Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തീയറ്ററിൽ ബിയറും വൈനും വിതരണം ചെയ്താൽ എങ്ങനിരിക്കും? മറ്റ് രാജ്യങ്ങളിലേ പോലെ ഇവിടെയും മദ്യം തിയറ്ററുകളിൽ വിതരണം ചെയ്താൽ കാണികൾ കൂടില്ലെ; പ്രതിസന്ധിയെ മറികടക്കാൻ മാർഗവുമായി സംവിധായകൻ നാഗ് ആശ്വിൻ

മറുനാടൻ ഡെസ്‌ക്‌

തിയറ്ററുകളിലേക്ക് ആളെ എത്തിക്കാൻ മദ്യം വിൽക്കാനുള്ള ലൈസൻസ് നല്ലതായിരിക്കുമെന്ന നിർദ്ദേശവുമായി സംവിധായകൻ നാഗ് അശ്വൻ. ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായിരിക്കുന്ന തിയറ്റർ വ്യവസായത്തെ തിരിച്ചുകൊണ്ടുവരാനുള്ള നിർദ്ദേശമായാണ് ബിയർ വൈൻ ലൈസൻസ് നൽകുന്നതിനെക്കുറിച്ച് നാഗ് അഭിപ്രായപ്പെട്ടത്. മറ്റ് പല രാജ്യങ്ങളിലേയും പോലെ ഇവിടെയും മദ്യം തിയറ്ററുകളിൽ നൽകുകയാണെങ്കിൽ കൂടുതൽ ആളുകൾ സിനിമ കാണാൻ എത്തില്ലേ എന്നാണ് സംവിധായകന്റെ ചോദ്യം.

അതേസമയം ഈ നിർദ്ദേശത്തിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നാഗ് നേരിടുന്നത്. ഇന്ത്യയിൽ മദ്യം ഒരു ലഘുപാനീയം അല്ലെന്നും തിയറ്ററുകളിൽ വിതരണം ചെയ്യുന്നത് വിഡ്ഢിത്തമാണെന്നുമാണ് ഇക്കൂട്ടരുടെ വാദം. കുടുംബപ്രേക്ഷകരെ ഇത് തിയറ്ററുകളിൽ നിന്ന് അകറ്റുമെന്നും മറ്റൊരു കൂട്ടർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

മദ്യം സുലഭമായതുകൊണ്ട് എല്ലാവരും മദ്യപാനികൾ ആകില്ലെന്ന വാദവുമായി ചിലർ സംവിധായകന് പിന്തുണ നൽകിയിട്ടുമുണ്ട്. ഉത്തരവാദിത്തത്തോടെയുള്ള മദ്യപാനം സമൂഹം പരിചയിക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്. കീർത്തി സുരേഷ്, ദുൽഖർ സൽമാൻ എന്നിവർ അഭിനയിച്ച മഹാനടി എന്ന ചിത്രത്തിലൂടെ ശ്രദ്ധയനായ സംവിധായകനാണ് നാഗ് അശ്വിൻ. വിജയ് ദേവേരക്കൊണ്ട, സാമന്ത അകിനേനി എന്നിവരും പ്രധാന വേഷങ്ങളിലെത്തി. പ്രഭാസിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് നാഗ് ഇപ്പോൾ.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP