Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉംപുൻ ചുഴലിക്കാറ്റ് ഉടൻ തീരം തൊടും; ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നു: ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറും

ഉംപുൻ ചുഴലിക്കാറ്റ് ഉടൻ തീരം തൊടും; ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും 11 ലക്ഷം ജനങ്ങളെ ഒഴിപ്പിക്കുന്നു: ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊറോണ വൈറസിനെ നേരിടാൻ അതീവ ജാഗ്രത പുലർത്തി ജനം വീട്ടിലിരിക്കുമ്പോൾ ഇന്ത്യയെ പിടിച്ചു കുലുക്കാൻ ഉംപുൻ ചുഴലിക്കാറ്റ് വരുന്നു. അടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതീതീവ്രമാകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ലക്ഷം ജദനങ്ങളെ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നും ഒഴിപ്പിക്കേണ്ടി വരുമെന്ന് സർക്കാർ വ്യക്തമാക്കി.അതിനായി ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഒഡീഷ, ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപ് എന്നിവയുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും അറിയിച്ചു. വ്യാപകമായി ആളുകളെ ഒഴിപ്പിക്കേണ്ടി വന്നാൽ അത് വൻ പ്രത്യാഘാതം സൃഷ്ടിച്ചേക്കാം എന്ന ഭയവും നിലനിൽക്കുന്നുണ്ട്. തെക്ക് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അടുത്ത 12 മണിക്കൂറിൽ വേഗത കുറച്ച് നീങ്ങുന്ന ഉംപുൻ ബംഗാളിലെ ദിഗ ബംഗ്ലാദേശിലെ ഹാത്തിയ ദ്വീപുകളിലൂടെ വേഗത കൂട്ടി മെയ്‌ 20ന് ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കും. ഒഡീഷ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ മേഖലകളിൽ മെയ്‌ 18ന് ശക്തമായ മഴയും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ചെറിയ തോതിൽ മഴയ്ക്കും സാധ്യതയുണ്ട്. മെയ്‌ 19ന് മഴ അതിശക്തമായേക്കും. ഇരുപതോടെ ഒഡീഷയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഒഡീഷ - പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ അതിജാഗ്രത തുടരുകയാണ്. തീരമേഖലയിലുള്ളവരെ ഒഴിപ്പിക്കുന്നു. ദുരന്തനിവാരണസേനയുടെ 20 സംഘങ്ങളെ ഒഡിഷയിൽ വിന്യസിച്ചു. 685 അംഗ സേനയെ ബംഗാളിൽ നിയോഗിച്ചു. പ്രത്യേക ശ്രമിക് ട്രെയിനുകൾ റദ്ദാക്കി.

അപായ സാധ്യത മേഖലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റി. ഉംപുൺ പ്രഭാവത്തിൽ കിഴക്കൻ തീര സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഛത്തീസ്‌ഗഡിലും തെലങ്കാനയിലും മഴയിലും കാറ്റിലും നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റ് ദിശ മാറുന്നതോടെ കേരളത്തിലും മഴ കനക്കാനിടയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP