Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണിയെടുത്ത കൂലി കിട്ടണം എന്നാവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ; ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ; രാത്രിയിലും ഉപരോധം തുടർന്നതോടെ വാടകവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന കരാറുകാരൻ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി; ക്വാറന്റീൻ ലംഘിച്ചതിന് കരാറുകാരന്റെ പേരിൽ കേസെടുത്തു പൊലീസും

പണിയെടുത്ത കൂലി കിട്ടണം എന്നാവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ; ഒരു ലക്ഷത്തിലേറെ രൂപ ലഭിക്കാനുണ്ടെന്ന് തൊഴിലാളികൾ; രാത്രിയിലും ഉപരോധം തുടർന്നതോടെ വാടകവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന കരാറുകാരൻ പരാതിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി; ക്വാറന്റീൻ ലംഘിച്ചതിന് കരാറുകാരന്റെ പേരിൽ കേസെടുത്തു പൊലീസും

എസ് രാജീവ്‌

തിരുവല്ല: കൂലി കുടിശ്ശിക ആവശ്യപ്പെട്ട് കരാറുകാരന്റെ വീട്ടിൽ ഉപരോധ സമരവുമായി ഇതര സംസ്ഥാനക്കാരായ കെട്ടിട നിർമ്മാണ തൊഴിലാളികൾ. പ്രതിഷേധത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണ് തൊഴിലാളിക്ക് പരിക്ക്. പ്രതിഷേധവുമായി തൊഴിലാളികൾ എത്തിയതറിഞ്ഞ് ഗാർഹിക നീരീക്ഷണത്തിലുള്ള കരാറുകാരൻ ക്വാറന്റീൻ ലംഘിച്ച് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തി.

ക്വാറന്റീൻ ലംഘിച്ചാണ് കരാറുകാരൻ എത്തിയെതെന്ന് വൈകിയറിഞ്ഞ പൊലീസ് ക്വാറന്റീൻ ലംഘനത്തിനെതിരെ കരാറുകാരെനെതിരെ കേസും എടുത്തു. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശിയായ ശേഖർ എന്ന പൊതുമരാമത്ത് നിർമ്മാണം അടക്കം ഏറ്റെടുത്ത് നടത്തുന്ന കരാറുകാരന്റെ ഉടമസ്ഥതയിലുള്ള പെരിങ്ങരയിലെ വീട്ടിലാണ്
നിർമ്മാണ തൊഴിലാളികൾ ഉപരോധം തീർത്തത്. പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ജുദ്ദാ ബാൻ മൊണ്ടാലിനാണ് പ്രതിഷേധത്തിനിടെ പകലാണ് ജുദ്ദാ ബാനിന്റെ തലയിൽ മരക്കൊമ്പ് വീണ് പരിക്കേറ്റത്.

ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരാറുകാരന്റെ തൊഴിലാളികളായ 15 പേരാണ് കൂലിക്കുടിശികയ്ക്കായി പ്രതിഷേധം ഉയർത്തിയത്. പെരിങ്ങരയിലെ കരാറുകാരന്റെ വീട്ടിൽ ശനിയാഴ്ചയാണ് പതിനഞ്ചോളം തൊഴിലാളികൾ പ്രതിഷേധവമായി എത്തിയത്. കരാറുകാരന്റെ സൂപ്പർവൈസറാണ് വീട്ടിൽ താമസം. കൂലിയിനത്തിൽ എല്ലാവർക്കുമായി ഒരുലക്ഷത്തിൽപ്പരം രൂപ ലഭിക്കാനുള്ളതായാണ് തൊഴിലാളികൾ പരാതി. രാത്രിയിലും ഇവർ ഈ വീട്ടിൽ തന്നെ തുടർന്നു.

ലോക്ഡൗണിനിടെ തമിഴ്‌നാട്ടിൽ പോയ കരാറുകാരൻ 10 ദിവസം മുമ്പ് മടങ്ങിയെത്തി കറ്റോട് വാടകവീട്ടിൽ ക്വാറന്റീനിൽ കഴിയുകയായായിരുന്നു. തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയതറിഞ്ഞാണ് കരാറുകാരനായ ശേഖർ തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതിയുമായി നേരിട്ട് എത്തിയത്. ഇയാൾ പരാതി നൽകി മടങ്ങി മണിക്കൂറുകൾക്ക് ശേഷമാണ് ഗാർഹിക നിരീക്ഷണത്തിലുള്ളയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.

ഇതോടെയാണ് ക്വാറന്റീൻ ലംഘിച്ചതിന് ഇയാളുടെ പേരിൽ തിരുവല്ല പൊലീസ് കേസെടുത്തത്. പൊതുമരാമത്ത് വകുപ്പിൽ നിന്നടക്കം മൂന്ന് കോടി രൂപയോളം തനിക്ക് ലഭിക്കാനുള്ളതായും പണം ലഭിക്കുന്ന മുറയ്ക്ക് തൊഴിലാളികളുടെ പണം കൊടുത്തുതീർക്കാമെന്നാണ് ഇയാൾ പൊലീസിൽ അറിയിച്ചിരിക്കുന്നത്. ഇതിനിടെ തൊഴിലാളികൾ കരാറുകാരന്റെ പെരിങ്ങരയിലെ വീട്ടിൽ ഉപരോധം തുടരുകയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP