ലോക്ക് ഡൗൺ താറുമാറാക്കിയത് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ; ഇതിൽ 32 കോടിയും ഇന്ത്യയിലാണ്; കേരളത്തിൽ ഏകദേശം 75 ലക്ഷത്തോളം; പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്; ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്; വിദ്യാഭ്യാസം ഓൺലൈൻ ആകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ? മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ലോക്ക് ഡൗൺ ലോകത്തെവിടെയും വിദ്യാഭ്യാസ രംഗത്തെ താറുമാറാക്കിയിരിക്കയാണ്. UNESCO യുടെ കണക്കനുസരിച്ച് 154 കോടി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്. ഇതിൽ 32 കോടിയും ഇന്ത്യയിലാണ്. കേരളത്തിൽ ഈ സംഖ്യ എത്ര വരും, 75 ലക്ഷം ?
ലോക്ക് ഡൗൺ തുടങ്ങിയത് കേരളത്തിലെ അക്കാദമിക്ക് വർഷത്തിന്റെ അവസാനമാസമായ മാർച്ചിൽ ആയതിനാലും ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ജീവൽ ഭയമാണ് മുന്നിട്ട് നിന്നത് എന്നതിനാലും ഈ വിഷയത്തിൽ ഇപ്പോൾ കോഴ്സുകളുടെ അവസാനവർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും അല്ലാതെ അത്രയധികം ആശങ്ക ഉണ്ടായില്ല. ഒന്ന് രണ്ടു കർവുകൾ ഫ്ളാറ്റാക്കി കൊറോണയെ കേരളം പിടിച്ചു കെട്ടി എന്ന ആത്മവിശാസം വന്നതോടെ, നമ്മുടെ പുതിയ അധ്യയനവർഷം തുടങ്ങുന്ന ജൂൺ ഒന്ന് അടുത്തുവരുന്നതോടെ കാര്യങ്ങൾ മാറുകയാണ്. ഇപ്പോൾ സ്കൂൾ കോളേജ് സംവിധാനങ്ങളും അദ്ധ്യാപകരും മാതാപിതാക്കളും വിദ്യാർത്ഥികളുമെല്ലാം എങ്ങനെയാണ് വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ്, ആശങ്കപ്പെടുകയാണ്.
തൽക്കാലം ഓൺലൈനിലേക്ക് ചുവടുമാറുക, ബാക്കി പിന്നെ കാണാം എന്നൊരു മനോഭാവത്തിലാണ് ലോകമെന്പാടും കാര്യങ്ങൾ നീങ്ങുന്നത്. ജനീവയിലെ ഇന്റർനാഷണൽ സ്കൂളിൽ ഓൺലൈനിൽ പഠനം ആരംഭിച്ചു കഴിഞ്ഞു. അടുത്ത അധ്യയന വർഷം തുടങ്ങുന്നത് വരെ (സെപ്റ്റംബർ ഒന്ന്) കാര്യങ്ങൾ ഇങ്ങനെ തന്നെ പോകട്ടെ എന്നാണ് ഇവിടുത്തെ തീരുമാനം.
എന്നാൽ ലോകത്തെല്ലായിടത്തും ഇതത്ര എളുപ്പമല്ല. ഓൺലൈൻ ടീച്ചിങ്ങ് നടത്താനും അത് വീട്ടിലിരുന്ന് കാണാനുമുള്ള കന്പ്യൂട്ടർ/ടാബ്ലെറ്റ് സംവിധാനങ്ങൾ കേരളത്തിൽ എല്ലവർക്കും ഉണ്ടായി എന്ന് വരില്ല, ഇന്റർനെറ്റിന്റെ പ്രശ്നങ്ങളുമുണ്ട്. ക്ളാസുകൾ ടെലിവിഷനിൽ ആക്കാം എന്നുവച്ചാൽ ഒരു ചാനലിൽ ഒരു ദിവസം ഏതൊക്കെ ക്ളാസ്സുകളിൽ ഏതൊക്കെ വിഷയങ്ങൾ പഠിപ്പിക്കാൻ പറ്റും എന്നതിന് പരിമിതികളുണ്ട്. അഭ്യസ്തവിദ്യരായ മാതാപിതാക്കളുടെ കുട്ടികൾക്ക് ഓൺലൈൻ പഠനം കഴിഞ്ഞാൽ കൂടുതൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ അവരുണ്ട്, മറ്റുള്ളവർക്ക് അത് സാധിക്കില്ല. അങ്ങനെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം വലിയ ബുദ്ധിമുട്ടുണ്ടാക്കും, സമൂഹത്തിലുള്ള ഉച്ചനീചത്വങ്ങൾ ഡിജിറ്റൽ ആപ്പ് കൊണ്ട് കൂടുതൽ വലുതാകുകയും ചെയ്യും.
ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും തൽക്കാലം മറ്റൊരു മാർഗ്ഗമില്ല. ഉള്ള പരിമിതമായ സംവിധാനങ്ങൾ ഉപയോഗിച്ച് അദ്ധ്യാപകരും വിദ്യാർത്ഥികളും ഓൺലൈനിലേക്ക് ചുവടുമാറുകയാണ്. ഇപ്പോൾ നടക്കുന്ന വെബ്ബിനാർ വിപ്ലവം അതിന്റെ മുന്നോടിയാണ്.
വ്യക്തിപരമായി എനിക്കിത് വലിയ വിഷമമുണ്ടാക്കുന്ന കാര്യമാണ്. വിദ്യാഭ്യാസം ഓൺലൈൻ ആകാൻ പോവുകയാണെന്നും കേരളത്തിന് അതിന് മുൻകൈ എടുക്കാമെന്നും ഞാൻ പറഞ്ഞു തുടങ്ങിയത് 2013 ലാണ്. 2014 ജനുവരിയിൽ തിരുവനന്തപുരത്ത് കേരള ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടന്ന, International Meet on Trannsational Education നടത്താൻ അന്ന് ഹയർ എഡ്യൂക്കേഷൻ കൗൺസലിന്റെ തലപ്പത്തുള്ള അംബാസഡർ ശ്രീനിവാസനോടൊപ്പം ഞാൻ മുൻകൈ എടുത്തിരുന്നു. വിദ്യഭ്യാസം ഓൺ ലൈൻ ആക്കുന്നതിനെ പറ്റിയും സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം സാർവ്വ ത്രികമാക്കുന്നതിനെ പറ്റിയും ഒക്കെ കൃത്യമായ നിർദ്ദേശങ്ങൾ സർക്കാരിനും യൂണിവേഴ്സിറ്റികൾക്കും വിദ്യാർത്ഥികൾക്കും മുന്നിൽ വെച്ചിരുന്നു. സമ്മേളനം പാസാക്കിയ Thiruvananthapuram Declaration on Trannsational Education ഇന്നെടുത്ത് വായിക്കുന്പോൾ എത്രമാത്രം ഫ്യൂച്ചറിസ്റ്റിക് ആയിരുന്നു എന്ന് തോന്നും. അതിലെ പ്രസക്ത ഭാഗങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
Requests..
The student community across the world to urgently take note of the rapidly changing scenario of technology-enabled higher education and new trends in trannsational education and to supplement their learning opportunities regardless of their country, language, age and educational background.
The teaching community across the world to proactively consider the opportunities and challenges posed by technology-enabled trannsational education and harness the potential to supplement and improve their own teaching approaches but alos contribute to global learning.
Academic policy makers in all countries to urgently take note of the rapidly evolving scenarios of technology-enabled trannsational education, such as MOOC, and formulate national policy regimes, including on quality control, which will ensure that the positive effects of this new trend is maximized.
Universities and other academic institutions around the world, including those in the developing world, to evaluate the new technologies of course delivery being promoted by trannsational education with a view to harness the positive features of the new development to improve academic quality in their institution.
Government and other regulatory bodies to provide flexibility to academic institutions to engage in curriculum development, pedagogy and international collaboration
Universities and Engineering Colleges, to consider the potential of MOOC and flipped classrooms to supplement the current training approaches especially in topics where there is severe shortage of qualified faculty.
മൊത്തം ഡിക്ലറേഷനും കോൺഫറൻസിന്റെ റിപ്പോർട്ടും ഒന്നാമത്തെ ലിങ്കിൽ ഉണ്ട്.
ഇതും പതിവ് പോലെ ഷെൽഫിൽ ഉറങ്ങി.
പക്ഷെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യത മനസ്സിലാക്കിയിരുന്നതിനാൽ ഞാൻ ഈ വിഷയം ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലും അവതരിപ്പിച്ചിരുന്നു. ദുരന്ത ലഘൂകരണവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ ഒരു ഓൺലൈൻ കോഴ്സ് (MOOC) 2015 ൽ നടത്തി. 183 രാജ്യങ്ങളിൽ നിന്നുമായി 12000 പേർ അതിൽ പങ്കെടുത്തു. കേരളത്തിൽ നിന്നും ധാരാളം പേർ അതിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടിയിരുന്നു. ഇന്നിപ്പോൾ യാത്രകൾ അസാധ്യമായ സാഹചര്യത്തിൽ ഒരു സ്വിച്ച് ഇടുന്ന ലാഘവത്തോടെ ക്ലാസ് റൂമിൽ നിന്നും പഠനം ഓൺലൈൻ ആക്കാൻ ഞങ്ങൾക്ക് സാധിക്കുന്നത് ഇത്തരത്തിലുള്ള പരിശീലനം കൊണ്ടാണ്.
ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഒരു breakdown ഉണ്ടാകുന്പോൾ ആണ് പലപ്പോഴും breakthrough ഉണ്ടാകുന്നത് എന്ന് പറഞ്ഞത് അരുൺ ഷൗരിയാണ്. ഇന്ത്യയിൽ ഇപ്പോൾ ആ breakdown-breakthrough കാലമാണ്. ഇതെങ്ങനെ നന്നായി ഉപയോഗിക്കാം എന്നതിലാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്. നമ്മുടെ സ്കൂൾ തലത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനം ഒരു പരിധി വരെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. സ്വന്തമായ വിദ്യാഭ്യാസ ചാനൽ അവർക്കുണ്ട്. പക്ഷെ പൊതുവിദ്യാഭ്യാസത്തിന് പുറത്തുള്ള സ്കൂളുകൾ, യൂണിവേഴ്സിറ്റികൾ, മറ്റ് അധ്യയന സ്ഥാപനങ്ങൾ ഇവരൊന്നും ഓൺലൈൻ ക്ളാസുകൾക്കായി ഒട്ടും തയ്യാറെടുത്തിട്ടില്ല. എന്നിട്ടും എല്ലാ പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട് അവരും പുതിയ സാഹചര്യത്തോടും സാങ്കേതിക വിദ്യകളോടും ഒരേ സമയം മല്ലടിക്കാൻ തയ്യാറെടുക്കുകയാണ്. കോടിക്കണക്കിന് രൂപ മുടക്കി സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത ക്ലാസുകളുമായിട്ടാണ്, ഒരു പവർപോയിന്റുമായി ഓൺലൈൻ ക്ളാസ് നടത്താൻ എത്തുന്ന നാട്ടിലെ സ്കൂളിലെയോ കോളേജിലെയോ അദ്ധ്യാപകരെ വിദ്യാർത്ഥികളും മാതാപിതാക്കളും താരതമ്യപ്പെടുത്തുന്നത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ എല്ലായിടത്തു നിന്നും ഇത്തരത്തിൽ പരാതികൾ പലത് വന്നു കഴിഞ്ഞു. കുറച്ചു ന്യായം, കൂടുതൽ അന്യായം.
ഈ സാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസ സംവിധാനവുമായി കഴിഞ്ഞ എട്ടു വർഷത്തെ പരിചയം വെച്ച്, അദ്ധ്യാപകർക്കും കുട്ടികൾക്കും കുറച്ചു പാഠങ്ങൾ ഞാൻ വരും ദിവസങ്ങളിൽ പങ്കുവെക്കാൻ പോവുകയാണ്. ലേഖനങ്ങളായും വെബ്ബിനാർ ആയും അവ ഉണ്ടാകും. കൂടാതെ ഈ വിഷയത്തിൽ കുട്ടികളുടെ, പ്രത്യേകിച്ചും സ്കൂൾ കുട്ടികളുടെ, മാതാപിതാക്കളേയും കുറച്ചു ബോധവൽക്കരിക്കാനുണ്ട്. അതിന് പ്രത്യേക സെഷൻ ഉണ്ടാകും. ഈ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകേണ്ടത് വിദ്യാഭ്യാസ വകുപ്പും യൂണിവേഴ്സിറ്റികളുമാണ്, അവർക്കുള്ള നിർദ്ദേശങ്ങൾ നേരിട്ട് നൽകും.
എന്റെ വായനക്കാരിൽ ഉള്ള അദ്ധ്യാപകർ ഈ വിഷയത്തിൽ എന്ത് കാര്യങ്ങളിൽ ആണ് നിങ്ങൾക്ക് കൂടുതൽ സംശയങ്ങളും ആശങ്കകളും ഉള്ളത് എന്ന് പങ്കുവച്ചാൽ അവ വെബ്ബിനാറിൽ കവർ ചെയ്യാം.
നിങ്ങളുടെ സുഹൃത്തുക്കളിൽ അദ്ധ്യാപകർ ഉണ്ടെങ്കിൽ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്യണം പ്ലീസ്...
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍