Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധ്യപ്രദേശിൽ നിന്നും മൂന്നംഗ കുടുംബം നാട്ടിലെത്തി; കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനുള്ള നടപടിയിൽ എതിർപ്പുമായി നാട്ടുകാർ; ഒടുവിൽ പഞ്ചായത്ത് ക്രമീകരിച്ച നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് പൊലീസെത്തി

മധ്യപ്രദേശിൽ നിന്നും മൂന്നംഗ കുടുംബം നാട്ടിലെത്തി; കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിൽ ആക്കാനുള്ള നടപടിയിൽ എതിർപ്പുമായി നാട്ടുകാർ; ഒടുവിൽ പഞ്ചായത്ത് ക്രമീകരിച്ച നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത് പൊലീസെത്തി

എസ് രാജീവ്‌

തിരുവല്ല: മധ്യപ്രദേശിൽ നിന്നും സ്വദേശത്തേക്ക് മടങ്ങിയെത്തിയ മൂന്നംഗ കുടുംബത്തെ കുടുംബ വീട്ടിൽ ഗാർഹിക നിരീക്ഷണത്തിലാക്കാനുള്ള നടപടി പ്രദേശവാസികൾ ചേർന്ന് തടഞ്ഞു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവർ ഇടപെട്ടിട്ടും ഫലം കാണാഞ്ഞതിനെ തുടർന്ന് സംഭവത്തിൽ തിരുവല്ല പൊലീസ് ഇടപെട്ടു. തുടർന്ന് മൂന്നംഗ കുടുംബത്തെ ഗ്രാമ പഞ്ചായത്ത് സജ്ജീകരിച്ച പെരുംതുരുത്തിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തിരുവല്ല പെരിങ്ങര പഞ്ചായത്തിൽ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന തണുങ്ങാട് ഭാഗത്തായിരുന്നു സംഭവം. മധ്യപ്രദേശിലെ ഉജ്ജയിനിയിൽ നിന്നും ഞായറാഴ്ച ഉച്ചയോടെ എത്തിയ അഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബത്തെ ഗാർഹിക നിരീക്ഷണത്തിലാക്കാനുള്ള നടപടിയാണ് പ്രദേശവാസികൾ ചേർന്ന് തടഞ്ഞത്. മൂവരും കോവിഡ് ബാധിത പ്രദേശത്തു നിന്നും എത്തിയവരാണെന്ന തരത്തിൽ പ്രചരിച്ച അഭ്യൂഹങ്ങളാണ് പ്രദേശ വാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

ഏറെ നേരം നീണ്ട തർക്കങ്ങൾക്കൊടുവിൽ വൈകിട്ട് 5 മണിയോടെ പെരുംതുരുത്തി മെഡിസിറ്റിയിൽ ഏർപെടുത്തിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായി പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ ജോസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP