചരക്കു കട. ചിത്രരചനയിലും നൃത്തത്തിലും മികവു പുലർത്തിയിരുന്നു, കിച്ചു. ടിക്ടോക് വിഡിയോകളും ശ്രദ്ധേയമായിരുന്നു. സ്‌കൂളിനു സമീപത്തെ വീട്ടിൽനിന്ന് ദിവസവും രാവിലെ പത്രങ്ങളെടുത്ത് എല്ലാ ക്ലാസുകളിലും വിതരണം ചെയ്തിരുന്നതു കിച്ചുവാണെന്നു നാലുന്നാക്കൽ സെന്റ് ഏലിയാസ് യുപി സ്‌കൂൾ ഹെഡ് മിസ്ട്രസ് സൂസൻ തോമസ് ഓർക്കുന്നു. റെജിക്കു കൂലിപ്പണിയാണ്. അമ്മ മിനി വീട്ടുജോലിക്കു പോകുന്നുണ്ട്.

കടയിൽനിന്നു സാധനങ്ങൾ വാങ്ങി മുത്തശ്ശിക്കൊപ്പം മടങ്ങിയ കിച്ചുവിനെ ആംബുലൻസ് ഇടിച്ചു വീഴ്‌ത്തുക ആയിരുന്നു.വാകത്താനം തേവരുചിറ വീട്ടിൽ റെജിയുടെയും മിനിയുടെയും മകൻ റോഷൻ എന്ന പത്തു വയസ്സുകാരൻ വീട്ടുകാർക്കെല്ലാം പ്രയപ്പെട്ട കിച്ചുവായിരുന്നു. മുത്തശ്ശി അമ്മിണി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ആംബുലൻസുകൾ തമ്മിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വെയ്റ്റിങ് ഷെഡും വൈദ്യുതപോസ്റ്റും തകർത്ത ശേഷം റോഷനെ ഇടിക്കുകയായിരുന്നു.

തേവരുചിറ ജംക്ഷനിൽ ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. പുതുപ്പള്ളി പാറേട്ട് ആശുപത്രിയുടെ ആംബുലൻസും വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസുമാണ് ഇടിച്ചത്.ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസാണ് കുട്ടിയുടെ മരണത്തിനിടയാക്കിയത്. അപകട സ്ഥലത്തിനു സമീപമാണു റോഷന്റെ വീട്. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP