Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വരുമാനം ഇല്ലാത്തതിനാൽ ഞങ്ങളുടെ അന്നം മുടങ്ങി;കാശില്ലാത്തതിനാൽ വാടകയും വൈദ്യുതി ബില്ലും മുടങ്ങി;പാവപ്പെട്ട പണിക്കാർക്ക് കാശുകൊടുക്കാൻ ആവാത്തതിനാൽ അവരുടെ കുടുംബവും പട്ടിണിയിൽ;ലോണിന്റെ അടവാകട്ടെ രണ്ടു മാസമായി മുടങ്ങിക്കിടക്കുന്നു;ഉണ്ടാക്കിവച്ച സ്റ്റോക്കെല്ലാം നശിച്ചുപോയി;കൃഷി ചെയ്തുണ്ടാക്കിയത് വാങ്ങാൻ ആരുമില്ല;20 ലക്ഷം കോടി വാരി വിതറിയിട്ടും ഞങ്ങളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വരുന്നില്ല;എന്താ മോദി നന്നാവാത്തേ?

മറുനാടൻ ഡെസ്‌ക്‌

കൊറോണകാലത്ത് പൗരന്മാർ അനുഭവിക്കുന്ന പ്രതിസന്ധിയെ മറികടക്കാൻ ഇന്ത്യൻ .ജി.ഡി.പിയുടെ പത്ത് ശതമാനമായ 20 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇതിന്റെ വിശദാംശങ്ങൾ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ വിശദാംശങ്ങൾ പുറത്ത് വന്നതിന് ശേഷം അത് നല്ലതാണ് മോശമാണ് എന്ന തരത്തിലുള്ള ചർച്ചകളും നടന്നുകൊണ്ടിരിക്കുന്നു.

നല്ലതാണോ മോശമാണോ എന്ന് വിലയിരുത്തുന്നതിനുള്ള സാമ്പതഡ്തിക ജഞാനം ഇല്ലാത്തതുകൊണ്ട് നല്ലതും കാണും മോശവും കാണും എന്ന നിഗമനത്തിൽ അവസാനിപ്പിക്കുകയാണ് എന്റെ വിലയിരുത്തൽ. സാമ്പത്തിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നോക്കിയാൽ പലതും മികച്ചത് തന്നെയാകും.എന്നാൽ എന്നെപോലൊരു സാധാരണക്കാരൻ ഈ നാട്ടിലെ സാധാരണക്കാരുടെ ഭാഷ്യത്തിലുടെ നോക്കുമ്പോൾ നിരാശയും ദുഃഖവും മാത്രമാണ് ബാക്കിയാകുന്നത്. 20ലക്ഷം കോടിയിൽ കേവലം 2.2ലക്ഷം കോടി രൂപമാത്രമാണ് സർക്കാരിന്റെ സാമ്പത്തിക ബാധ്യത എന്ന് ഓർക്കുക.

ബാക്കി വരുന്ന 16.8ലക്ഷം കോടിരൂപയും ഒരുതരം ഒത്തുതീർപ്പിലൂടെ ബാങ്കുകളിൽ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വിപണിയിലേക്ക് ഇറക്കുന്നതാണ്. അവയൊക്കെയും വിപണിയിലിറക്കി ഈ നാട്ടിലെ ജനങ്ങൾക്ക് സാമ്പത്തിക സ്ഥിരത ഉണ്ടാക്കി കൊടുക്കുന്നവയല്ല നേരേ മറിച്ച് ഏതെങ്കിലും രൂപത്തിലുള്ള കടത്തിന്റെ രൂപത്തിൽ തിരിച്ചുപിടിക്കുന്നവയും പലിശ അടയ്ക്കുന്നവയുമാണ്. അതുകൊണ്ട് തന്നെ 20ലക്ഷം കോടിരൂപ നൽകുന്നു എന്നത് ഒരു വ്യാജ വാഗ്ദാനമായി വിലയിരുത്തേണ്ടതുണ്ട്.

ഇവിടുത്തെ സാധാരണക്കാരൻ ചോദിക്കുന്നത് ഞാൻ ഇന്നല വരെ ജീവിച്ചിരുന്നത് ഇങ്ങനെയാണ് ഇപ്പോൾ എന്റെ ജീവിതം ഇങ്ങനെയായി പോയി. ഈ പ്രതിസന്ധിയിൽ സഹായിക്കാൻ നിങ്ങൾക്ക് കഴിയുമോ എന്ന ലളിതമായ ചോദ്യമാത്രമാണ്. ഞാനൊരു ചെറുകിട കച്ചവടക്കാരനാണ് എന്ന് കരുതുക. ഞാൻ ജീവിക്കുന്ന ചെറിയ ടൗണിൽ കടയുണ്ട്. അവിടെ മൂന്ന് ജീവനക്കാരുണ്ട്. ദിവസവും 50,000 രൂപയുടെ കച്ചവടമാണ് ഞാൻ നടത്തിയിരുന്നത്. ഈ 50,000 രൂപ കൊണ്ടാണ് എന്റെ കടയുടെ വാടകയും വൈദ്യുതിബില്ലും മറ്റ് നികുതികളടക്കമുള്ള ചിലവുകളും എന്റെ മൂന്ന് ജീവനക്കാരുടെ ശമ്പളവും എന്റെ എല്ലാവിധ ലോണുകളും കൊടുക്കേണ്ടിയിരുന്നത്.

ഈ കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാനുള്ള പണവും കിട്ടാക്കടമായി കിടക്കുന്ന പണവുമൊക്കെ എന്റൈ കച്ചവടത്തിന്റെ ആണികല്ലുകളാണ്. 50,000 കോടിരൂപയുടെ വിറ്റ്‌വരവുണ്ടെങ്കിലും എനിക്ക് കൊണ്ടുപോകാൻ ബാക്കിയാകുന്നത് എന്റെ വീട്ടിലേക്ക് ആവശ്യത്തിനുള്ള പണം മാത്രമാകും. കഴിഞ്ഞ രണ്ട്‌സമായി ഞാൻ എന്റെ കട അടച്ചിട്ടിരിക്കുന്നു. എന്റെ സ്റ്റോക്കുകൾ അവിടെയിരുന്ന് നശിച്ച് പോകുന്നു. എന്റെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ ഞാൻ കടം വാങ്ങിക്കുന്നു. അതേ സമയം സർക്കാരിന് അടയ്ക്കാനുള്ള നികുതി പണവും എന്റെ വൈദ്യുതിബില്ലും എന്റെ ഗ്യാസ്ബില്ലും ഒക്കെയും ഞാൻ അടച്ചുകൊണ്ടേയിരിക്കുന്നു.

ഇതാണ് എന്റെ പ്രതിസന്ധി ഇതിന് എന്തെങ്കിലും പരിഹാരം കണ്ടെത്തിയിട്ടുണ്ടോ? അതല്ല ഞാനൊരു കൂലിപ്പണിക്കാരനാണ് എന്ന് കരുതുക എനിക്കൊരു ദിവസം 750രൂപയാണ് കിട്ടുന്നത്. ആ 750 രൂപകൊണ്ട് എന്റെ വീട്ടിലേക്കുള്ള അരിയും പച്ചക്കറിയും ഞാൻ വാങ്ങിക്കൊണ്ടിരുന്നു. എന്റെ വീടിന്റെ വാടക അല്ലെങ്കിൽ എന്റെ ഹൗസിങ് ലോണിന്റെ വിഹിതം അതുകൊണ്ട് അടച്ചിരുന്നു.

എന്റെ മക്കളുടെ പഠനത്തിന്റേയും മറ്റ് ചിലവുകളും അതുകൊണ്ട് കൊടുത്തുകൊണ്ടിരുന്നു. കഴിഞ്ഞ രണ്ട് മാസമായി എനിക്ക് വരുമാനമില്ല. എന്നാൽ ഞാൻ വാടക കൊടുക്കണം അല്ലെങ്കിൽ ലോൺ അടയ്ക്കണം. എന്റെ ചിലവുകളും നടത്തണം എന്റെ കയ്യിൽ പണമില്ല. അതാണ് കൂലിപ്പണിക്കാരനായ എന്റെ പ്രശ്‌നം. ഞാനൊരു കൃഷിക്കാരനാണ് എന്ന് കരുതുക. എനിക്ക് ഹൗസിങ് ലോണടക്കമുണ്ട്. കൃഷ്ി നടത്തുന്നതിനുള്ള ചിലവുമുണ്ട്. എന്റെ കൃഷിയിലൂടെ വിളവെടുക്കേണ്ട സമയമായിരുന്നു. പക്ഷെ അതെടുത്ത് വിൽക്കുവാനോ വാഹനം പുറത്തിറക്കാനോ എന്നെ അനുവദിച്ചില്ല. (ഇൻസ്റ്റന്റ് റെസ്‌പോൺസ് പൂർണരൂപം വീഡിയോ കാണാം)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP