Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡി.വി.ഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന കമ്പനിയായി തുടങ്ങി 18.2 കോടി ഉപഭോക്താക്കൾ ഉള്ള നെറ്റ്ഫ്ളിക്സ്; 16കോടി പ്രേക്ഷകരുള്ള ആമസോൺ പ്രൈം; ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ, സീ 5, സൺ നെസ്റ്റ് എന്നിവതൊട്ട് മനോരമ മാക്സവരെ; മലയാള സിനിമയ്ക്കുവരെ പ്രതീക്ഷയായിരുക്കുന്ന ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ പരിചയപ്പെടാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡിൽ എല്ലാം അടച്ചുപൂട്ടിയപ്പോൾ ലോകത്ത് പ്രധാന വിനോദ ഉപാധിയായി ജനം കണ്ടത് ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെ ആയിരുന്നു. മലയാളത്തിൽ അടക്കം ഇപ്പോൾ സിനിമകൾ ഒ.ടി.ടി എന്ന് വിളിക്കുന്ന ഓവർ ദ ടോപ്പ് പ്ലാറ്റ്ഫോമുകളെ പ്രയോജനപ്പെടുത്തുകയാണ്. വിജയ്ബാബു നിർമ്മിച്ച് ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' എന്ന ചിത്രം ഇങ്ങനെ റിലീസ് ചെയ്യാൻ തീരുമാനിച്ചതോടെ അത് തീയേറ്ററുകളെ തകർക്കും എന്ന് പറഞ്ഞ് സിനിമാ സംഘടകൾ വൻ പ്രതിഷേധവും ഉയർത്തിയിരുന്നു. ഇതിന് മറുപടിയായി വിജയ്ബാബു പറഞ്ഞത് മലയാള സിനിമ മാറേണ്ടത് അനിവാര്യമാണെന്നാണ്. ലൈവ് സ്ട്രീമിങ്ങ് പ്ലാറ്റ്ഫോമുകളെക്കുറിച്ച് പഠിച്ചാൽ അത് ശരിയാണെന്ന് തോന്നിപ്പോകും. കാരണം കോടിക്കണക്കിന് ഉപഭോക്താക്കൾ ഉള്ള ഒരു വൻ ബിസിനസ് ആണ് അത്. ഇതു സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച പരോഗമിക്കയാണ്. നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെയാണ്.

മാറുന്ന സിനിമാസ്വാദനവും ഓൺലൈൻ ചാനലുകളും

ഒരു സിനിമയെ അതിന്റെ പരിപൂർണ സംതൃപ്തിയിൽ ആസ്വദിക്കണം എങ്കിൽ തിയറ്ററിൽ തന്നെ കാണണം എന്ന പക്ഷക്കാർ ആണ് നമ്മളിൽ ഭൂരിപക്ഷവും. പണ്ട് കാലത്ത് ഒരു സിനിമ ആസ്വദിക്കുക എന്ന് പറയുമ്പോൾ തിയറ്റർ തന്നെ ആയിരുന്നു ആശ്രയവും. പക്ഷെ കാലങ്ങൾ പോയപ്പോൾ VHS ടേപ്പുകളിൽ ആയി സിനിമകൾ നമ്മുടെ അടുത്തേക്ക് വന്നു, പിന്നീട് അത് CD, DVD, Blue Ray, എന്നിങ്ങനെ പലതും ആയി മാറിയെങ്കിലും പരിപൂർണ സിനിമാസ്വാദനത്തിന്റെ അവസാന വാക്ക് ആയി തിയറ്ററുകൾ അപ്പോഴും നില കൊണ്ടു. പക്ഷെ വേഗതയേറിയ ഇന്റർനെറ്റ് സേവനവും അതിനെ തുടർന്നു കടന്നു വന്ന OTT അഥവാ Over The Top പ്ലാറ്റ് ഫോം അൽപം കൂടി വ്യക്തമായി പറഞ്ഞാൽ ഓൺ ലൈൻ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ആസ്വാദനത്തിന്റെ വലിയൊരു ലോകം തന്നെ പ്രേക്ഷകന് മുന്നിൽ തുറക്കുകയും ജനപ്രിയ സിനിമകളും, സീരീസുകളും തങ്ങളുടെ ആവശ്യാനുസരണം എടുക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ പ്രേക്ഷകന്റെയും ആസ്വാദന നിലവാരം വ്യത്യസ്തപ്പെട്ടു തുടങ്ങി. കഴിഞ്ഞ 3 - 4 വർഷം കൊണ്ട് ആണെന്നോ അല്ലെങ്കിൽ ജിയോയുടെ വരവോടെ ആണെന്നോ പറയാം ഇന്ത്യയിൽ ഓൺലൈൻ സ്ട്രീമിങ് കമ്പനികൾ ഇത്ര കണ്ട് പേരെടുത്തു തുടങ്ങിയത്.

കൊറോണ എന്ന ഭീകരൻ ലോകം കീഴടക്കിയതിനെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ ലോകത്താകമാനം ഉള്ള OTT ഉപഫോക്താക്കളിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടാക്കിയിരിക്കുന്നത്. നീണ്ടു പോകുന്ന തിയറ്ററിൽ അടച്ചിടിലുകളും പുതിയ റിലീസ് സിനിമകൾ OTT പ്ലാറ്റ്‌ഫോമുകളിൽ കൂടി റിലീസ് ചെയ്യാൻ ചില നിർമ്മാതാക്കൾ തീരുമാനിക്കുകയും ചെയ്തത് മറ്റ് വിവാദങ്ങൾക്കും തിരി തെളിച്ചിരുന്നു. ലോകത്താകമാനം ചെറുതും വലുതും ആയ 200 ഓളം OTT പ്ലാറ്റുഫോമുകൾ നിലവിൽ ഉണ്ട്. ഇതിൽ 42 എണ്ണത്തോളം ആണ് ഇന്ത്യയിൽ സർവീസ് നടത്തുന്നത് അതിൽ തന്നെ ഇന്ത്യൻ കമ്പനികൾ മാത്രം ഏകദേശം 32 ഓളം ഉണ്ട്. അതിൽ ഏറ്റവും ജനപ്രിയം ആയതും മികച്ചതും ആയ ചില പ്ലാറ്റുഫോമുകളെ പരിചയപ്പെടാം. ഈ OTT പ്ലാറ്റ്ഫോമുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിലും, സ്മാർട്ട് ടീവിയിലും കൂടാതെ ആമസോൺ ഫയർ സ്റ്റിക്ക്, ആപ്പിൾ ടീവി എന്നിവ ഉപയോഗിച്ചും ടീവിയുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻ സാധിക്കും.

1. നെറ്റ്ഫ്ളിക്സ്

ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള OTT പ്ലാറ്റ്‌ഫോമിൽ മുൻപന്തിയിൽ നിൽക്കുന്നു Netflix. 1997ൽ ഡിവിഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന Netflix.com എന്ന കമ്പനി ആയി ആയിരുന്നു തുടക്കം. (ഇഷ്ടപ്പെട്ട സിനിമകളും പ്രോഗ്രാമുകളും തിരഞ്ഞെടുത്ത് ഓർഡർ ചെയ്താൽ അത് ഓൺലൈൻ ആയി ഉപാഫോക്താവിന് ലഭിക്കുന്ന തരത്തിൽ. ) 2000 ആയപ്പൊളേക്കും ഇവർ സ്ട്രീമിങ് മേഖലയിലേക്ക് കടന്നു ഏകദേശം 3 ലക്ഷം ഉപഭോക്താക്കൾ ആയിരുന്നു തുടക്കത്തിൽ ഇവർക്ക് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 182 ദശ ലക്ഷം ഉപഭോക്താക്കൾടെ പിന്തുണയോടെ ലോകത്തെ ഏറ്റവും ജനപ്രീതി ഉള്ള OTT പ്ലാറ്റ്ഫോം ആയി Netflix മാറിയിരിക്കുന്നു.

മികച്ച പ്രോഗ്രാമുകൾ, മികച്ച ക്വാളിറ്റിയിൽ ലഭിക്കുന്നു എന്നതാണ് ഇതിനെ മറ്റ് കമ്പനികളിൽ നിന്നും വേറിട്ടു നിർത്തുന്നത്. ഇംഗ്ലീഷ്, കൊറിയൻ, സ്പാനിഷ് ഭാഷകൾക്ക് പുറമെ ഇന്ത്യൻ ഭാഷകൾ ആയ ഹിന്ദി, മലയാളം, തമിൾ, തെലുഗ്, മാറാത്ത എന്നീ ഭാഷകളിലെ സിനിമകളും, സീരീസുകളും ഇതിൽ ലഭ്യമാണ്.
199 രൂപക്ക് മൊബൈലിൽ മുതൽ 800 രൂപ വരെ മാസ വാടക ഈടാക്കി 4 സ്‌ക്രീനുകളിൽ വരെ ഒരേ സമയം ലഭിക്കുന്ന രീതിയിൽ വരെ നെറ്റ്ഫ്ളിക്സ് ലഭ്യമാണ്.

2 ആമസോൺ പ്രൈം

ഓൺലൈൻ ഷോപ്പിങ് രംഗത്തെ അതികായർ ആയ ആമസോണിന്റെ ഉടമസ്ഥതയിൽ ഉള്ള സംരഭം OTT രംഗത്ത് 2005ൽ നെറ്റ്ഫ്ളിക്സിനെപ്പോലെ കടന്നു വന്ന കമ്പനി ആയിരുന്നു ഇതും. ഇന്ന് ലോകത്താകമാനം 160 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ട് ആമസോൺ പ്രൈമിന്.

ഇംഗ്ലീഷ് സിനിമകളും, സീരീസുകളും മുതൽ ഇന്ത്യൻ പ്രാദേശിക ഭാഷകളായ മലയാളം, തമിൾ, തെലുഗ്, കന്നഡ, മാറാത്ത, ഗുജറാത്തി, ബംഗാളി സിനിമകളും മാതൃ ഭാഷയായ ഹിന്ദിയിൽ സിനിമകളും സീരീസുകളും ആമസോണിൽ ലഭ്യമാണ്. പ്രതിമാസം 129 രൂപ മുതൽ വാർഷിക വരിസംഖ്യ ആയ 999 രൂപ വരെ ആമസോൺ പ്രൈം ഈടാക്കുന്നുണ്ട്. ഒരേ സമയം 4 ഓളം സ്‌ക്രീനുകളിൽ പരിപാടികൾ കാണുവാനും സാധിക്കും.

3, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ

ഒരു ഇന്ത്യൻ മൾട്ടി നാഷണൽ കമ്പനി ആണ് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ ഉപാഫോക്താക്കളുടെ എണ്ണം ഏകദേശം 350 ദശ ലക്ഷം ആണ് ഇവരുടേത്. പക്ഷെ പ്രീമിയം ഉപാഫോക്താക്കളുടെ എണ്ണം എടുത്താൽ തീരെ കുറവാണ്. FOX MEDIA, STAR INDIA, എന്നിവയുടെ സംയുക്ത സംരംഭം ആയിരുന്ന ഹോട്സ്റ്റാറിനെ വാൾട് ഡിസ്നിയുടെ ഡിസ്‌നി കമ്പനി ഈ വർഷം ഏറ്റെടുക്കുകയും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാർ എന്ന് മാറ്റുകയും ചെയ്തു.

ഇംഗ്ലീഷ് സിനിമകളും സീരീസുകളും കൂടാതെ 6 പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും പരിപാടികൾ ഇതിൽ ലഭ്യമാണ്. മുൻനിര ചാനലുകൾ എല്ലാം ഉടമസ്തതയിൽ ഉണ്ടായിട്ടും ലൈവ് TV സ്ട്രീമിങ് ഇല്ലാ എന്നത് ഒരു പോരായ്മ ആണ്.
ഹോട്സ്റ്റാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൗജന്യമായും പരിപാടികൾ കാണാൻ സാധിക്കും പക്ഷെ പ്രീമിയം പരിപാടികൾ കാണാൻ 399 മുതൽ 1499 വരെ തുക ഒരു വർഷത്തേക്ക് ഹോട്സ്റ്റാർ ഈടാക്കും. ഒരേ സമയം 4 സ്‌ക്രീനിൽ വരെ ഒരേ ഐഡി ഉപയോഗിച്ച് പരിപാടികൾ കാണാൻ കഴിയും.

4, സീ 5

സീ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ZEE5ന് ഏകദേശം 150 ദശ ലക്ഷം ഉപഭോക്താക്കൾ ലോകത്താകമാനം ഉണ്ട്. മറ്റുള്ള OTTIളിൽ നിന്ന് ZEE5നെ വ്യത്യസ്തമാക്കുന്നത് ജനപ്രിയമായ ഏകദേശം 50 ഓളം ലൈവ് ചാനലുകളുടെ ലഭ്യത കൂടി ആണ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ഉള്ള സിനിമകൾക്കും സീരീസുകൾക്കും പുറമെ മലയാളം തമിൾ ഉൾപ്പടെ 10 ഓളം പ്രാദേശിക ഭാഷകളിലും ഇതിൽ സിനിമകളും സീരീസുകളും ലഭ്യമാണ്.99 രൂപ പ്രതിമാസ വരിസംഖ്യ മുതൽ 999 രൂപ വാർഷിക വരിസംഖ്യ വരെ Zee5 ഈടാക്കുന്നുണ്ട്. ഒരേ ഐഡി ഉപയോഗിച്ച് ഒരേ സമയം 5 സ്‌ക്രീനുകളിൽ ZEE5 ഉപയോഗിക്കാൻ സാധിക്കും.

5 സൺ നെസ്റ്റ്

നമുക്ക് സുപരിചിതം ആയ സൺ നെറ്റ്‌വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ട്രീമിങ് പ്ലാറ്റ്ഫോം ആണ് SUN NXT, പ്രധാനമായും മലയാളം, തമിൾ, തെലുഗ്, കന്നഡ എന്നീ ഭാഷകളിലെ സിനിമകൾ, സൺ നെറ്റ് വർക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ചാനലുകളുടെ ലൈവ് സ്ട്രീമിങ് എന്നിവയും ഇതിലൂടെ ലഭ്യമാണ്. നാല് ദക്ഷണേന്ത്യൻ ഭാഷയിലും കൂടാതെ ബംഗാളിയിലും സൺ നെറ്റ് വർക്ക് ചാനലുകൾ ലഭ്യമാണ്. 4100 ഓളം സിനിമകളും, 40 ഓളം ചാനലുകളും SUN NXTലൂടെ ലഭിക്കും . ഇതിൽ ക്ലാസിക് മലയാളം തമിൾ സിനിമകളും ഉൾപ്പെടും.

വളരെ തുച്ഛമായ തുകയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 50 രൂപ പ്രതിമാസ വാടക മുതൽ തുടങ്ങുന്ന പ്ലാനുകളും 450 രൂപയുടെ വാർഷിക പ്ലാനും ആണ് ഇതിനുള്ളത്. നെറ്റ്ഫ്ലിക്സ് പോലെ ഉള്ളവരുടെ മാസ വാടകയേക്കാൾ കുറവാണ് ടഡച ചതഠന്റെ വാർഷിക വരി സംഖ്യ. കൂടാതെ SUN DIRECT ഉപഫോക്താക്കൾക്ക് സൗജന്യമായും ലഭിക്കും. പ്രധാനമായും മേല്പറഞ്ഞ 5 കമ്പനികൾക്കു പുറമെ എയർടെൽ എക്സ്ട്രീം, വൊഡാഫോൺ, ഐഡിയ ജിയോ, ഷെമാരൂ, വൂട്ട്, ഇറോസ് നൗ, സോണി ലൈവ്, ആൾട്ട് ബാലാജി, ഉല്ലൂ, ഗൂഗിൾ മൂവി, ഹൂക്, എം എക്സ് പ്ലെയർ, എന്നിങ്ങനെ അനേകം കമ്പനികൾ OTT രംഗത്ത് സജീവമാണ്.

6 മനോരാമ ഗ്രൂപ്പിൽനിന്ന് മനോരമ മാക്സ്

കൂടാതെ മലയാളികളുടെ സ്വകാര്യ അഹങ്കാരം ആയ മലയാള മനോരമ ഗ്രൂപ്പിൽ നിന്നും വന്ന മനോരമ മാക്സ് എന്നൊരു OTT പ്ലാറ്റ് ഫോം കൂടി ഇക്കൂട്ടത്തിൽ ഓടി തുടങ്ങിയിട്ടുണ്ട്. വാർഷിക വരിസംഖ്യ ആയ 499 രൂപ അടച്ച് സിനിമകളും, മനോരമ ടെലിവിഷൻ പരിപാടികളും ആസ്വദിക്കാൻ സാധിക്കും. ആൻഡ്രോയ്ഡ്, IOS ഫോണുകളിലും ടാബുകളിലും മാത്രം ആണ് മനോരമ മാക്സ് ലഭ്യം. സ്മാർട്ട് ടീവി, ഫയർ TV സ്റ്റിക്, ആപ്പിൾ TV എന്നിവയിൽ നിലവിൽ മനോരമ മാക്സ് ലഭ്യമല്ല.

7 മെയിൻ സ്ട്രീം ടീവി

മറ്റൊരു മലയാളം ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ് ഫോം ആണ് Mainstream TV . ഇതിൽ പഴയ കാല മലയാളം സിനിമകൾ, ഷോർട് ഫിലിമുകൾ എല്ലാം തന്നെ ലഭ്യമാണ്. 700ഓളം മലയാളം സിനിമയുടെ ശേഖരം ആണ് മെയിൻസ്ട്രീമിന്റെ പക്കൽ ഉള്ളത്. ഇതിൽ ഉള്ള സിനിമകളും ഷോർട് ഫിലിമുകളും തികച്ചും സൗജന്യമായി പ്രേക്ഷകന് ലഭിക്കുന്നതാണ്. ആൻഡ്രോയ്ഡ്, IOS എന്നീ ഫോണുകളിലും, ഫയർ TV സ്റ്റിക് എന്നിവയിലും Mainstream TV ലഭ്യമാണ്. എമിയും പിള്ളേരും എന്ന ഒരു വെബ് സീരീസും മെയിൻസ്ട്രീം ഒർജിനൽ ആയി ലഭ്യമാണ്.

8 ടെലിഗ്രാം എറ്റവും ജനകീയം പക്ഷേ

എന്നാൽ മേല്പറഞ്ഞ OTT പ്ലാറ്റുഫോമുകളേക്കാൾ കൂടുതൽ ജനകീയമായ മറ്റൊരു അപ്ലിക്കേഷൻ കൂടി ഉണ്ട്. ലോകത്തിറങ്ങുന്ന മികച്ച സിനിമകളും, സീരീസുകളും തികച്ചും സൗജന്യമായി ലഭിക്കുന്ന ഒരിടം. അതാണ് ടെലഗ്രാം. വാട്സാപ്പ് പോലെ ഒരു മെസ്സേജ് പ്ലാറ്റ് ഫോം ആണ് ഇത്, എങ്കിലും ഓരോ യൂസർനും യൂസർ ഐഡി ഉണ്ടാക്കാം എന്നതിനാൽ അനാവശ്യമായ ചാറ്റുകൾ തടയുവാനും സാധിക്കും.പക്ഷെ കോപ്പി റൈറ്റ് പ്രശ്നം ഉള്ളതിനാൽ തന്നെ ഇതിലെ സിനിമകളും മറ്റും നിയമാനുസൃതം അല്ലാ, എങ്കിലും ഏറ്റവും കൂടുതൽ ആളുകളും പരിപാടികൾ കാണാൻ ടെലിഗ്രാം ഉപയോഗിക്കുന്നുണ്ട്.

വരും കാലങ്ങളിൽ ഛഠഠ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജനകീയമാവുകയും കൂടുതൽ കമ്പനികൾ ഈ രംഗത്തേക്ക് കടന്നു വരികയും ചെയ്യുന്നതോടെ വിനോദോപാധിയുടെ വലിയ ലോകം തന്നെ പ്രേക്ഷകന് മുൻപിൽ തുറക്കുകയും ചെയ്യുന്നതോടെ തിയറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ സിനിമ അണിയറക്കാരും കൂടുതൽ കൂടുതൽ സാങ്കേതിക വിദ്യകളോടെ സിനിമകൾ ഉണ്ടാക്കുകയും തിയറ്റർ എക്സ്പീരിയൻസിന് മാത്രം നൽകാൻ ആകുന്ന അവാച്യമായ വിസ്മയ കാഴ്ചകൾ ഉണ്ടാക്കുകയും ചെയ്യും എന്നതും തർക്കമില്ലാത്ത കാര്യം ആണ്. അതുകൊണ്ടു തന്നെ വരും കാലങ്ങളിൽ വൈവിധ്യങ്ങൾ നിറഞ്ഞതാകും ഓരോ പ്രേക്ഷകനും മുന്നിലേക്കെത്തുന്ന ഓരോ സിനിമകളും, സീരീസുകളും, കാത്തിരുന്നു കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP