Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേനൽക്കാലത്ത് ഒളിഞ്ഞിരിക്കുന്ന കൊറോണ വൈറസ് ശൈത്യകാലത്ത് വീണ്ടും ആഞ്ഞടിക്കും; യൂറോപ്പിനെ വിഴുങ്ങാൻ എത്തുന്നത് ഡിസംബറിൽ എങ്കിൽ ദക്ഷിണേന്ത്യ ഉടൻ ഭീഷണിയിലേക്ക്; മഴക്കാല രോഗങ്ങൾ കൊറോണയായി മാറുന്ന ഭീകര നാളുകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ

വേനൽക്കാലത്ത് ഒളിഞ്ഞിരിക്കുന്ന കൊറോണ വൈറസ് ശൈത്യകാലത്ത് വീണ്ടും ആഞ്ഞടിക്കും; യൂറോപ്പിനെ വിഴുങ്ങാൻ എത്തുന്നത് ഡിസംബറിൽ എങ്കിൽ ദക്ഷിണേന്ത്യ ഉടൻ ഭീഷണിയിലേക്ക്; മഴക്കാല രോഗങ്ങൾ കൊറോണയായി മാറുന്ന ഭീകര നാളുകൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വേനലിന്റെ കാഠിന്യത്തിൽ നിന്നൊഴിവാക്കാൻ ഒരുപക്ഷെ ഒരു ഇടവേളയെടുക്കുന്ന സാർസ്-കോവിഡ്-2 വൈറസ് ശീതകാലത്തിന്റെ വരവോടെ പൂർവ്വാധികം ശക്തിയായി തിരിച്ചടി തുടങ്ങിയേക്കാമെന്ന് ലോകാരോഗ്യ സംഘടനയിലെ പ്രമുഖനായ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകുന്നു. യൂറോപ്യൻ മേഖലയുടെ ഡയറാക്ടർ ആയ ഡോ. ഹാൻസ് ക്ലൂഗ് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല, കാലാവസ്ഥ മാറ്റത്തിനനുസരിച്ചെത്തുന്ന ഫ്ളൂ പോലുള്ള മറ്റ് അസുഖങ്ങളുമായി ബന്ധപ്പെട്ടും കോവിഡ് ബാധ ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു.

48 ലക്ഷത്തോളം പേർ കോവിഡ് ബാധിതരായിരിക്കുന്ന സഹചര്യത്തിൽ ഈ വാക്കുകൾക്ക് ഒരുപാട് പ്രസക്തിയുണ്ട്. രോഗവ്യാപനത്തിന്റെ തോത് ഒരല്പ കുറഞ്ഞുവരുന്ന ഈ വേനൽക്കാലം അരോഗ്യ മേഖലയെ ശക്തിപ്പെടുത്തുവാനുള്ള തയ്യാറെടുപ്പുകൾക്കായി ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയാണ് ഈ വാക്കുകൾ എടുത്തു കാണിക്കുന്നത്. ആശുപത്രി കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവയുടെ എണ്ണം വർദ്ധിപ്പിക്കുകയും, ആരോഗ്യ പ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും മറ്റും സംഭരിക്കുകയും ചെയ്യുവാനായി ഈ ചെറിയ ഇടവേള ഉപയോഗിച്ചേ മതിയാകൂ. അതായത്, ഇപ്പോൾ കൊറോണയെ തുരത്താനായാലും അത് ആഘോഷിക്കുവാനുള്ള സമയമായിട്ടില്ല എന്ന് ചുരുക്കം.

ഇന്ന് ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 170 മരണങ്ങൾ മാത്രമാണ്. തീർച്ചയായും ഗ്രാഫിൽ കൊറോണാചാപം താഴേക്ക് വരാൻ തുടങ്ങി എന്നതിന്റെ സൂചന തന്നെയാണിത്. ഈ ദുരന്തം ആഴത്തിൽ അനുഭവിക്കേണ്ടിവന്ന ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളും കൊറോണയുടെ വ്യാപനം തടയുന്നതിൽ വിജയത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇത് മഹാവ്യാധിയുടെ അവസാനം കുറിക്കുന്നു എന്നല്ല അർത്ഥമാക്കേണ്ടത് എന്നാണ് ഡോ. ക്ലൂഗ് പറയുന്നത്. കൊറോണയുടെ ആദ്യതരംഗത്തിലെ അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട്, പൊതു ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരിക്കണം ഇപ്പോൾ ചിന്തിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മുൻപ് ലോകത്തെ പിടിച്ചുകുലുക്കിയ സ്പാനിഷ് ഫ്ളൂ വന്നത് മൂന്നു തവണയായിട്ടായിരുന്നു. 1918 ലെ വസന്തകാലത്തും 1918 ലെ തന്നെ ശരത്ക്കാലത്തും പിന്നെ 1919 ലെ ശൈത്യകാലത്തും. മൂന്നു തവണയായി ഏകദേശം 50 ദശലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് ഈ മഹാവ്യാധി കവർന്നത്. ആദ്യത്തെ വരവിൽ ഏറ്റവു കൂടുതൽ മരണമടഞ്ഞത് പ്രായമേറിയവരായിരുന്നു. ഈ വരവിനെ ഒരു പരിധിവരെ തടയാനായതിന്റെ സന്തോഷത്തിൽ ഒരല്പം അശ്രദ്ധകാട്ടിയപ്പോഴായിരുന്നു രണ്ടാം വരവ്.

മ്യുട്ടേഷന് വിധേയനായ വൈറസ് ഇക്കുറി കഴിഞ്ഞ തവണത്തേക്കാൾ മാരകമായിരുന്നു. കൂടുതൽ ആരോഗ്യമുള്ള ചെറുപ്പക്കാരിലായിരുന്നു മരണനിരക്ക് ഇത്തവണ കൂടുതൽ. ഈ വരവിനേയും ഒരു പരിധിവരെ തടുത്തപ്പോഴായിരുന്നു തൊട്ടടുത്ത ശൈത്യകാലത്ത് ആസ്ട്രേലിയയിൽ ഈ വൈറസ് തലപൊക്കിയത്. പിന്നീടത് ലോകം മുഴുവൻ വ്യാപിക്കുകയായിരുന്നു. രണ്ടാം വരവിനോളം മാരകമല്ലായിരുന്നു എങ്കിലും, ആദ്യവരവിനേതിലേക്കാൽ മരണസംഖ്യ കൂടുതലായിരുന്നു മൂന്നാം വരവിൽ.പിന്നീട് 1920 ൽ ഒരു നാലാം വരവ് വന്നെങ്കിലും അത് ചില പ്രദേശങ്ങളിൽ മാത്രമായി ചുരുങ്ങിയതിനാൽ ഏറെ മരണങ്ങൾ ഉണ്ടായില്ല.

മഹാവ്യാധികളുടെ വ്യാപന ഘടനയും ചരിത്രവും പഠിക്കുന്നതൊരു ശാസ്ത്രജ്ഞരും യോജിക്കുന്ന ഒരു വസ്തുതയാണ് കൊറോണയുടെ രണ്ടാം വരവ്. യൂറോപ്പിൽ രണ്ടാം വരവ് പ്രതീക്ഷിക്കുന്നത് നവംബറിൽ ആരംഭിക്കുന്ന ശൈത്യകാലത്താണെങ്കിൽ ഇന്ത്യയിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ രണ്ടാം വരവിന് കാലതാമസമില്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. ഇവിടെ പകർച്ചവ്യാധികളും മറ്റ് അനുബന്ധരോഗങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മഴക്കാലത്താണ്. തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ കൃത്യസമയത്ത് തന്നെ എത്തിച്ചേരുമെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആവശ്യമായ തയ്യാറെടുപ്പുകൾക്ക് ഇനി ഏറെ സമയമില്ലെന്നർത്ഥം.

നിപ്പയും ഡെങ്കുവുമൊക്കെ പതിവ് സന്ദർശനത്തിനെത്തുന്ന കാലവർഷമെത്താറാകുമ്പോൾ, കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈ യുദ്ധത്തിൽ ഇരട്ടപോർമുഖം തുറക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കൊറോണയ്ക്കെതിരെയുള്ള യുദ്ധം തുടരുമ്പോൾ തന്നെ, ഉടനെ വരാനിരിക്കുന്ന ഈ കൊലയാളി വൈറസിന്റെ രണ്ടാം വരവിനെ തടയാനുള്ള മുൻകരുതലുകളും എടുക്കണം. മറ്റ് പകർച്ചവ്യാധികൾക്കും, മഴക്കാല രോഗങ്ങൾക്കുമൊപ്പം കൊറോണയെത്തിയാൽ അതിന്റെ പ്രഹരശേഷി എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP