Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വടശ്ശേരിക്കരയിലെ തോട്ടം തൊഴിലാളിയെ കടിച്ചു കൊന്ന കടുവക്കായി തിരച്ചിൽ ഊർജിതം; കടുവയെ പിടിക്കാൻ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന കഴിഞ്ഞദിവസം 'ഇടഞ്ഞു' പാപ്പാന് പരിക്കേറ്റു; കടുവയെ മയക്കുവെടി വെക്കാനും ഉത്തരവിട്ടു; കടുവയെ കണ്ടെത്താൻ നാലു ടീമിനെ നിയോഗിച്ചു; 25 കാമറകൾ സ്ഥാപിച്ചും ഡ്രോൾ നിരീക്ഷണത്തിലൂടെയും കടുവയെ കണ്ടെത്താൻ ശ്രമം; കടുവക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ

വടശ്ശേരിക്കരയിലെ തോട്ടം തൊഴിലാളിയെ കടിച്ചു കൊന്ന കടുവക്കായി തിരച്ചിൽ ഊർജിതം; കടുവയെ പിടിക്കാൻ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന കഴിഞ്ഞദിവസം 'ഇടഞ്ഞു' പാപ്പാന് പരിക്കേറ്റു; കടുവയെ മയക്കുവെടി വെക്കാനും ഉത്തരവിട്ടു; കടുവയെ കണ്ടെത്താൻ നാലു ടീമിനെ നിയോഗിച്ചു; 25 കാമറകൾ സ്ഥാപിച്ചും ഡ്രോൾ നിരീക്ഷണത്തിലൂടെയും കടുവയെ കണ്ടെത്താൻ ശ്രമം; കടുവക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ടയിൽ തോട്ടം തൊഴിലാളിയെ കടിച്ചു കൊന്ന കടുവക്കായി തിരച്ചിൽ ഊർജ്ജിതമാക്കുന്നു. കടുവയെ കണ്ടാൽ വെടിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മയക്കുവെടിവെച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പ് നിർദേശിച്ചിരിക്കുന്നത്. തോട്ടങ്ങളിലെ കാട് തെളിക്കുന്നതും കടുവയെ പിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പ്ലാന്റേഷൻ കോർപറേഷൻ ചെയ്യേണ്ട അത്യാവശ്യ കാര്യങ്ങളും ചർച്ച ചെയ്യാൻ വനം മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയിൽ കോന്നി ഡി.എഫ്.ഒയുടെ ബംഗ്ലാവിൽ യോഗം ചേർന്ന ശേഷമാണ് കൂടുതൽ തീരുമാനം കൈക്കൊണ്ടത്.

കടുവയുടെ ആക്രമണത്തിൽ രണ്ടാഴ്ച മുമ്പ് തോട്ടം തൊഴിലാളിക്ക് ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പലരും കടുവയെ കണ്ടിട്ടുണ്ട്. ഇതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. പുറത്തിറങ്ങാൻ ആവാത്ത വിധത്തിൽ ഭീതിയാണ് എങ്ങും രൂപം കൊണ്ടിരിക്കുന്നത്. അതിനിടെ, കടുവയെ പിടിക്കാൻ വനംവകുപ്പ് കൊണ്ടുവന്ന കുങ്കി ആന കഴിഞ്ഞദിവസം 'ഇടഞ്ഞു'. അടിയേറ്റ് പാപ്പാൻ പറമ്പിക്കുളം എം. മുരുകൻ പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. ആനപ്പുറത്തു കയറാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് തട്ടിയിട്ട് കൊമ്പുകൊണ്ട് കോരിയെറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

കടുവയെ പിടിക്കാനുള്ള ശ്രമത്തിൽ മയക്കുവെടി വെക്കാൻ തീരുമാനം എടുത്തിട്ടുണ്ട്. കുങ്കിയാനയുടെ പുറത്തിരുന്ന് മയക്കുവെടി വെക്കനും കൂടുകളിലാക്കാനും തീരുമാനിച്ചിരുന്നു. കടുവയെ കണ്ടെത്താൻ നാലു ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഒരു ടീമിന് നാലു കിലോമീറ്റർ പരിധിയാണ് നൽകിയിരിക്കുന്നത്. 25 കാമറകൾ ഇതിനോടകം തന്നെ സ്ഥാപിച്ചു. ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കുന്നുണ്ട്. ചിലയിടങ്ങളിൽ കടുവ പ്രത്യക്ഷപ്പെടുന്നുണ്ട്. കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവക്ക് ശാരീരിക ബുദ്ധിമുട്ടുള്ളതായാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

കടുവയെ കണ്ടാൽ ഷാർപ് ഷൂട്ടറുടെ സഹായത്തോടെ വെടിവെക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ ഫോഴ്സിനെ അനുവദിക്കും. കാട് വളർന്നുനിൽക്കുന്നതിനാൽ വന്യജീവികൾ ഇറങ്ങാൻ സാധ്യതയുണ്ട്. പ്ലാൻേറഷൻ കോർപറേഷന്റെ പരിധിയിൽ വരുന്ന കാടു വെട്ടിമാറ്റാൻ തീരുമാനമായി. ജനവാസ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങളിലെ കാട് പൂർണമായും വെട്ടിമാറ്റണം. ഇതിനോടകം തന്നെ നൂറോളം തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടുന്നുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പുമായി ചേർന്ന് കാടു വെട്ടുന്നതു സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്ന് വനം മന്ത്രി അറിയിച്ചു. പകർച്ചവ്യാധി തടയാൻ ജില്ല കലക്ടർ പി.ബി. നൂഹിന്റെ അധ്യക്ഷതയിൽ സ്വകാര്യ തോട്ടം ഉടമകളുടെ യോഗം വിളിക്കും. തണ്ണിത്തോട്ടിലെ 225 ഹെക്ടർ പ്ലാൻേറഷൻ കോർപറേഷനിലെ ഈറ്റ വെട്ടാൻ ബാംബു കോർപറേഷന് അനുമതി നൽകും. ഈറ്റ സൗജന്യമായി ബാംബു കോർപറേഷന് നൽകും. ആറു ലക്ഷം രൂപയുടെ സോളാർ ഫെൻസിങ് വനം വകുപ്പ് ചെയ്യും. ജനങ്ങളുടെ ഭീതി അകറ്റാൻ കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തുവാൻ നിർദ്ദേശം നൽകി. കൃഷി നാശം വരുത്തിയിരുന്ന പന്നിയെ നിയമപ്രകാരം വെടിവച്ചുകൊന്ന വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP